കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതകള്‍ക്ക് മാത്രമായൊരു സ്‌റ്റേഡിയം; മന്ത്രിയുടെ വന്‍ പ്രഖ്യാപനം, നഗരസഭയുടെ സ്ഥലം റെഡി

Google Oneindia Malayalam News

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായി ഒരു സ്‌റ്റേഡിയം കേരളത്തില്‍ വരുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം ഒരുങ്ങുന്നത്. കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെയാണ് സ്‌റ്റേഡിയം നിര്‍മിക്കുക. പിങ്ക് പോലീസും ഷീ ടാക്‌സിയുമെല്ലാം കണ്ട മലയാളികള്‍ക്ക് ഇനി പിങ്ക് സ്റ്റേഡിയവും കാണാം. വ്യത്യസ്തമായ കായിക കാഴ്ചപ്പാടാണ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ മുന്നോട്ട് വെക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഇടപെടല്‍ കൂടുതല്‍ സജീവമാക്കാനുള്ള പദ്ധതി മന്ത്രി നേരത്തെ പരസ്യമാക്കിയിരുന്നു. കായിക കേരളത്തിന് പുതിയ നയ രൂപീകരണത്തിനുള്ള ശ്രമത്തിലാണ് അദ്ദേഹം. കായിക മേഖലയിലുള്ള നിരവധി പ്രമുഖരുമായി സംവദിച്ചാണ് മന്ത്രിയുടെ ഓരോ നീക്കവും.

പെട്രോള്‍ ലിറ്ററിന് 150 രൂപ!! സ്വര്‍ണം 53000 രൂപ... കൈവിട്ട പോക്കില്‍ എണ്ണയും മഞ്ഞലോഹവും, ജനം വലയുംപെട്രോള്‍ ലിറ്ററിന് 150 രൂപ!! സ്വര്‍ണം 53000 രൂപ... കൈവിട്ട പോക്കില്‍ എണ്ണയും മഞ്ഞലോഹവും, ജനം വലയും

കാസര്‍കോട് നഗരത്തോട് ചേര്‍ന്ന താളിപ്പടുപ്പ് മൈതാനമാണ് ഇനി സ്റ്റേഡിയമായി മാറുക. ഇവിടെ മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. കാസര്‍കോട് നഗരസഭയുടെ ഒന്നരേക്കര്‍ സ്ഥലം സ്‌റ്റേഡിയത്തിന് വേണ്ടി ഉപയോഗിക്കും. വനിതകള്‍ക്ക് രാവിലെയും വൈകീട്ടും വ്യായാമം ചെയ്യാനും കായിക അഭ്യാസത്തിലേര്‍പ്പെടാനും ഇവിടെ അവസരമൊരുക്കും. സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പുതിയ സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കും. ആവശ്യമായ പദ്ധതി തയ്യാറാക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ....

v

വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് ഒരുക്കും. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍കോട് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ചു.

സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ കളിക്കളത്തിലേക്ക് ആകര്‍ഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കും. രാവിലെയും വൈകിട്ടും തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം സാധ്യമാകും. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തും. ജില്ലാ കളക്ടര്‍, നഗരസഭാ അധികൃതര്‍ എന്നിവുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കും.

വനിത സ്റ്റേഡിയമാക്കി മാറ്റുന്ന താളിപ്പടുപ്പ് മൈതാനം സന്ദര്‍ശിച്ചു. കളിച്ചു കൊണ്ടിരുന്ന കുട്ടികളുമായി സംവദിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി. എം മുനീര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്സി കുട്ടന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Recommended Video

cmsvideo
ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യലേക്ക്കേ,രളത്തിലും വരും..വിവരങ്ങൾ

English summary
First Pink Stadium in Kerala Will Coming Soon in Kasaragod; Says Minister V Abdurahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X