സ്വര്‍ണവില കുത്തനെ കൂടി; ഉച്ചയ്ക്ക് വന്‍ വിലക്കയറ്റം, യുഎഇയില്‍ വില കയറിയില്ല, പുതിയ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം. ഇന്ന് രാവിലെ നേരിയ തോതില്‍ വില കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ചിത്രം മാറുകയാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ വില വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല. പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ പ്രധാനമായും ആശ്രയിക്കുന്ന യുഎഇയിലെ ദുബായിലും വിലയില്‍ കാര്യമായ മുന്നേറ്റമില്ല. എന്നാല്‍ ഇന്ത്യയില്‍ വില കൂടാന്‍ കാരണം മറ്റൊന്നാണ്.
ഇന്ന് രാവിലെ രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4214 ഡോളര്‍ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം 4217 ഡോളറായി. അതായത്, നേരിയ മുന്നേറ്റം മാത്രമാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞതാണ് കേരളത്തില്‍ ഉള്‍പ്പെടെ വില കുതിക്കാന്‍ കാരണം. വലിയ ഇടിവിലാണ് ഇന്ത്യന്‍ രൂപ.

രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 89.97 ആയിരുന്നു. ഉച്ചയ്ക്ക് 90.41 ആയി ഇടിഞ്ഞു. 50 പൈസയോളം കുറഞ്ഞത് ഇറക്കുമതി വസ്തുക്കളുടെ വിലയില്‍ വര്‍ധനവുണ്ടാക്കി. സ്വര്‍ണം മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയിലും വര്‍ധനവ് പ്രകടമാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ മാത്രമാണ് രൂപയുടെ മൂല്യം അല്‍പ്പമെങ്കിലും മെച്ചപ്പെടുകയുള്ളൂ.
ഇന്ന് രാവിലെ കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞ് 95480 രൂപയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 95880 രൂപയായി ഉയര്‍ന്നു. 400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപയും കൂടി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. സമാനമായ വിലമുന്നേറ്റം മറ്റു കാരറ്റ് സ്വര്‍ണത്തിലും പ്രകടമായി. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 196 രൂപയില്‍ തുടരുകയാണ് വെള്ളി.
സ്വര്‍ണവില ഇനിയും കൂടും
അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, കരാറിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യയ്ക്കെതിരെ കൂടുതല്‍ ചുങ്കം ചുമത്തുമെന്ന് കഴിഞ്ഞ ദിവസവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായ അമേരിക്ക ഉടക്കിടുമ്പോള് കയറ്റുമതി മേഖല തളരുകയാണ്.
രൂപ മൂല്യം കുറയുമ്പോള്‍ ഇറക്കുമതിക്ക് കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. ഇത് അവശ്യവസ്തുക്കളുടെ വില ഉയരാന്‍ കാരണമാകും. ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യം. പെട്രോള്‍-ഡീസല്‍ വില ഉയരാനും ഇത് കാരണമായേക്കും. അതേസമയം, സ്വര്‍ണം അവശ്യവസ്തു അല്ലെങ്കിലും ഇന്ത്യയിലേക്ക് വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
അമേരിക്ക പലിശ നിരക്ക് കുറച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് നിരീക്ഷണം. രൂപ മൂല്യം ഇടിയുകയും കൂടി ചെയ്യുമ്പോള്‍ വലിയ രീതിയില്‍ സ്വര്‍ണവില ഉയര്‍ന്നേക്കും. ഇത് വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് തിരിച്ചടി നല്‍കും. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളെ ആശ്രയിക്കുകയാണ് ഇത്തരക്കാര്‍ക്ക് മുന്നിലുള്ള പോംവഴി.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications