Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തന്നെ; സുപ്രധാന തീരുമാനം കാത്ത് വിപണി, ഇന്നത്തെ പവന്‍ വില

കൊച്ചി: പശ്ചിമേഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ വിപണിക്ക് പ്രതീക്ഷ നല്‍കിയതോടെ ഓഹരി വിപണി ഉയരുകയും സ്വര്‍ണവില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ കുറവിലേക്ക് സ്വര്‍ണം പോകുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ന് വില മാറ്റമില്ലാതെ തുടരാന്‍ കാരണം അമേരിക്കയിലെ ചില കാര്യങ്ങളാണ്. പ്രസിഡന്റ് ട്രംപും ഫെഡ് റിസര്‍വ് ചെയര്‍മാനും തമ്മില്‍ പോര് ശക്തമാണ്.

ഡോളര്‍ തുടര്‍ച്ചയായി കരുത്ത് കുറയുകയാണ്. ഇന്ത്യന്‍ രൂപ ശക്തിപ്പെടാന്‍ ഇത് കാരണമായി. രൂപ മാത്രമല്ല, ലോകത്തെ പല കറന്‍സികളും മൂല്യം വര്‍ധിച്ചു. ഇത് സ്വര്‍ണവില കൂടാനുള്ള കാരണമാകേണ്ടതാണ്. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തുമോ, ബാങ്കിന്റെ ചെയര്‍മാനെ ട്രംപ് മാറ്റുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

gold price kerala june 26

ഫെഡറല്‍ റിസര്‍വ് സ്വതന്ത്രമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുകയാണ് പതിവ്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിന് ഒപ്പം ബാങ്ക് നില്‍ക്കണം എന്നാണ് ട്രംപിന്റെ പക്ഷം. പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് സര്‍ക്കാരിന്റെ ഹിതം കൂടി പരിഗണിച്ചാകണം എന്ന് ട്രംപ് താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ അത് സാധ്യമല്ലെന്നാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ നിലപാട്.

ജെറോം പവലിന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള ഒരുക്കം ട്രംപ് തുടങ്ങിക്കഴിഞ്ഞു. മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷ്, ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസറ്റ്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് എന്നിവരില്‍ ഒരാളെയാണ് ട്രംപ് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെ ട്രംപിന്റെ വരുതിയില്‍ ഫെഡ് തീരുമാനങ്ങള്‍ നില്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ലോക വിപണിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ഇന്നത്തെ 22, 18 കാരറ്റ് സ്വര്‍ണവില

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72560 രൂപയാണ്. ഒരു ഗ്രാമിന് 9070 രൂപയും. 18 കാരറ്റ് ഗ്രാമിന് 7440 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. വെള്ളിയുടെ വില ഗ്രാമിന് 116 രൂപയില്‍ നില്‍ക്കുന്നു. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 3338 ഡോളറിലെത്തിയിട്ടുണ്ട്. ബുധനാഴ്ചയുള്ള വിലയേക്കാള്‍ അല്‍പ്പം കയറിയിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില കയറിയതോടെ ഡോളറിന്റെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞുനില്‍ക്കുകയാണ്.

97.46 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപ 85.85 എന്ന നിരക്കിലേക്ക് ശക്തിപ്പെട്ടു. മറ്റു കറന്‍സികള്‍ക്ക് മൂല്യം വര്‍ധിക്കുകയും ഡോളറിന് മൂല്യം കുറയുകയും ചെയ്താല്‍ സ്വര്‍ണവില ഉയരും. മറ്റു കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കുമെന്നതിനാലാണിത്. ഡോളര്‍ ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും.

അതേസമയം, ക്രൂഡ് ഓയില്‍ വില 68 ഡോളര്‍ എന്ന നിരക്കില്‍ തുടരുകയാണ്. യുദ്ധം ശക്തിപ്പെട്ട വേളയില്‍ 70 ഡോളര്‍ വരെ എത്തിയിരുന്നു. പിന്നീടാണ് കുറഞ്ഞത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു ഗതാഗതം പഴയ പോലെ സജീവമായാല്‍ ഇനിയും ക്രൂഡ് ഓയില്‍ വില കുറഞ്ഞേക്കും. ഇറാനും അമേരിക്കയും തമ്മില്‍ വൈകാതെ ആണവ ചര്‍ച്ച പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയും ചൈനയും അമേരിക്കയുമെല്ലാം ആഗ്രഹിക്കുന്നത് ക്രൂഡ് ഓയില്‍ വില കുറയണം എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+