കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രപരമായ തീരുമാനത്തിലേക്ക് സർക്കാർ: കേരള പൊലീസിലേക്ക് ട്രാന്‍സ്​ജെൻഡേഴ്‌സും; ശുപാർശ കൈമാറി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കാനൊരുങ്ങി സർക്കാർ. ഇതുവരെ പുരുഷന്‍മാരും സ്ത്രീകളും മാത്രം ജോലി ചെയ്തിരുന്ന പൊലീസ് സേനയിലേക്ക് ട്രാന്‍സ് ജെന്‍ഡേഴ്സിനെ കൂടി ഭാഗമാക്കാനാണ് സർക്കാ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാർ ക്രമസാധാന ചുമതലയുള്ള എ ഡി ജി പിക്ക് കൈമാറി. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി ആരായാനാണ് തീരുമാനം. എ ഡി ജി പിമാരുടെ യോഗത്തിലായിരിക്കും സേനനയുടെ നിലപാട് സ്വീകരിക്കുക. വിഷയത്തില്‍ പൊലീസിന്റെ നിലപാട് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം വ്യക്തമാക്കുക.

'വനിത അഭിമുഖമൊക്കെ ദിലീപിന്റെ പിആർ സ്റ്റണ്ടുകള്‍: എന്നാല്‍ നടിക്ക് ആ ആനുകൂല്യമില്ല''വനിത അഭിമുഖമൊക്കെ ദിലീപിന്റെ പിആർ സ്റ്റണ്ടുകള്‍: എന്നാല്‍ നടിക്ക് ആ ആനുകൂല്യമില്ല'

സംസ്ഥാന സർക്കാറിന്റെ ശുപാർശ പൊലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് വ്യക്തമാക്കുന്നത്. സർക്കാർ ശുപാർശയിന്‍മേല്‍ പ്രാരംഭ നടപടികളും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പൊലീസ് സേനയുടെ പരിശീലനത്തിന്റെ ചുമതലയുള്ള എപി ബറ്റാലിയനോടും ഇക്കാര്യത്തില്‍ അഭിപ്രായം സ്വീകരിക്കും. സേനയിലേക്ക് ട്രാന്‍സ്ജന്‍ഡേഴ്സിനെ കൊണ്ടുവന്നാല്‍ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, റിക്രൂട്ട്മെന്റ് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ സേനയുടെ അഭിപ്രായം തേടിയിരിക്കുന്നത്. പരിശീലനം ഉള്‍പ്പടേയുള്ള മറ്റ് കാര്യങ്ങളും എപ്രകാരമായിരിക്കണമെന്നും ചോദിച്ചിട്ടുണ്ട്.

kerala

എതൊക്കെ മേഖലകളലായിക്കണം ഇവർക്ക് ഡ്യൂട്ടി നല്‍കേണ്ടത് എന്ന കാര്യവും ആലോചിച്ച് വരികയാണ്. ക്രമസമാധാന പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്ന കാര്യവും പരിശോധിക്കാന്‍ സർക്കാർ നിർദേശമുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. പരിശീല ചുമതലയുള്ള എ.പി ബറ്റാലിയന്‍ എന്നിവരോടാണ് സർക്കാർ ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം തേടിയിട്ടുള്ളത്. സർക്കാർ ശുപാർശയോടൊപ്പം രണ്ട് എ ഡി ജി പിമാരുടേയും അഭിപ്രായവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചർച്ച ചെയ്യും.

ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം എ ഡി ജി പി ഇന്റലിജന്‍സ് മൊത്തം അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് വിഷയത്തിലെ പൊലീസ് സേനയുടെ അഭിപ്രായം എന്ന നിലയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കും. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയായിരിക്കും സേനയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമിക്കണമോ, നിയമിക്കണമെങ്കില്‍ ഏത് നിലയില്‍ നിയമിക്കണം എന്നതടക്കമുള്ള കാര്യങ്ങളില്‍ നിലപാട് സ്വീകരിക്കുക.

2017 ല്‍ തമിഴ്നാട് പൊലീസ് ട്രാൻസ്ജൻഡേഴ്സിന് നിയമനം നല്‍കിയിരുന്നു. ട്രാൻസ്ജൻഡേഴ്സായ നാലു പേർക്കായിുന്നു അന്നത്തെ തമഴിനാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമന ഉത്തരവ് നൽകിയത്.

Recommended Video

cmsvideo
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

English summary
Government to historic decision: Recommended for appointment of transgender people in the Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X