കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങള്‍ കൊടുത്ത് ആഗ്രഹിച്ച് കാര്‍ വാങ്ങി, ഒടുവില്‍ പൊല്ലാപ്പിലായി സിനിമനടന്‍

Google Oneindia Malayalam News

ഒരു കാർ സ്വന്തമായി വാങ്ങുക എന്നത് ഒട്ടുമിക്ക ആളുകളുടേയും സ്വപ്നമായിരിക്കും. മൊത്തം തുകയൊന്നും കയ്യിൽ ഇല്ലെങ്കിലും ലോണെടുത്ത് ആണെങ്കിലും വാഹനം വാങ്ങുന്നവരുണ്ട്. അങ്ങനെ ലോണെടുത്ത് അത്യാവശ്യം നല്ലൊരു കാറു വാങ്ങിയ സിനിമാ താരം ആകെ പെട്ടുപോയിരിക്കുകയാണ്.

ആ​ഗ്രഹിച്ചുവാങ്ങിച്ച വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണ് സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടന്‍ കിരണ്‍ അരവിന്ദാക്ഷന്‍. പലവഴി നോക്കിയിട്ടും കാര്യമില്ലാതായതോടെ കൊച്ചിയിലെ ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. സംഭവം വിശദമായി അറിയാം..

PC: screenshort

1

വാഹനം വാങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതുകൊണ്ടാണ് നടൻ കൊച്ചിയിലെ ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ പ്രതിഷേധവുമായി എത്തിയരിക്കുന്നത്. യഥാര്‍ത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് വാറന്‍റി നിഷേധിച്ചുവെന്നാണ് കിരണ്‍ അരവിന്ദാക്ഷന്‍ ആരോപിക്കുന്നത്. ഫോക്‌സ് വാഗൻ പോളോ ഡീസല്‍ കാര്‍ 10 ലക്ഷത്തോളം ലോണ്‍ എടുത്താണ് കിരണ്‍ വാങ്ങിയത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡില്‍ കിടക്കുകയാണ് കാര്‍.

2

16 മാസമായി ഓടാതെ കിടക്കുകയാണ് ഈ ഡീസല്‍ വാഹനം. 2021 ആഗസ്റ്റിലാണ് ഈ വാഹനം ബ്രേക്ക് ഡൌണായി ഇവിടെ കിടക്കാന്‍ തുടങ്ങിയത്. 2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്‍റിയുണ്ടെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്നം എന്നാണ് ഫോക്‌സ് വാഗൻ അംഗീകൃത സര്‍വീസ് സെന്‍റര്‍ പറഞ്ഞത്. മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തു ചിലവാകുന്ന ഈ പണിക്ക് എന്നാല്‍ വാറന്‍റി ലഭിക്കില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത് എന്ന ചോദ്യത്തിന് അത് ഡീസല്‍ അടിച്ച പമ്പില്‍ പോയി ചോദിക്ക് എന്ന രീതിയില്‍ മോശമായി പെരുമാറി എന്നും കിരണ്‍ പറയുന്നു.

3

'' ടാങ്കില്‍ നിന്ന് എഞ്ചിന്‍ വരെയുള്ള ഇഞ്ചക്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്‌പെയറും മാറണം. അതിന് വാറന്റി ഒന്നും കിട്ടത്തില്ല, എകദേശം രണ്ടേ മുക്കാല്‍ ലക്ഷത്തിനടുത്ത് ചെലവാകുമെന്നും പറഞ്ഞു. എന്തുകൊണ്ടാണ് വാറന്റി കിട്ടാത്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഫ്യൂവലിനകത്ത് വാട്ടര്‍ കണ്ടന്റ് വന്നതുകൊണ്ടാണന്നെ് പറഞ്ഞു. അത് എങ്ങനെ വന്നുവെന്ന് ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ അടിച്ച പമ്പില്‍ ചെന്ന് ചോദിക്കാന്ഡ പറഞ്ഞു. വളരെ റൂഡ് ആയി പെരുമാറി,'' അദ്ദേഹം പറയുന്നു.ഏഷ്യാനെറ്റ് ന്യൂസിനോടായികുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്..

' ഇവിടെ വെച്ച് എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് നിങ്ങളാണ്'; കുറിപ്പുമായി നിമിഷ' ഇവിടെ വെച്ച് എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് നിങ്ങളാണ്'; കുറിപ്പുമായി നിമിഷ

4

ഒടുവില്‍ കണ്‍സ്യൂമര്‍ ഫോറത്തില്‍ കിരണ്‍ നല്‍കിയ പരാതിയില്‍ കാറില്‍ അടിച്ച ഇന്ധനത്തില്‍ ജലത്തിന്‍റെ അംശമുണ്ടോ എന്ന് പരിശോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥനെയും, കെമിക്കല്‍ ലബിനെയും ചുമതലപ്പെടുത്തി. വാഹനത്തില്‍ നിന്നും ശേഖരിച്ച ഇന്ധനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ റിപ്പോര്‍ട്ടില്‍ ഇന്ധനത്തില്‍ ജലം ഇല്ലെന്നാണ് റിപ്പോർട്ട്.

5

കണ്‍സ്യൂമര്‍ ഫോറത്തില്‍ ഈ കേസില്‍ നടപടികള്‍ വേ​ഗത്തിൽ നടക്കുന്നില്ല. പരിശോധന റിപ്പോർട്ട് ഷോറും അം​ഗീകരിതച്ചിട്ടും ഇല്ല. ഫോക്സ് വാഗണ്‍ അനുമതി നല്‍കാതെ തങ്ങള്‍ക്ക് തീരുമാനം എടുക്കാനാകില്ലെന്നാണ് ഡീലര്‍ പറയുന്നത്. ഒപ്പം ഇപ്പോഴുള്ള റിപ്പോര്‍ട്ട് വിശ്വാസ യോഗ്യം അല്ലെന്നും ഡീലറും ഫോക്സ് വാഗണ്‍ വക്കീലും പറയുന്നു. അതേ സമയം മറ്റൊരു പരിശോധന നടത്തണമെന്നും ഇവർ പറഞ്ഞു.

English summary
Film star Kiran Aravindakshan protest in front of the Volkswagen showroom in Kochi, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X