കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന നികുതി: കടുപ്പിച്ച് പ്രതിപക്ഷം; സൈക്കിളുമായി ദില്ലിക്ക് പോകൂവെന്ന് ധനമന്ത്രിയുടെ പരിഹാസം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രം ഇന്ധന നികുതി കുറച്ചതിനു പിന്നാലെ സംസ്ഥാനം കുറയ്ക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധസൂചകമായി പ്രതിപക്ഷ എംഎൽഎമാർ സൈക്കിളിലാണ് ഇന്ന് നിയമസഭയിലെത്തിയത്. എംഎൽഎ ഹോസ്റ്റലിൽ മുതൽ നിയമസഭവരെയിരുന്നു സൈക്കിൾ യാത്ര.

ദത്ത് വിവാദം: ഷിജുഖാനെയും എൻ.സുനന്ദയെയും പുറത്താക്കണം; അനുപമ വീണ്ടും സമരത്തിലേക്ക്ദത്ത് വിവാദം: ഷിജുഖാനെയും എൻ.സുനന്ദയെയും പുറത്താക്കണം; അനുപമ വീണ്ടും സമരത്തിലേക്ക്

1

സംസ്ഥാനം നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു എംഎൽഎ സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, പ്രതിപക്ഷത്തെ പരിഹസിച്ച ധനമന്ത്രി സൈക്കിളോ കാളവണ്ടിയോ ആയി ദില്ലിക്കാണ് പോകേണ്ടതെന്ന് പരിഹസിച്ചു. ഇന്ധന നികുതി കഴിഞ്ഞ ആറുവർഷമായി സംസ്ഥാനം വർധിപ്പിച്ചിട്ടില്ല. നികുതി കേന്ദ്രമാണ് കുറയ്ക്കേണ്ടതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

2

ഉമ്മൻചാണ്ടി സർക്കാർ ഭരണത്തിലിരുന്നപ്പോൾ 13 തവണ നികുതി കൂട്ടിയെന്ന് ധനമന്ത്രി.ഇന്ധന വില നിയന്ത്രണം കമ്പനികൾക്ക് വിട്ട് കൊടുത്തത് യുപിഎ സർക്കാരാണ്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടുകയാണ് ചെയ്തത്. രാജസ്ഥാനിൽ കൊവിഡ് കാലത്ത് നാല് ശതമാനം നികുതി കൂട്ടി. അപ്പോഴും കേരളം നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

2

കേന്ദ്ര നികുതി കുറയ്ക്കാന്‍ കാളവണ്ടിയുമായി ദില്ലിക്ക് പോകണമെന്ന് ധനമന്ത്രി കോൺഗ്രസിനെ പരിഹാസിച്ചു. നിയമസഭയിലേക്കല്ല സൈക്കിൾ ചവിട്ടേണ്ടത്, ദില്ലിയിലേക്കാണ് സൈക്കിൾ ചവിട്ടേണ്ടത്. സംസ്ഥാനത്തിന് ആകെ പിരിക്കാൻ അധികാരമുളളത് മദ്യം - പെട്രോൾ നികുതികള്‍ മാത്രമാണ്. ഇവയിൽ സംസ്ഥാനത്തേക്കാൾ നികുതി കേന്ദ്രം ഈടാക്കുന്നുണ്ടെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. കേന്ദ്രസർക്കാർ വില കൂട്ടിയപ്പോൾ വന്ന സ്വാഭാവിക വർധന മാത്രമാണ് കേരളത്തിലുണ്ടായതെന്ന് ഉമ്മൻചാണ്ടി മറുപടി നൽകി.

4

ധനമന്ത്രിക്ക് ശേഷം സഭയിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് ഇന്ധന നികുതി കുറയ്ക്കാതെ സർക്കാർ പിടിവാശിയാണ് കാണിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ 19 എം.പിമാര്‍ ഡല്‍ഹിയില്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചപ്പോള്‍ സിപിഎം അംഗം ഒപ്പം നിന്നില്ലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 കോടിയാണ് നികുതിയായി കിട്ടിയതെന്നും വിഡി സതീശൻ പറഞ്ഞു.

5

എന്നാല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത് 5000 കോടിയാണ് ഇന്ധന നികുതിയായി ലഭിച്ചത്. വില നിയന്ത്രണ അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്തുമാറ്റിയത് കൊണ്ടല്ല വില കൂടുന്നത്. ഇന്ധന നികുതി കുറച്ചെന്ന് പറഞ്ഞ് പാര്‍ട്ടിക്കാരെ പറ്റിക്കാന്‍ പറ്റും. പക്ഷേ, ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല. ബിജെപി നികുതി വര്‍ധിപ്പിക്കുമ്പോള്‍ ഒപ്പം ചേര്‍ന്ന് സന്തോഷം കണ്ടെത്തുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

6

കേന്ദ്രം ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാനം കുറയ്ക്കാൻ തയ്യാറായില്ലെന്ന് കാട്ടി പ്രതിപക്ഷ എംഎൽഎ കെ. ബാബുവാണ് അടിയന്തരപ്രമേയത്തിന് സഭയിൽ നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.

എന്നാൽ, ധന മന്ത്രിയുടെ മറുപടിയ്ക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പ്രതീകാത്മക സമരത്തെ പരസ്പരം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

വീണ്ടും വെട്ടിലായി ബിജെപി; കൈയടിക്കിവച്ച മണ്ഡലം പോകുമോ എന്ന്ആശങ്ക, വരുണ്‍ഗാന്ധിക്കെതിരെ പുതിയ ആരോപണംവീണ്ടും വെട്ടിലായി ബിജെപി; കൈയടിക്കിവച്ച മണ്ഡലം പോകുമോ എന്ന്ആശങ്ക, വരുണ്‍ഗാന്ധിക്കെതിരെ പുതിയ ആരോപണം

ഫോട്ടോഷൂട്ട് എല്ലാം വെറൈറ്റി ആണല്ലോ; ലുക്ക് പൊളിയാണ്; മഡോണയോട് ആരാധകര്‍

Recommended Video

cmsvideo
Kerala will not cut VAT on fuel prices: KN Balagopal after center slashes excise duty

English summary
The Finance Minister mocked the Opposition and said that he should go to Delhi on a bicycle or a bullock cart.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X