ജിഷ്ണുവിനെ മരണം കൊലപാതകം? നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തി

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു. ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണത്തിന് ശക്തി പകരുന്ന തെളിവുകള്‍ പുറത്തുവന്നു. പാമ്പാടി നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയതാണ് മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

Read Also: എല്ലാം വെറുതെയായി? ജിഷ്ണുവിന്റെ മരണം; പികെ കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു...

ഫെബ്രുവരി 16 വ്യാഴാഴ്ച നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. കോളേജിലെ ഇടിമുറിയായി പ്രവര്‍ത്തിച്ചിരുന്നത് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയുമായി ഇതിന് സാമ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

jishnu

കോപ്പിയടി ആരോപിച്ച് ജിഷ്ണുവിനെ പരീക്ഷാ ഹാളില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുവന്നത് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കാണെന്ന് മൊഴികളുണ്ടായിരുന്നു. ഇവിടെവെച്ച് ജിഷ്ണുവിനെ അധ്യാപകരും പിആര്‍ഒയും ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുയര്‍ന്നിരുന്നു. ഇതെല്ലാം ശരിവെയ്ക്കുന്നതായാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ സൂചിപ്പിക്കുന്നത്.

English summary
Forensic Investigation in Nehru College on Jishnu's Death.
Please Wait while comments are loading...