Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 4360 രൂപയുടെ മുന്നേറ്റം, ആഭരണം വാങ്ങാന്‍ 1.10 ലക്ഷം വേണം, പവന്‍ വില

കൊച്ചി: സ്വര്‍ണവില കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചു. രാവിലെ 600 രൂപ വര്‍ധിച്ച പിന്നാലെയാണ് ഉച്ചയ്ക്ക് 480 രൂപ കൂടിയത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ നിന്ന് 4360 രൂപയാണ് ഇതുവരെ വര്‍ധിച്ചത്. ഒരാഴ്ച്ചയ്ക്കിടെയാണ് ഇത്രയും രൂപ കൂടിയത് എന്നതും എടുത്തു പറയണം.

സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണി സാഹചര്യം വില കുതിക്കുമെന്ന് വ്യക്തമാക്കുന്നു. സ്വര്‍ണം വിവാഹ ആവശ്യത്തിന് വാങ്ങുന്നവര്‍ അളവ് വലിയ തോതില്‍ കുറച്ചിട്ടുണ്ട്. നേരത്തെ വിവാഹത്തിന് 50 പവന്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ 10ല്‍ താഴെ പവന്‍ സ്വര്‍ണമാണ് വാങ്ങുന്നത്. വില കുതിക്കുന്നതിനാല്‍ ഈ അളവ് ഇനിയും കുറഞ്ഞേക്കും.

gold price changed afternoon updates-

വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവരുടെ രീതി മാറി എന്ന് ജ്വല്ലറിക്കാര്‍ പറയുന്നു. പഴയ സ്വര്‍ണം മാറ്റിവാങ്ങുകയാണ് പലരും ചെയ്യുന്നത്. നേരത്തെ വാങ്ങിവച്ച കോയിന്‍ ഉള്‍പ്പെടെ ആഭരണമാക്കി മാറ്റുകയാണ് ചിലര്‍. പുതിയ ആഭരണം നേരിട്ട് വാങ്ങുന്നവര്‍ വളരെ കുറഞ്ഞു. അതേസമയം, കോയിന്‍, ബാര്‍, ഇടിഫ് തുടങ്ങി സ്വര്‍ണത്തിന്റെ മറ്റു രീതിയിലുള്ള ഇടപാടുകള്‍ വര്‍ധിച്ചുവരികയാണ്.

ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം 12350, പവന്‍ 98800
18 കാരറ്റ് ഗ്രാം 10155, പവന്‍ 81240
14 കാരറ്റ് ഗ്രാം 7910, പവന്‍ 63280
9 കാരറ്റ് ഗ്രാം 5100, പവന്‍ 40800

ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം 12410, പവന്‍ 99280
18 കാരറ്റ് ഗ്രാം 10205, പവന്‍ 81640
14 കാരറ്റ് ഗ്രാം 7945, പവന്‍ 63560
9 കാരറ്റ് ഗ്രാം 5125, പവന്‍ 41000

പുതിയ വില അടിസ്ഥാനമാക്കി ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 1.10 ലക്ഷം രൂപ വരെ ചെലവ് വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ജിഎസ്ടി മൂന്ന് ശതമാനവും. ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവില്‍ നിന്ന് ഈടാക്കും. എല്ലാം ചേരുമ്പോഴാണ് അധികമായി 10000 രൂപ ചെലവ് വരിക. പണിക്കൂലി കൂടിയാല്‍ മൊത്തം ചെലവ് ഇനിയും വര്‍ധിക്കും.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4347 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം 90.67 ആയി കുറഞ്ഞു. ഇത് രണ്ടുമാണ് സ്വര്‍ണവില അടിക്കടി കേരളത്തില്‍ ഉയര്‍ത്തുന്നത്. രൂപ-ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കണം, രാജ്യാന്തര വ്യാപാര സാഹചര്യം മെച്ചപ്പെടണം, പലിശ നിരക്ക് ഉയരണം, ഡിജിറ്റല്‍ സ്വര്‍ണ ഇടപാട് കുറയണം... ഇതെല്ലാം സംഭവിച്ചാല്‍ മാത്രമാണ് കേരളത്തില്‍ ഇനി സ്വര്‍ണവില കുറയുകയുള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+