ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസിന്റെ കോച്ചുകളിൽ തീപിടുത്തം;ഒരാൾ മരിച്ചു
ഹൈദരാബാദ്; ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിന്റെ കോച്ചുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു.വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരമാണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെയാണ അപകടം നടന്നത്. ആന്ധ്രാപ്രദേശിലെ യാലമഞ്ചിലിക്ക് സമീപം വിശാഖപട്ടണത്തിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
പുലർച്ചെ 12.45 ഓടെയാണ് തീപിടിത്തവിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പാന്ററികാറിനോട് ചേർന്ന ബി1, എം2 എസി കോച്ചുകളിലാണ് തീ പടർന്നത്. തീപിടിത്തസമയത്ത് ഈ കോച്ചുകളിൽ യഥാക്രമം 82, 76 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീ കണ്ടയുടൻ തന്നെ ലോക്കോ പൈലറ്റുമാർ ട്രെയിൻ നിർത്തിയിരുന്നു. അതേസമയം പുക നിറഞ്ഞത് കണ്ടതോടെ പരിഭ്രാന്തരായ യാത്രക്കാർ കോച്ചുകളിൽ നിന്ന് പുറത്തേക്കോടി.

ഫയർ എഞ്ചിനുകൾ എത്തുന്നതിന് മുമ്പു തന്നെ രണ്ട് കോച്ചുകളും പൂർണ്ണമായി കത്തിനശിച്ചു.
തീപിടിത്തത്തിൽ കോച്ചുകളിലെ എല്ലാ വസ്തുക്കളും കത്തി നശിച്ചു.സമീപത്തെ സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിശമന സേന പിന്നീട് തീ നിയന്ത്രണവിധേയമാക്കി. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം അപകടത്തെ തുടർന്ന ഏകദേശം 2,000 ത്തോളം യാത്രക്കാരാണ് സ്റ്റേഷനിൽ കുടുങ്ങിയത്. വിശാഖപട്ടണം-വിജയവാഡ റൂട്ടിലെ പല ട്രെയിനുകളും വൈകുയും റദ്ദാക്കുകയോ ചെയ്തു. കത്തിനശിച്ച കോച്ചുകൾ നീക്കിയ ശേഷം യാത്രക്കാരെ മാറ്റി ട്രെയിൻ യാത്ര പുനരാരംഭിച്ചു. തീ കണ്ടയുടൻ ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായതായി റെയിൽവേ വക്താവ് അറിയിച്ചു.തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി രണ്ട് ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications