വിനായകന്റെ മരണത്തിന് കാരണക്കാരായവർ രക്ഷപ്പെടും!!വകുപ്പുകൾ അട്ടിമറിച്ചു!!എഫ്ഐആർ വ്യക്തമാക്കുന്നത്!

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: തൃശൂർ പാവറട്ടിയിൽ ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന് ഉത്തരവാദിയായവർ രക്ഷപ്പെടും. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്നു. വിനായകന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ എഫ്ഐആറിലാണ് കേസ് അട്ടിമറിക്കപ്പെട്ടതിന്റെ വ്യക്തമായ സൂചനകൾ ഉള്ളത്.

പണി നോക്കാൻ പറയുന്ന പിണറായിക്കിനി ഉത്തരം മുട്ടും!സോഷ്യൽ മീഡിയ ആയുധമാക്കി ചെന്നിത്തല വരുന്നു...!

കേസ് തേയ്ച് മാച്ച് കളയുന്നതിന് പോലീസ് ശ്രമിക്കുന്നതായി വിനായകന്റെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് എഫ്ഐആർ. അതേസമയം വിനായകന്റെ ആത്മഹത്യ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

എസ്ഐ കേസിൽ നിന്നൂരി

എസ്ഐ കേസിൽ നിന്നൂരി

വിനായകന്റെ ആത്മഹത്യ കേസിൽ പാവറട്ടി പോലീസ് സ്റ്റേനിലെ എസ്ഐ അരുൺ ഷാ ആരോപണ വിധേയനായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ വിനായകനെ മർദിക്കുമ്പോൾ എസ്ഐ നോക്കിനിൽക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നില്ല.എന്നാൽ കേസിൽ നിന്ന് ഇയാൾ ഊരിയെന്നാണ് എഫ്ഐആറിൽ നിന്ന് ലഭിക്കുന്ന സൂചന.

വകുപ്പുകൾ അട്ടിമറിച്ചു

വകുപ്പുകൾ അട്ടിമറിച്ചു

ആത്മഹത്യ കേസിൽ ആരോപണ വിധേയരായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരുന്ന വകുപ്പുകൾ എഫ്ഐആറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ, അപകീർത്തിയുണ്ടാക്കൽ, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് നീക്കിയത്.

അന്യായ തടങ്കലും ഒഴിവാക്കി

അന്യായ തടങ്കലും ഒഴിവാക്കി

വിനായകനെ കസ്റ്റഡിയിലെടുത്ത പോലീസ് അന്യായമായി തടങ്കലിൽ വച്ചു എന്നത് മാറ്റി. പകരം അന്യായമായി തടസപ്പെടുത്തി എന്ന ഐപിസി 341 വകുപ്പാണ് എഫ്ഐഐആറിൽ ചേർത്തിരിക്കുന്നത്.

മർദിച്ചത് പിതാവ്

മർദിച്ചത് പിതാവ്

വിനായകന്റെ ശരീരത്തിൽ കണ്ടെത്തിയത് പിതാവ് മർദിച്ചതിന്റെ പാടുകളായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ബൂട്ട് ഇട്ട് ചവിട്ടിയതിന്റെ പാടുകൾ വിനായകന്റെ ശരീരത്തിലുണ്ടായിരുന്നു.

ഏറ്റത് ക്രൂര മർദനം

ഏറ്റത് ക്രൂര മർദനം

പോലീസ് കസ്റ്റഡിയിൽ വച്ച് വിനായകന് നേരിടേണ്ടി വന്നത് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ശരത്ത് പറഞ്ഞു. ഭിത്തിയിൽ ചേർത്ത് നിർത്തി മർദിച്ചതായും മുല ഞെട്ടുകൾ ഞെക്കിപ്പൊട്ടിച്ചതായും മുടി വലിച്ച് പറിച്ചതായും ശരത് പറഞ്ഞിരുന്നു.

ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വിനായകന് പോലീസ് കസ്റ്റഡിയിൽ ക്രൂര മർദനം ഏൽക്കേണ്ടി വന്നുവെന്ന ആരോപണം ശരി വയ്ക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരത് പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരിവച്ചിരുന്നു.

വിനായകൻറെ ആത്മഹത്യ

വിനായകൻറെ ആത്മഹത്യ

ജൂലൈ 18നാണ് പത്തൊമ്പതുകാരനായ വിനായകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ 17നായിരുന്നു വഴിയരികിൽ പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്ന വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മനംമടുപ്പിക്കുന്ന ക്രൂരമർദനമാണ് വിനായകന് നേരിടേണ്ടി വന്നത്.

മാലപൊട്ടിക്കുന്ന സംഘം

മാലപൊട്ടിക്കുന്ന സംഘം

മാലപൊട്ടിക്കൽ സംഘത്തിലെ ആളാണെന്ന് കരുതിയാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസ് പറഞ്ഞത്. മകൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും മോഷ്ടാവാണെന്നും പോലീ്സ് വിനായകന്റെ പിതാവിനോട് പറഞ്ഞിരുന്നു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ പൊലീസ് ചൂണ്ടിക്കാട്ടിയത്.

English summary
fir on vinayakan case shows police attempt to favor the accused officers
Please Wait while comments are loading...