അസാധാരണ നടപടിയുമായി ഗവര്‍ണര്‍, 15 സെനറ്റ് അംഗങ്ങളേയും പുറത്താക്കി ഉത്തരവിറക്കി രാജ്ഭവൻ
തിരുവനന്തപുരം: വിവാദ ട്വീറ്റിന് പിന്നാലെ അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വ്വകലാശാല സെനറ്റിലെ പതിനഞ്ച് അംഗങ്ങളെ ഗവര്‍ണര്‍ സ്വമേധയാ പുറത്താക്കി ഉത്തരവിറക്കി. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ട് നിന്നതിന്റെ പേരിലായിരുന്നു അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയത്. എന്നാല്‍ പുറത്താക്കല്‍ ഉത്തരവിറക്കാന്‍ കേരള സര്‍വ്വകലാശാല വിസി തയ്യാറാകാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി.
പുറത്താക്കിയ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഡോ. വിപി മഹാദേവന്‍ പിളള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഉത്തരവിറക്കാനുളള ഗവര്‍ണറുടെ അന്ത്യശാസനം നല്‍കിയ വിസി പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഉളളവര്‍ക്ക് നവംബര്‍ നാലിന് നടക്കാനിരിക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുത്താനുളള കത്ത് അയച്ചിരുന്നു. അതിനിടെയാണ് ചാന്‍സലര്‍ എന്നുളള അധികാരം ഉപയോഗിച്ച് 15 സെനറ്റ് അംഗങ്ങളേയും ഗവര്‍ണര്‍ തന്നെ പുറത്താക്കിയത്.

സെനറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ നാല് വകുപ്പ് മേധാവിമാരും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് ഉളളത്. പുറത്താക്കല്‍ ഉത്തരവിറക്കുന്നതിന് മുന്‍പ് വൈസ് ചാന്‍സലര്‍ ശബരിമല ദര്‍ശനത്തിന് പോയി. വിസിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാത്ത സാഹചര്യത്തില്‍ ഉത്തരവ് പുറത്തിറക്കുക സാധ്യമല്ലെന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇന്ന് വൈകിട്ടോടെ ഉത്തരവിറക്കണം എന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. ഇത് നടപ്പിലാകാതെ വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിയിലേക്ക് കടന്നത്.
skin: മുഖകാന്തിക്ക് കാരറ്റ് ഓയിൽ..തയ്യാറാക്കാം വീട്ടിൽ തന്നെ..
സര്‍വ്വകാലാശാല സെനറ്റില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ 13 പേരാണ്. ഇതില്‍ 2 പേര്‍ ഒഴികെ ബാക്കി പതിനൊന്ന് പേരും സെനറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇവരെയും യോഗത്തില്‍ നിന്ന് വിട്ടുനിന്ന 4 വകുപ്പ് മേധാവികളേയുമാണ് ഗവര്‍ണര്‍ നീക്കിയത്. സെനറ്റ് യോഗത്തില്‍ പങ്കെടുത്താത്തതിന്റെ പേരില്‍ പുറത്താക്കുന്നത് അസാധാരണ നടപടിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.












Click it and Unblock the Notifications