Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഒറ്റക്കുതിപ്പ്; ഇന്ന് വന്‍ വില വര്‍ധന, ആഭരണം വാങ്ങുന്നവര്‍ പിന്നോട്ട്, പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് തിരിച്ചടി. ഇന്ന് കേരളത്തില്‍ വലിയ തോതില്‍ വില കൂടി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും വില ഉയരും. എന്നാല്‍ വില കുറയാനുള്ള സാധ്യതയും ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ഭരണ സ്തംഭനം അവസാനിച്ചതാണ് വിപണിക്ക് ഉണര്‍വേകിയത്. ക്രൂഡ് ഓയിലും സ്വര്‍ണവും വിലയില്‍ മുന്നേറ്റം നടത്തി.

ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. അമേരിക്കന്‍ ഡോളര്‍ പതിയെ തിരിച്ചുകയറുന്നുണ്ട്. എന്നാല്‍ ഡോളര്‍ വലിയ കുതിപ്പ് നടത്തിയാല്‍ സ്വര്‍ണവില ഇടിയും. ഓഹരി വിപണികള്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാലും സ്വര്‍ണവില കുറയും. കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala november 10-

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ചു. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90360 രൂപയാണ്. വീണ്ടും 90000 കടന്നു എന്നത് മാത്രമല്ല, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് പ്രതീക്ഷയാണ്. എന്നാല്‍ ആഭരണം വാങ്ങാന്‍ കൊതിച്ചവര്‍ അല്‍പ്പം പിന്നോട്ടടിക്കും.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11295 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9295 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7240 രൂപയാണ് ഇന്നത്തെ വില. അതേസമയം, 9 കാരറ്റ് ഗ്രാമിന് 4660 രൂപയായി. കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 157 എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണം വലിയ കുതിപ്പ് നടത്തിയ വര്‍ഷം കൂടിയാണിത്.

സ്വര്‍ണ വിപണിയില്‍ ഇന്ന് സംഭവിക്കുന്നത്

അമേരിക്കയില്‍ കഴിഞ്ഞ 40 ദിവസത്തോളമായി ഭരണസ്തംഭനം നിലവിലുണ്ടായിരുന്നു. ഡെമോക്രാറ്റുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്ന് സ്തംഭനം നീങ്ങി. ഇക്കാര്യത്തില്‍ വൈകാതെ പുതിയ ബില്ല് അവതരിപ്പിക്കുകയും ശമ്പളം വിതരണം ചെയ്യുകയുമുണ്ടാകും. ഈ വിവരം വന്നതോടെയാണ് സ്വര്‍ണവില കുതിക്കാന്‍ തുടങ്ങിയത്.

അമേരിക്കന്‍ വിപണി ഉണരുന്ന വേളയില്‍ ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിയാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരും. ഡോളര്‍ കരുത്ത് കൂടുകയും ഓഹരി വിപണിയിലക്ക് നിക്ഷേപം വരികയും വേണം. സ്വര്‍ണത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ നിക്ഷേപകര്‍ തയ്യാറായാല്‍ മറ്റു പ്രധാന നിക്ഷേപങ്ങള്‍ ഓഹരി വിപണിയും ഡോളറുമാണ്. ഇവിടേക്ക് കൂടുതല്‍ പേരെത്തും.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 89080 രൂപയായിരുന്നു. കൂടിയ നിരക്ക് ഇന്നത്തേതും. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4050 ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 99.66 ആയി. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം 88.67 ആയി. രൂപയും ഡോളറും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+