താലിക്കെട്ടിന് വധു എത്തിയപ്പോൾ വരൻ അലറി വിളിച്ചു! വരനെ വേണ്ടെന്ന് വധുവും... സംഭവം വിതുരയിൽ...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: താലിക്കെട്ട് ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് കതിർമണ്ഡപത്തിലിരുന്ന വരൻ അലറി വിളിച്ചു. വരന്റെ ബഹളം വെയ്ക്കലും പരാക്രമവും കാരണം വധു വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ വിവാഹവും മുടങ്ങി. കഴിഞ്ഞദിവസം തിരുവനന്തപുരം വിതുരയിലാണ് സംഭവമുണ്ടായത്.

'വീട്ടുകാരെ തേച്ചതിന് കൂലി കിട്ടി; രണ്ടും പോയി ചാകട്ടെ'! അപകടത്തിൽ മരിച്ച മുസ്ലീം യുവാവിനും ഹിന്ദു യുവതിക്കും നേരെ സൈബർ ആക്രമണം...

മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ! സമ്മാനമായി വജ്രങ്ങളും! തിരുവനന്തപുരം ഞെട്ടി...

വിതുരയിലെ പ്രമുഖ കല്ല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകൾക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിതുര സ്വദേശിനിയായ വധു താലിക്കെട്ടിന് തൊട്ടുമുൻപ് കതിർമണ്ഡപത്തിലേക്ക് വരുന്ന സമയത്താണ് വരൻ പരാക്രമം കാണിച്ചത്. അതുവരെ കതിർമണ്ഡപത്തിലിരുന്നിരുന്ന വരൻ, വധുവിനെ കണ്ടതോടെ പൂക്കൾ വാരിവലിച്ചെറിഞ്ഞ് ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ വിവാഹത്തിനെത്തിയവർ പരിഭ്രാന്തരായി.

വധു മണ്ഡപത്തിലേക്ക്...

വധു മണ്ഡപത്തിലേക്ക്...

താലിക്കെട്ട് ചടങ്ങുകൾക്കായി വധുവിനെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധു കതിർമണ്ഡപത്തിനടുത്ത് എത്തിയപ്പോഴേക്കും കാര്യങ്ങൾ സങ്കീർണ്ണമായി.

അലറി വിളിച്ച് വരൻ...

അലറി വിളിച്ച് വരൻ...

വധുവിനെ കണ്ടതോടെ കതിർമണ്ഡപത്തിലിരുന്ന വരൻ അലറി വിളിക്കാൻ തുടങ്ങി. മണ്ഡപത്തിലുണ്ടായിരുന്ന പൂക്കൾ വാരിയെറിഞ്ഞ് വരൻ അട്ടഹസിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

അന്തംവിട്ട്...

അന്തംവിട്ട്...

വരന്റെ അലറി വിളിയ്ക്കലും പരാക്രമവും കണ്ട് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾ അന്തംവിട്ടു നിൽക്കുകയായിരുന്നു. വരന്റെ പരാക്രമം മൂർദ്ധന്യത്തിലെത്തിയതോടെ എല്ലാവരും പരിഭ്രാന്തരായി.

അലങ്കോലമായി...

അലങ്കോലമായി...

വരന്റെ ബഹളം വെയ്ക്കലും പരാക്രമവും കാരണം വിവാഹ ചടങ്ങുകൾ അലങ്കോലമായി. ഇതോടെ ഇനി എന്തു ചെയ്യുമെന്നറിയാതെ ബന്ധുക്കൾ പോലീസിനെ വിളിച്ചു.

പോലീസ്...

പോലീസ്...

ബന്ധുക്കൾ വിവരമറിയിച്ചതനുസരിച്ച് വിതുര പോലീസ് ഉടൻതന്നെ വിവാഹ മണ്ഡപത്തിലെത്തി. തുടർന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കളുമായി എസ്ഐയും സംഘവും ചർച്ച നടത്തി.

ചർച്ച...

ചർച്ച...

ഇതിനിടെ വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാർക്കെതിരെ വിതുര പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവീട്ടുകാരുമായി പോലീസ് ചർച്ച നടത്തിയെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു വധുവിന്റെ വീട്ടുകാരുടെ നിലപാട്.

വിവാഹം മുടങ്ങി...

വിവാഹം മുടങ്ങി...

വരന്റെ പരാക്രമം കാരണം പരിഭ്രാന്തരായ വധുവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ പോലീസും വധുവിന്റെ വീട്ടുകാരുടെ നിലപാടിനെ പിന്തുണച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
groom created dramatic scenes in wedding stage.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്