സ്വർണ വില പിന്നോട്ടില്ല; ഉറപ്പിച്ചോളൂ 1.5 ലക്ഷത്തിലേക്ക്, ഇനി സാധരണക്കാർ സ്വപ്നം പോലും കാണേണ്ട
ഒക്ടോബർ 17 നാണ് കേരളത്തിൽ സ്വർണ വില റെക്കോഡ് തൊട്ടത്, 97,360 രൂപ. അതിനുശേഷം സ്വർണ വിലയിൽ വലിയ ചാഞ്ചട്ടങ്ങൾ പ്രകടമായി. എന്നിരുന്നാലും മറ്റൊരു റെക്കോഡ് ഇതുവരെ വിലയിൽ രേഖപ്പെടുത്തിയിട്ടില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ തുടർന്നുള്ള രണ്ട് മാസങ്ങളിൽ സ്വർണം നേരിയ തോതിലെങ്കിലും ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
വർഷാവസാനത്തോടെ സ്വർണ വില കുറയുമോയെന്നതാണ് പ്രധാന ചോദ്യം. ഹ്രസ്വകാല ഇടിവുകൾ തുടർന്നേക്കാമെങ്കിലും വില ഇനിയും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വർഷം വിലയിലെ കുതിപ്പ് ദീർഘകാലത്തേക്ക് തുടരാമെന്നാണ് കൊടക് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നത്.

ആഗോള തലത്തിലെ ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങൾ, യുഎസ് ധനനയത്തിൽ പ്രതീക്ഷിക്കുന്ന ഇളവുകൾ, ലോക സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളർച്ച എന്നിവയെല്ലാം സ്വർണ വില ഉയർത്തുമെന്ന് വിദഗ്ധർ കൊടക് സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറഞ്ഞു.
ഫിയറ്റ് കറൻസികളിൽ നിന്ന് ആസ്തികൾ സ്വർണത്തിലേക്ക് മാറുന്ന പ്രവണത, നിക്ഷേപകരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം, ഡീ-ഡോളറൈസേഷൻ കാരണം വികസ്വര രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതിലെ സ്ഥിരത എന്നിവയെല്ലാം സ്വർണത്തിന്റെ മുന്നേറ്റത്തിന് പിന്തുണ നൽകുന്ന ഘടകങ്ങളാണ്. 2025ലെ വലിയ മുന്നേറ്റത്തിന് ശേഷം ഒരു ഹ്രസ്വകാല തിരുത്തൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 2026ലും മുന്നോട്ടും സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയരുക തന്നെ ചെയ്യുമെന്നും കൊടക് വ്യക്തമാക്കി.
അടുത്ത വർഷത്തോടെ സ്വർണ വില 5,000 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് എന്നാണ്പ്രവചനം. ഉയർന്ന നിലയിൽ കൂടുതൽ കാലം എന്ന ഘട്ടത്തിലൂടെയാവും വില നിലവാരം മുന്നോട്ട് പോകുകയെന്നും കൊടക് ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയിലെ കുതിപ്പ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമല്ലോ. അതുകൊണ്ട് തന്നെ രാജ്യാന്തര വിപണിയിൽ വില 5000 ഡോളർ കടന്നാൽ ആഭ്യന്തര സ്വർണവില 10 ഗ്രാമിന് 1,50,000 രൂപയിലെത്തുമെന്നും കൊട്ടക്ക് പ്രവചിക്കുന്നു. വില ഇതിലും ഉയരാൻ സാധ്യതയുണ്ടെങ്കിലും, തങ്ങൾ യാഥാസ്ഥിതികമായ ഒരു കണക്കാണ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര നേട്ടങ്ങളെ മറികടന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച സ്വർണ വിലയിലെ റെക്കോർഡ് കുതിപ്പിന് കാരണമായെന്നും കൊടക് അധികൃതർ പറഞ്ഞു.
കേരളത്തിലും വില പിടിവിട്ട് പറക്കും
നിലവിൽ സംസ്ഥാനത്ത് സ്വർണ വില പവന് 95880രൂപയാണ്. അതായത് ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്താൽ വില ഒരു ലക്ഷം കടക്കും. ഇനി ഇന്ത്യൻ വിപണിയിൽ 10 ഗ്രാമിന് 1.50 ലക്ഷം വിലയായാൽ എത്രയായിരിക്കും കേരളത്തിൽ ഒരു പവന് വില എന്ന് ആലോചിച്ചിട്ടുണ്ടോ? 1.20 ലക്ഷം കൊടുക്കാതെ ഒരു പവൻ സ്വർണം കിട്ടില്ല. അതായത് പ്രവചനങ്ങൾ ശരിയായാൽ ദീർഘകാലത്തേക്ക് ഇതും ഇതിന് മുകളിലും വില വരാൻ സാധ്യതയുണ്ടെന്ന് സാരം.
വരും നാളുകൾ സ്വർണം സാധാരണക്കാരനെ സംബന്ധിച്ച് അപ്രാപ്യമായിരിക്കും. അതേസമയം വിൽക്കാൻ പ്ലാനുണ്ടെങ്കിൽ മികച്ച വില തന്നെ 2026 ൽ സ്വന്തമാക്കാനാകും.
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications