ഫെഡറല്‍ ബാങ്കില്‍ പോകേണ്ട; ബുധനാഴ്ച സമരം, പണിമുടക്കുന്നത് 10000 ജീവനക്കാര്‍

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂനിയന്റെയും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സമരം. ഉഭയകക്ഷി കരാറുകള്‍ ലംഘിച്ച് മാനേജ്‌മെന്റ് ഏകപക്ഷീയമായ നിലപാടെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

Closed

ഒരു വിഭാഗം ഓഫീസര്‍മര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെടുന്നു. കോസ്റ്റ് ടു കമ്പനി എന്ന പേരിലാണിതെന്നും അവര്‍ പറയുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സേവന വേതന വ്യവസ്ഥകളെ കാറ്റില്‍ പറത്തിയാണ് ഇത്തരം നീക്കങ്ങളെന്നും സമരക്കാര്‍ ആരോപിക്കുന്നു. ഇന്ന് ബാങ്ക് സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസം നേരിടുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ജീവനക്കാരാണ് സമരത്തില്‍ പങ്കാളികളാകുക.

English summary
Federal Bank Workers Strike Today
Please Wait while comments are loading...