കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങൾ നിലനിൽക്കെ... ‌ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്ക് എടുക്കാൻ സംസ്ഥാന സർക്കാർ

വിവാദങ്ങൾ നിലനിൽക്കെ... ‌ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്ക് എടുക്കാൻ സംസ്ഥാന സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം; വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കാൻ തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. ഇതിനായുള്ള സാങ്കേതിക ലേല നടപടികൾ ആരംഭിച്ചു.

മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഡിസംബർ നാലിന് ഡി ജി പി അധ്യക്ഷനായ സമിതി ദർഘാസ് പരിശോധിക്കും.

1

സംസ്ഥാന സർക്കാർ നേരത്തെ പവൻ ഹാൻസ് എന്ന കമ്പനിയിൽ നിന്നാണ് ‌ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുത്തിരുന്നത്. ഇതിന്റെ വാടകയ്ക്കും, ‌ഹെലികോപ്റ്റർ സംരക്ഷണത്തിനുമായി മാത്രം ചെലവാക്കിയിരുന്നത് 22.21 കോടി രൂപ ആയിരുന്നു. ഇതിൽ വാടക മാത്രം 21.64 കോടി രൂപ കൊടുക്കണം. 20 മണിക്കൂർ പറത്താൻ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നത്. ഇതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ‌ഹെലികോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയാറായിരുന്നു. എങ്കിലും സർക്കാർ പവൻ ഹാൻസ് കമ്പനി തെരഞ്ഞെടുകയാണ് ചെയ്തത്.

'ഹലാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം': 'ചേരി തിരിക്കാൻ സംഘപരിവാര്‍ ശ്രമം': വിവാദത്തിനെതിരെ മുഖ്യമന്ത്രി'ഹലാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം': 'ചേരി തിരിക്കാൻ സംഘപരിവാര്‍ ശ്രമം': വിവാദത്തിനെതിരെ മുഖ്യമന്ത്രി

2

ഈ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ആണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ‌ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കേരളാ പൊലീസും വീണ്ടും ‌ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ടെക്നിക്കൽ ബിഡ് ഡിസംബർ 4 -ന് തുറക്കും. പൊലീസ് ആസ്ഥാനത്ത് ഡി ജി പി, ഭരണ വിഭാഗം എ ഡി ജി പി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റ് അഡി. സെക്രട്ടറി എന്നിവർ അടങ്ങുന്ന സാങ്കേതിക സമിതി ആണ് ബിഡ് തുറക്കുന്നത്. ബിഡിന്റെ പരിശോധന 6 - ന് പേരൂർക്കട എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടക്കും എന്നാണ് വിവരം. പൊലീസിന് വേണ്ടി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് ധൂർത്തും ഒപ്പം തന്നെ ബാധ്യതയും ആണെന്ന ആരോപണങ്ങൾക്ക് ഇടെയാണ് ഈ നീക്കം..

3

2020 ഏപ്രിലിൽ ആണ് ഡൽഹി പവൻ ഹാൻസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 1.44 കോടി രൂപയും ജി എസ്ടി യു മായിരുന്നു ഇതിന്റെ മാസവാടക എന്നത്. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചിരുന്നു. പുതിയ ടെൻഡർ വിളിക്കാൻ ഡി ജി പി നൽകിയ ശുപാർശ കോവിഡ് രോഗ ബാധയെ തുടർന്ന് മുന്നോട്ട് പോയില്ല എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഒക്ടോബർ മാസത്തിൽ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു. 6 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേക്കാണ് വാടകയ്ക്ക് വേണ്ടി എടുത്തത്. കൂടുതൽ പഴക്കം പാടില്ല എന്നും മാസം 20 മണിക്കൂറിൽ കൂടുതൽ പറക്കേണ്ടി വരും എന്നും തുടങ്ങിയ നിബന്ധനകൾ ഉണ്ടായിരുന്നു.

കൊല്‍ക്കത്ത മേല്‍പ്പാലം, അമേരിക്കയിലെ ഫാക്ടറി...!! ബിജെപി ഫുള്‍ വ്യാജമെന്ന് അഖിലേഷ് യാദവ്, മറുപടികൊല്‍ക്കത്ത മേല്‍പ്പാലം, അമേരിക്കയിലെ ഫാക്ടറി...!! ബിജെപി ഫുള്‍ വ്യാജമെന്ന് അഖിലേഷ് യാദവ്, മറുപടി

Recommended Video

cmsvideo
എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam
4

എന്നാൽ, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിന് ഇടയിൽ പവൻ ഹാൻസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി രൂപയ്ക്ക് വാടകയ്ക്ക് എടുത്തത് നേരത്തെ തന്നെ രാഷ്ട്രീയ വിവാദം ആയി മാറിയിരുന്നു. ഇതിന്റെ ടെൻഡർ വിളിക്കാതെ ആണ് ഇടപാട് നടത്തിയത്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയർന്ന നിരക്ക് പറഞ്ഞ കമ്പനിയുടെ കോപ്റ്റർ വാടയ്ക്ക് എടുക്കാനുളള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകൾ വാടകയ്ക്ക് നൽകാം എന്ന് സമ്മതിച്ചിരുന്നു. എങ്കിലും സർക്കാർ ഇത് അംഗീകരിച്ചില്ല.

വ്യക്തമായ കണക്കുകൾ ഇങ്ങനെ; - ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപ ആണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചിലവ് ഉണ്ടായി എന്ന് റിപ്പോർട്ട്. അതെസമയം, കേരളം 1.44 കോടി രൂപ പ്രതി മാസ വാടക നൽകി വാടകയ്ക്ക് എടുത്ത അതേ സൗകര്യമുള്ള ഹെലികോപ്റ്ററിന് ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രം ആണ്.

English summary
government of kerala; State takes again helicopter for rent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X