Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം എവിടെ പണയം വെക്കണം: നേട്ടം ബാങ്കില്‍, പക്ഷെ ആളുകള്‍ പോവുന്നത് മറ്റിടത്ത്, എന്തുകൊണ്ട്

സ്വർണത്തിന്റെ വില റെക്കോർഡ് നിരക്കില്‍ ഉയർന്നതോടെ സ്വർണം പണയം വെക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വർണ്ണ വായ്പാ വിപണിയിൽ ബാങ്കുകൾ അവരുടെ വിപണി വിഹിതം അതിവേഗം വർധിപ്പിക്കുന്ന ഒരു സമയത്ത്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ ഗ്രാമങ്ങളിലും അർദ്ധ നഗര പ്രദേശങ്ങളിലും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അണ്ടർ-ബാങ്ക്ഡ് വിഭാഗത്തില്‍ കൂടുതൽ സ്വർണ്ണ വായ്പ ശാഖകൾ ചേർക്കുന്നതിനു പുറമേ, മണപ്പുറം ഫിനാൻസ്, മുത്തൂച്ച് പോലുള്ള സ്വർണ്ണ വായ്പ കേന്ദ്രീകരിച്ചുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ അവരുടെ സ്വർണ്ണേതര വിഹിതത്തിന്റെ പ്രധാന്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതയാണ് വിവിധ ബാങ്കർമാരെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

 gold-price

"ഔപചാരിക ധനകാര്യ സ്ഥാപനങ്ങളുടെ പരിധിക്ക് പുറത്തുള്ള ഒരു വലിയ അസംഘടിത വിഭാഗമുണ്ട്. ഇവർ ഉപയോക്താക്കള്‍ക്ക് വളരെ അധികം ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ പലിശനിരക്ക് ഇപ്പോഴും അസംഘടിത മേഖലയിൽ ലഭ്യമായതിനേക്കാൾ വളരെ കുറവാണ്," മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി പി നന്ദകുമാർ പറയുന്നു.

സ്വർണം വായ്പ വെക്കുന്നവരില്‍ വളരെ അധികവും സാധാരണക്കാരാണ്. ചെറിയ അളവിലുള്ള സ്വർണം ചെറിയ തുകയ്ക്കാണ് പണയം വെക്കുന്നത്. സാധാരണ ബാങ്കുകളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ഇടപാടുകള്‍ പൂർത്തീകരിച്ച് നല്‍കുന്നു എന്നതും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെ പ്രത്യേകതയാണ്. എന്നാല്‍ അടവ് കൃത്യമായില്ലെങ്കില്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ചിലപ്പോഴെങ്കിലും നേരിടേണ്ടി വരാറുണ്ട്.

 gold-price

ബാങ്കുകളെ അപേക്ഷിച്ച് സ്വർണ്ണവായ്പ വിപണിയിൽ ഇപ്പോഴും അസംഘടിത മേഖലയാണ് ആധിപത്യം പുലർത്തുന്നത്. അസംഘടിത വിഭാഗത്തിന് സ്വർണ്ണ വായ്പാ വിഭാഗത്തിൽ വിപണി വിഹിതത്തിന്റെ 65% ഉണ്ടെന്നാണ് കണക്ക്. ഇതിന് പുറത്തുള്ള 35 ശതമാനാണ് സ്വർണ്ണ ബാങ്കുകളും ബാങ്കിതര വായ്പ നൽകുന്നവരും സംഭാവന ചെയ്യുന്നതെന്നും കെ പി എം ജിയുടെ 2020 റിപ്പോർട്ട് കാണിക്കുന്നു.

മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിർത്തണോ: ഈ 7 പോഷകങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തൂ

റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2020 മാർച്ചിലെ 69.4 ശതമാനത്തിൽ നിന്ന് 2022 മാർച്ചിൽ ബാങ്ക് ഇതര വായ്പാ ദാതാക്കളുടെ വിപണി വിഹിതം 61.2 ശതമാനമായി കുറഞ്ഞതോടെ എൻബിഎഫ്‌സികൾ സമീപ വർഷങ്ങളിൽ സ്വർണ്ണ വായ്പാ വിഭാഗത്തിൽ ബാങ്കുകളിൽ നിന്ന് കടുത്ത മത്സരം നേരിടുന്നുവെന്നും വ്യക്തമാണ്. കഴിഞ്ഞ മാസങ്ങളിൽ സ്വർണവിലയിലുണ്ടായ വർധനയ്‌ക്കൊപ്പം സ്വർണവായ്പകളുടെ ആവശ്യകതയും വർധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ഫണ്ട് ശേഖരിക്കാം എന്ന നില വന്നതോടെ ബാങ്കുകള്‍ക്ക് കൂടിയ തോതില്‍ സ്വർണം പണയം നല്‍കാനും സാധിച്ചിട്ടുണ്ട്.

2019 മാർച്ച് 31 വരെ 24,900 കോടി രൂപയായിരുന്ന ബാങ്കുകളുടെ സ്വർണ പണയ നിരക്ക് ഡിസംബർ 31 വരെ 84,300 കോടി രൂപയായി ഉയർന്നുവെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാല്‍ നേരെ മറുവശത്ത് 2019 മാർച്ച് 31 ലെ 70,500 കോടി രൂപയിൽ നിന്ന് ഡിസംബർ 31 വരെ എൻബിഎഫ്‌സി സ്വർണ്ണ വായ്പ 1.3 ട്രില്യൺ രൂപയായി ഉയർന്നു.

ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്ക് എൻബിഎഫ്‌സികൾ ഈടാക്കുന്നതിനേക്കാൾ കുറവാണെങ്കിലും, ഈ രണ്ട് വിഭാഗത്തിലുള്ള പണമിടപാടുകാർ വ്യത്യസ്തമായ സ്വർണ്ണ വായ്പ ഉപഭോക്താക്കളെയാണ് ഡീല്‍ ചെയ്യുന്നത്. കൂടാതെ വായ്പക്കായി ഇവരെ സമീപിക്കുന്നവരുടെ ആവശ്യങ്ങളും വ്യത്യസ്തമാണ്. എൻബിഎഫ്‌സികൾ ഒരു ലക്ഷം രൂപയും അതിൽ താഴെയുയുള്ള വായ്പകളാണ് കൂടുതലായി നല്‍കുന്നതെങ്കില്‍ ബാങ്കുകളില്‍ പൊതുവെ ഉയന്ന പണത്തിന് വേണ്ടിയാണ് ആളുകള്‍ എത്തുന്നത്.

"ബാങ്കുകൾ എല്ലാവർക്കും വായ്പ നൽകുന്നില്ല. ബാങ്കുകൾ സാധാരണയായി നിലവിലുള്ള ഉപഭോക്താക്കൾക്കാണ് വായ്പ നൽകുന്നത്' ശ്രീറാം ഫിനാൻസ് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രേവങ്കർ പറയുന്നു. വേഗത്തിലുള്ള സേവനം ആഗ്രഹിക്കുന്ന ചെറുകിട ബിസിനസ്സുകൾ ബാങ്കിന് പകരം ബാങ്ക് ഇതര വായ്പ നൽകുന്നയാളെ സമീപിക്കാനാണ് സാധ്യത. കാരണം ഈ ഉപഭോക്താക്കൾ സാധാരണയായി കുറച്ച് മാസത്തേക്ക് വായ്പ എടുക്കുന്നു. ഇവിടെ ഉപഭോക്താക്കൾ പലിശ നിരക്കിനേക്കാൾ സൗകര്യത്തിന് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവന്‍ സ്വർണത്ത് 44760 രൂപ എന്ന നിരക്കിലാണ് ഇന്നത്തെയും ഇന്നലത്തേയും വില്‍പ്പന. ഗ്രാമിന് പത്ത് രൂപ വർധിച്ച് 5595 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വർണത്തിന് 44760 എന്ന നിരക്കിലായിരുന്നു വില്‍പ്പന. ഗ്രാമിന് 5585 രൂപയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+