കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കടത്തിന്‍റെ പേരില്‍ കേരളത്തിലും ആക്രമണം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍

  • By Desk
Google Oneindia Malayalam News

കൊട്ടാരക്കര: ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പശുക്കടത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ നിരവധിയായിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയും പശുക്കടത്ത് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.

പശുവിറച്ച് കയ്യില്‍ വെച്ചുവെന്ന് ആരോപിച്ച് മുഹമദ്ദ് അഖ്ലാക്ക് എന്ന മധ്യവയസ്‌കന്‍ കൊല്ലപ്പെടത് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന് ഗുജറാത്തിലെ ഉനയില്‍ ദളിതുകളെ ചാട്ടവാറിന് അടിച്ചസംഭവും ഏരെ രാഷ്ട്രീയ കോളിളമുണ്ടാക്കി. ഇപ്പോഴിതാ കേരളത്തിലും പശുക്കടത്തിന്റെ പേരില്‍ അക്രമം ഉണ്ടായിരിക്കുകയാണ്.

ഗോരക്ഷ

ഗോരക്ഷ

പശുക്കടത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ഉത്തരേന്ത്യയില്‍ വ്യാപകമാണെങ്കിലും കേരളത്തില്‍ ഇത്തരം ആക്രമങ്ങള്‍ അന്യമായിരുന്നു. ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്നതും കേരളത്തിലായിരുന്നു.

കൊട്ടാരക്കരയില്‍

കൊട്ടാരക്കരയില്‍

ഇപ്പോഴിതാ ഗോരക്ഷയുടെ പേരിലുള്ള അക്രമം കേരളത്തിലും നടന്നിരിക്കുന്നു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പശുക്കടത്ത് ആരോപിച്ച് മൂന്ന് പേര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്. ജലാല്‍, ജലീല്‍, സാബു എന്നിവര്‍ക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തരുടെ അക്രമം നേരിട്ടത്

അക്രമം

അക്രമം

അക്രമത്തില്‍ പരിക്കേറ്റവരെ കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയങ്കര ചന്തയില്‍ നിന്ന് നാല് പശുക്കളെ കൊണ്ടാരക്കരയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു അക്രമം.

ആര്‍എസ്എസ്

ആര്‍എസ്എസ്

പരിക്കേറ്റവരുടെ പരാതിയില്‍ രണ്ട് പേരേ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. നരഹത്യാ ശ്രമമുള്‍പ്പടേയുള്ള വകുപ്പുകള്‍ പ്രകകാരമാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആണ് പശിവിനെ കടത്തിയെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നത് ഈ മാസം 20 നായിരുന്നു. കൊയ്തൊഴിഞ്ഞ പാടത്തേക്ക് ഒടിച്ചുകൊണ്ടുവന്ന് അവിടെ വെച്ച് അള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മര്‍ദ്ദനത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ഹാപൂരിലെ പിലഖൂവിലായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ മാത്രം അകലേയാണ് കൊലപാതകം നടന്ന സ്ഥലം.

കാസിം

കാസിം

പശുകടത്ത് ആരോപിച്ച് 45 വയസ്സുകാരനായ കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരേയാണ് ജനക്കൂട്ടം ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ് കാസിമിനേയും സമൂദൂദ്ദീനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാസിം മരണപ്പെടുകയായിരുന്നു.

മാപ്പ്

മാപ്പ്

കൊലപാതകം നടന്നത് പശുക്കടത്തിന്റെ പേരില്‍ അല്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് ആദ്യം നിലപാട് എടുത്തത്. പിന്നീട് വിഡിയോ ഉള്‍പ്പടേയുള്ള തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ സംഭവത്തില്‍ പോലീസിന് മാപ്പ് പറയേണ്ടി വന്നു.

English summary
goraksha model attack on kottarakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X