'സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല, ഷാജ് ഉടൻ കേസെടുക്കണം'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്ന സുരേഷ് പുറത്തു വിട്ട ഷാജ് കിരണിന്റെ ശബ്‌ദ രേഖയിൽ ഉള്ളത് ഗൗരവതരമായ ആരോപണങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വർണ്ണകളളക്കടത്ത് കേസ് പ്രതിയായ സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബി ജെ പിക്ക് പങ്കില്ല. ഇതിന് പിന്നിൽ ബി ജെ പി യാതൊരു തരത്തിലുമുളള ഗൂഢാലോചന നടത്തിയിട്ടില്ല. ഷാജ് കിരൺ പറഞ്ഞത് അപകീർത്തികരമായ കാര്യമെങ്കിൽ ഉടൻ കേസെടുക്കണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്നാ സുരേഷ് ആരോപിക്കുന്ന സുഹൃത്ത്മായുള്ള ശബ്ദ രേഖയാണ് സ്വർണ്ണ കള്ളക്കടത്ത് കേസ് മുഖ്യ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടിരുന്നത്.

ഷാജ് കിരണുമായി സംസാരിക്കാനുള്ള കാരണവും അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ പുതുതായി വെളിപ്പെടുത്തിയത്. തനിക്ക് വർഷങ്ങൾക്കു മുൻപേ ഷാജിനെ അറിയാം. ശിവശങ്കരന്റെ പുസ്തകം ഇറക്കിയതിന് ശേഷമാണ് താൻ ഷാജ് കിരണുമായി കൂടുതൽ ബന്ധത്തിൽ ഏർപ്പെടുന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു.

സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ :-
'രഹസ്യ മൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്നാണ് ഷാജ് എന്നോട് പറഞ്ഞത്. ശേഷം, ഞങ്ങൾ തൃശൂരിൽ വച്ച് കണ്ടിരുന്നു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് തൃശൂരിൽ വച്ച് കണ്ടപ്പോൾ ഷാജ് കിരൺ ചോദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേര് പറയാൻ തയ്യാറായാൽ അദ്ദേഹത്തിന് അത് സഹിക്കാൻ കഴിയില്ലെന്നും ഷാജ് പറഞ്ഞു.

ഷാജി കിരണിന്റെ ഭാര്യ അമ്മ ആകില്ലെന്ന് അറിയാമായിരുന്നു. ഈ വേദന മനസ്സിലാക്കിയാണ് താൻ കഴിയുന്നത് ചെയ്യാമെന്ന് ഷാജ് കിരണിനോട് പറഞ്ഞത്. കുഞ്ഞിനു വേണ്ടി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, തനിക്ക് ഒരു സ്ത്രീയുടെ വേദന അറിയാമെന്നും പണം വേണ്ടെന്നും കുഞ്ഞിനെ തരാമെന്നുമാണ് ഞാൻ പറഞ്ഞത്. എന്റെ ആരോഗ്യം അനുവദിക്കുകയാണെങ്കിൽ നിങ്ങളെ ഞാനൊരു അമ്മയാക്കാം എന്നാണ് ഞാൻ അവരോട് വ്യക്തമാക്കിയത്.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

അവിടെ ഞാൻ ഒരു സ്ത്രീയുടെ വേദനയാണ് മനസ്സിലാക്കിയത്. എനിക്ക് മക്കളില്ലാതിരുന്നന്നെങ്കിൽ ഞാനും കുറേ അനുഭവിച്ചേനെ. എല്ലാ റിസ്ക്കും എടുത്ത് ഒരു കുഞ്ഞിനെ നൽകാം എന്നാണ് ഞാൻ പറഞ്ഞത്. അതിൽ എന്തെങ്കിലും തരത്തിലുള്ള കുഴപ്പമുണ്ടെങ്കിൽ എന്നെ അടിക്കാം'.

അതേസമയം, സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറി നിൽക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ പുതിയ ആരോപണങ്ങളിൽ മറുപടി പറയാൻ സി പി എം മുഖ്യമന്ത്രിയും തയ്യാറാകണം.

ഇത്ര വലിയ ആരോപണങ്ങൾ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി തന്നെ ഉന്നയിച്ചിട്ടും കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിൽ ബി ജെ പിയുമായുള്ള ധാരണയാണ് കേന്ദ്ര ഏജൻസികൾക്കെന്നും വി ഡി സതീശൻ പറയുകയായിരുന്നു.

സ്വപ്ന സുരേഷിന്റെ ശബ്ദ രേഖകളിൽ ഉള്ള വിവരങ്ങൾ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം. കേന്ദ്ര ഏജൻസികളെ വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഇടനിലക്കാരനായ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യണം. ഇപ്പോൾ ഉയരുന്ന വിവാദത്തിൽ ക്ലീഷേ വാചകങ്ങൾ പറയാതെ സി പി എം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.












Click it and Unblock the Notifications