മണ്ണുംചാരി നിന്നവരൊക്കെ പെണ്ണുംകൊണ്ട് പോകുന്നു: ചിലത് പഠിച്ച് സംസ്ഥാന ബിജെപി, ഇനി കരുതലോടെ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: അല്‍ഫോണ്‍സ് കണ്ണന്താനത്തിനു പിന്നാലെ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരെ ബിജെപിയുടെ പ്രധാന നേതൃ സ്ഥാനങ്ങളിലേക്ക് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതായ വാര്‍ത്തകള്‍ പുറത്തു വന്നതോടെ സംസ്ഥാന നേതൃത്വത്തിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തത്കാലത്തേക്കെങ്കിലും മറക്കാന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വീകരണം നല്‍കിയെങ്കിലും സംസ്ഥാന ബിജെപിയില്‍ അതൃപ്തി അവസാനിച്ചിട്ടില്ല. അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. എഎന്‍ രാധാകൃഷ്ണന്റെയും പിഎസ് ശ്രീധരന്‍ പിള്ളയുടെയും നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന് അയവ് വരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

മണ്ണുംചാരി നിന്നവര്‍

മണ്ണുംചാരി നിന്നവര്‍

കണ്ണന്താനത്തിനു പിന്നാലെ പുറത്തു നിന്ന് കൂടുതല്‍ പേര്‍ ബിജെപിയുടെ പ്രധാന നേതൃസ്ഥാനത്തിലേക്ക് വരുന്നതാണ് സംസ്ഥാന നേതത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന നേതൃത്വം നീക്കം നടത്താന്‍ ആരംഭിച്ചെന്നാണ് വിവരം.

അധ്വാനിക്കുന്നത് കേരള നേതാക്കള്‍

അധ്വാനിക്കുന്നത് കേരള നേതാക്കള്‍

സംസ്ഥാനത്തെ ഏഴു ശതമാനം മാത്രമായിരുന്ന ബിജെപി വോട്ട് 15 ശതമാനത്തിലെത്തിച്ചത് കേരളത്തിലെ ബിജെപി നേതാക്കളാണെന്നും എന്നാല്‍ കേന്ദ്രം ഇത് പരിഗണിക്കാതെ പോകുന്നത് ശരിയല്ലെന്നുമാണ് കേരളത്തിലെ നേതാക്കള്‍ പറയുന്നത്

പരാതി പറഞ്ഞു

പരാതി പറഞ്ഞു

ഇക്കാര്യത്തിലെ പരാതി സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തിലെ ചില നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ, ദേശീയ അധ്യക്ഷന്‍ അമിത് ഷായോടോ പരാതി പറയാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ധൈര്യം ഇല്ലെന്നാണ് വിവരം.

ഗ്രൂപ്പ് മറന്ന് ഒന്നിക്കുന്നു

ഗ്രൂപ്പ് മറന്ന് ഒന്നിക്കുന്നു

പുതിയ സാഹചര്യത്തില്‍ ഗ്രൂപ്പ് മറന്ന് ഒന്നിക്കാന്‍ സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനായി പൊതു സമ്മതരായ എഎന്‍ രാധാകൃഷ്ണന്‍, പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ ഐക്യ നീക്കത്തിനു മുന്‍കൈ എടുക്കുമെന്നാണ് വിവരം.

ചിലത് പഠിച്ചു

ചിലത് പഠിച്ചു

സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് പോരും കോഴ വിവാദവുമാണ് കേരള നേതാക്കളെ കാഴ്ചക്കാരാക്കി കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കാന്‍ കാരണം. കുമ്മനം രാജശേഖരന് ഉറപ്പിച്ച മന്ത്രിസ്ഥാനമായിരുന്നു കണ്ണന്താനം കൊണ്ടു പോയത്.

കൂടുതല്‍ മലയാളി നേതാക്കള്‍

കൂടുതല്‍ മലയാളി നേതാക്കള്‍

ബിജെപി സംസ്ഥാന നേതൃത്വത്തെ കാഴ്ചക്കാരാക്കി മറ്റു ചില മലയാളി നേതാക്കളെ ബിജെപിയുടെ പ്രധാന നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതായി വിവരങ്ങളുണ്ട്. ഇതാണ് ഇപ്പോള്‍ സംസ്ഥാന നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്.

 രാഹുല്‍ ഈശ്വറടക്കം

രാഹുല്‍ ഈശ്വറടക്കം

അല്‍ഫോണ്‍സ് കണ്ണന്താനത്തിനു പുറമെ വിശ്വഹിന്ദു പരിഷത്ത് ഹെല്‍പ്പ്‌ലൈന്‍ അഖിലേന്ത്യ ജോയിന്റ് കണ്‍വീനര്‍ പ്രജീഷ് വിശ്വനാഥന്‍, തന്ത്രി കുടംബത്തിലെ ഇളമുറക്കാരന്‍ രാഹുല്‍ ഈശ്വര്‍, ബിജെപി ഇന്റലെക്ച്വല്‍ സെല്‍ കണ്‍വീനര്‍ ബാലശങ്കറടക്കമുള്ളവരെ ബിജെപിയുടെ പ്രധാന പദവികളിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

 നിരാശ

നിരാശ

രാഹുല്‍ ഈശ്വറിനെയും ബാലശങ്കറിനെയും വക്താക്കളാക്കുമെന്നും പ്രജീഷ് വിശ്വനാഥിനെ സെക്രട്ടറി പദവിയിലേക്കാണ് പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിലെ നിരാശ താഴേതട്ടിലടക്കം പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിവരം.

പരസ്യ നിലപാടുകളില്ല

പരസ്യ നിലപാടുകളില്ല

കേരളത്തിലെ ചില നേതാക്കളെ ഉയര്‍ന്ന പദവികളിലേക്ക് പരിഗണിക്കുന്നുണ്ടെന്ന സൂചനകളും ഉണ്ട്. ഇത് പരിഗണിച്ച് പരസ്യ നിലപാടുകള്‍ക്കൊന്നും കേരള നേതാക്കള്‍ തയ്യാറായിട്ടുമില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
group clash in state bjp may end

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്