ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു?പ്രണയബന്ധം വീട്ടുകാരെയും വരനെയും അറിയിച്ചു,എന്നിട്ടും വരൻ പറഞ്ഞത്

  • By: ലോറാ ജെയിംസ്
Subscribe to Oneindia Malayalam

തൃശൂർ: ഗുരുവായൂരിൽ താലികെട്ടിയ വരനെ ഉപേക്ഷിച്ച് മണ്ഡപത്തിൽ നിന്ന് കാമുകനൊപ്പം പോയ പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വിശദീകരണവുമായി രംഗത്തെത്തി. കാമുകനുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാരെയും വരനെയും പെൺകുട്ടി മുൻപേ അറിയിച്ചിരുന്നതായാണ് അവർ പറയുന്നത്.

മലയാളി നഴ്സിന്റെ ക്രൂരത! യെമൻ പൗരനായ ഭർത്താവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി! യുവതി ഒളിവിൽ...

ദിലീപിനെക്കുറിച്ച് ഇനി ഇല്ലാക്കഥകൾ പറയരുത്! ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സർവ്വേ!

പ്രണയത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ ഒരിക്കലും അംഗീകരിക്കാൻ തയ്യാറായില്ലെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞതെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരനെ തേച്ച് പോയ പെൺകുട്ടിയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം രൂക്ഷമായതോടെയാണ് പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

കണ്ണിൽ ചോരയില്ലാതെ കർണ്ണാടക സർക്കാർ! മദനി കേരളത്തിലേക്കില്ല...ഇനി പിണറായി കനിയണം...

ഭർത്താവിനെ ഇറക്കിവിട്ടു!കാമുകനെ കൂടെക്കൂട്ടി! വയനാട്ടിലൂടെ കാറിൽ കറങ്ങുന്ന സുന്ദരി കൊലക്കേസിൽ അകത്ത്

വിവാഹം മുടങ്ങിയ വരൻ 'തേപ്പുപ്പെട്ടി' തലയിൽ നിന്നും ഒഴിവായത് ആഘോഷിക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. രൂക്ഷമായ വിമർശനങ്ങൾക്കിടയിലും പ്രണയിച്ച കാമുകനൊപ്പം പോയ പെൺകുട്ടിയെ അനുകൂലിച്ചും സോഷ്യൽമീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു.

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

വീട്ടുകാരെ അറിയിച്ചിരുന്നു....

വീട്ടുകാരെ അറിയിച്ചിരുന്നു....

പ്രണയബന്ധത്തെക്കുറിച്ച് പെൺകുട്ടി വീട്ടുകാരോട് വളരെ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ നൽകുന്ന വിശദീകരണം.

വരനോടും...

വരനോടും...

തന്റെ അഭിപ്രായം മാനിക്കാതെ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വരനോടും പ്രണയത്തെക്കുറിച്ച് വിവാഹത്തിന് മുൻപ് തന്നെ പെൺകുട്ടി പറഞ്ഞിരുന്നുവത്രേ.

നീ പഴയ കാര്യം മറന്നേക്ക്....

നീ പഴയ കാര്യം മറന്നേക്ക്....

എന്നാൽ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ നീ പഴയ കാര്യമെല്ലാം മറന്നേക്ക് എന്നായിരുന്നുവത്രേ വരൻ അന്നു മറുപടി നൽകിയത്.

വേറെ വഴിയില്ലാതെ...

വേറെ വഴിയില്ലാതെ...

വീട്ടുകാരും വരനും പ്രണയത്തെക്കുറിച്ച് അറിഞ്ഞിട്ടും വിവാഹത്തിൽ നിന്നും പിന്മാറാത്തതിനാൽ പെൺകുട്ടി പ്രതിസന്ധിയിലായി. വേറെ വഴിയില്ലാത്തതിനാലാണ് വിവാഹ ദിവസം കാമുകനൊപ്പം പോകാൻ പെൺകുട്ടി
തീരുമാനിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

ഗുരുവായൂരിൽ...

ഗുരുവായൂരിൽ...

കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂരിലെ ക്ഷേത്രനടയിൽ നടന്ന വിവാഹ ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരനോട് കാമുകനൊപ്പം പോകുകയാണെന്ന് പറഞ്ഞ പെൺകുട്ടി താലി ഊരി നൽകിയാണ് സ്ഥലം
കാലിയാക്കിയത്.

സംഘർഷവും നഷ്ടപരിഹാരവും...

സംഘർഷവും നഷ്ടപരിഹാരവും...

വധു താലി ഊരി നൽകി വിവാഹബന്ധം വേർപ്പെടുത്തിയതോടെ വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ സംഘർഷവുമുണ്ടായി. പെൺകുട്ടിക്ക് സമ്മാനിച്ച മൊബൈൽ ഫോണും,സാരിയും, ചെരിപ്പുമെല്ലാം വരൻ തിരികെ വാങ്ങി. വിവാഹം മുടങ്ങിയതിന് പെൺകുട്ടിയുടെ വീട്ടുകാർ വരന് 8 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി.

ദുരന്തം ഒഴിവായതിന്റെ ആഘോഷം....

ദുരന്തം ഒഴിവായതിന്റെ ആഘോഷം....

വധു താലി ഊരിനൽകി കാമുകനൊപ്പം പോയ വാർത്തയ്ക്ക് പിന്നാലെയാണ് ഒരു ദുരന്തം ഒഴിവായതിന്റെ സന്തോഷം ആഘോഷിക്കുന്ന വരന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Guruvayur Marriage Issue
തേപ്പ് പെട്ടി പോയല്ലോ...

തേപ്പ് പെട്ടി പോയല്ലോ...

വിവാഹത്തിന്റെ റിസപ്ഷന് വാങ്ങിയ കേക്ക് മുറിച്ചാണ് വരനും ബന്ധുക്കളും തേപ്പ് പെട്ടി തലയിൽ നിന്നും ഒഴിവായതിന്റെ സന്തോഷം പങ്കുവെച്ചതെന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.

English summary
girl elpoed with lover after marriage in guruvayoor;explanation of girl's friends.
Please Wait while comments are loading...