സ്വർണം വിറ്റ് പോകുന്നില്ല,മുന്നിലുള്ളത് ഈ വഴി മാത്രം..50,000 രൂപയ്ക്ക് ഒരു പവൻ..പക്ഷെ;വ്യാപാരികൾ പറയുന്നു
ജനുവരിയിൽ കേരളത്തിലെ സ്വർണ വിലയിൽ അപ്രതിക്ഷിത കുതിപ്പാണ് ഉണ്ടായത്. ജനുവരി ഒന്നിന് 99,040-ൽ നിന്ന് ആരംഭിച്ച വില 29-ന് 1,30,360 എന്ന റെക്കോഡ് ഉയരം തൊട്ടു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഒരു പവന് 25,040 രൂപയോളമാണ് വർധിച്ചത്. അതായത് ഏകദേശം 25.3% രൂപയുടെ വർധനവ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, അന്താരാഷ്ട്ര സ്വർണ്ണവിലയിലെ ചാഞ്ചാട്ടം, കേരളത്തിലെ ഉത്സവ-വിവാഹ സീസണുകളിലെ ശക്തമായ ആവശ്യം, കറൻസിയിലെ മാറ്റങ്ങൾ, വിപണിയിലെ അസ്ഥിരതകൾക്കിടയിൽ സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള നിക്ഷേപകരുടെ താൽപ്പര്യം എന്നിവയെല്ലാം വിലക്കയറ്റത്തിന് കാരണമായി.
ജനുവരി ആദ്യ ദ ദിവസങ്ങളിൽ 99,000-100,000 പരിധിയിലായിരുന്നു വില. എന്നാൽ ജനുവരി അഞ്ച് മുതൽ (1,01,360) വിലയിൽ ക്രമാനുഗതമായി ഉയർന്നു. ജനുവരി പകുതിയോടെ വില 1,05,000 കടന്നു, ജനുവരി 14-ന് ഇത് 1,05,600 ആയിരുന്നു. ആദ്യ പകുതിയിൽ വില പതുക്കെയാണ് ഉയർന്നതെങ്കിൽ രണ്ടാം പകുതിയിൽ വിലയിൽ അതിവേഗ കുതിപ്പാണ് ഉണ്ടായത്.19 ന് 1,07,240, 20-ന് 1,09,840 എന്നിങ്ങനെ വില ഉയർന്നു. ജനുവരി 21-ന് ഒറ്റ ദിവസം കൊണ്ട് ₹5,000 വർധിച്ച് ഒരു പവന് 1,14,840 രൂപയിലെത്തി. 24-ന് 1,16,320 ആയും, ജനുവരി 26-27 തീയതികളിൽ 1,19,320 ആയും വില ഉയർന്നു. ജനുവരി 29 നാണ് മാസം കണ്ട ഏറ്റവും ഉയർന്ന നിരക്കായ 1,30,360 ൽ വില എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വലിയ രീതിയിലാണ് വിലയിടിഞ്ഞതെങ്കിലും ഇപ്പോഴും ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വില 1.17 ലക്ഷം കൊടുക്കണം.

അന്തംവിട്ട് ആഭരണപ്രേമികൾ
വില കുതിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് ഭൂരിഭാഗം മലയാളികളും. സ്വർണ വില ഉയർന്നപ്പോൾ തന്നെ ആളുകൾ 18 കാരറ്റിലേക്ക് തിരിഞ്ഞിരുന്നു. 22 കാരറ്റിനേക്കാൾ വിലക്കുറവിൽ ഇവ സ്വന്തമാക്കാം എന്നതായിരുന്നു കാരണം. എന്നാൽ ഇപ്പോൾ 18 കാരറ്റ് ആഭരണങ്ങൾക്കും ഉയർന്ന വിലയാണ്. ഇന്ന് 18 കാരറ്റിന് ഒരു ഗ്രാമിന് വില 12155 രൂപയാണ്. ഒരു പവൻ വില 97240 രൂപയും. ജി എസ് ടിയും പണിക്കൂലിയും ഒക്കെയാകുമ്പോൾ സ്വാഭാവികമായും ഒരു ലക്ഷം കടക്കും. അതിനാൽ 18 കാരറ്റ് വാങ്ങാനും ഇപ്പോൾ ആളുകൾ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
മറ്റ് വഴികളില്ല
വില ഉയർന്നതോടെ കച്ചവടം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. 22 കാരറ്റ് ആഭരണങ്ങൾ തന്നെയാണ് വിപണിയിൽ കൂടുതൽ എത്തിച്ചിരുന്നത്. എന്നാൽ ഇനി ആളുകൾ സ്വർണം വാങ്ങണമെങ്കിൽ 18,9 കാരറ്റ് ആഭരണങ്ങൾ കൂടി കൂടുതലായി എത്തിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഇവർ പറയുന്നു. ഇപ്പോഴത്തെ വില നിലവാരത്തിൽ 14 കാരറ്റിന് പവന് ഏകദേശം 67,328 രൂപയേ വരൂ. 9 കാരറ്റിന് ഏകദേശം 48,088 രൂപയും.
നിക്ഷേപ താത്പര്യമില്ലെങ്കിൽ മാത്രം
നിക്ഷേപത്തിന് 14-കാരറ്റ്, 9-കാരറ്റ് സ്വർണ്ണം അഭികാമ്യമല്ല. കാരണം, ഇവയിൽ യഥാക്രമം 58.3%, 37.5% ശുദ്ധമായ സ്വർണ്ണം മാത്രമാണുള്ളത്. ബാക്കിയുള്ളവ വിലകുറഞ്ഞ ലോഹസങ്കരങ്ങളാണ്. വിൽക്കുമ്പോൾ, ജ്വല്ലറികൾ പണിക്കൂലി, ജി.എസ്.ടി., ഉരുക്ക് നഷ്ടം എന്നിവ വലിയ തോതിൽ കിഴിക്കും. ഇത് 14K സ്വർണ്ണത്തിന് നിലവിലെ വിലയുടെ 70-80% ഉം, 9K സ്വർണ്ണത്തിന് 40-50% ഉം മാത്രമായിരിക്കും തിരികെ ലഭിക്കുക. ഇത്തരം ആഭരണങ്ങളുടെ വില ശുദ്ധമായ സ്വർണ്ണവിലയേക്കാൾ ഡിസൈനിനെയും ഫാഷനെയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ വിൽക്കാൻ പ്രയാസമുള്ളതും, സ്വർണ്ണവില കൂടുമ്പോഴും കാര്യമായ നേട്ടം നൽകാത്തവയുമാണ്.യഥാർത്ഥ നിക്ഷേപത്തിന് 22K അല്ലെങ്കിൽ 24K സ്വർണ്ണം നാണയങ്ങൾ, ബാറുകൾ, ഡിജിറ്റൽ രൂപത്തിൽ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇത് സമ്പത്ത് സംരക്ഷിക്കാനും മൂല്യവർദ്ധന ഉറപ്പാക്കാനും സഹായിക്കും.
-
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications