'മോഹന്‍ലാലിന്' അഭിനയമറിയില്ല, കസ്റ്റംസുകാര്‍ കൈയോടെ പിടികൂടി!! സംഭവം കൊച്ചിയില്‍...

  • Written By:
Subscribe to Oneindia Malayalam

നെടുമ്പാശേരി: നടന്‍ മോഹന്‍ലാലിന്റെ അഭിനയപാടവത്തെക്കുറിച്ച് പലരും പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അഭിനയം പാളിയതിനെത്തുടര്‍ന്ന് മറ്റൊരു മോഹന്‍ലാല്‍ കസ്റ്റംസിന്റെ പിടിയിലായി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്രക്കാരനായ ജയ് മോഹന്‍ലാലിനെയാണ് (55) കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

വിമാനത്തില്‍ വച്ച് ഹൃദായാഘാതം

വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുമെന്ന അവസ്ഥ വന്നതോടെ ജയ് അവസാന അടവും പുറത്തെടുത്തു. ഹൃദയാഘാതം വന്നതായി അഭിനയിച്ച് ഇയാള്‍ വീഴുകയായിരുന്നു.

വന്നത് ബാങ്കോക്കില്‍ നിന്ന്

ഞായറാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കില്‍ നിന്നു നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. കസ്റ്റംസ് പരിശോധിച്ചപ്പോള്‍ ഇയാളുടെ കൈവശമുള്ള വള സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ സ്വര്‍ണമുണ്ടോയെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. അപ്പോഴാണ് ഹൃദയാഘാതം വന്നതായി അഭിനയിച്ചത്.

ആശുപത്രിയിലേക്ക്

ഹൃദയാഘാതം വന്നതായി അഭിനയിച്ച ജയ് നിലത്തു വീണ ശേഷം ഉരുളുകയും നെഞ്ച് തിരുമ്മുകയും ചെയ്തു. പിന്നീട് സംസാരിക്കാതെയുമായതോടെ കസ്റ്റംസും ഒന്നു പതറി. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരു്‌നു. ഇസിജി ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തിയതോടെയാണ് ഇയാളുടേത് വെറും അഭിനയം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്.

സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തി

കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ജയ് തന്റെ കൈവശം സ്വര്‍ണ ബിസ്‌കറ്റുകള്‍ കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയത്. 100 ഗ്രാം തൂക്കം വരുന്ന രണ്ടു സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇയാള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസിന് ആശ്വാസം

രണ്ടു മണിക്കൂറിലേറെ നേരം തങ്ങളെ വെട്ടിലാക്കിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാന്‍ കഴിഞ്ഞത് കസ്റ്റംസുകാര്‍ക്കും ആശ്വാസമായി. കൈയിലുണ്ടായിരുന്ന 152 ഗ്രാം വരുന്ന സ്വര്‍ണവളയടക്കം ആകെ 352 ഗ്രാമിന്റെ സ്വര്‍ണമാണ് ജയിയുടെ പക്കല്‍ നിന്നു പിടിച്ചെടുത്തത്. ഏകദേശം 10 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണിത്.

English summary
A man arrested from nedumbassei airport for gold smuggling. Maharashtra born Jai mohan lal is arrested by customs.
Please Wait while comments are loading...