ബിന്ദു കൃഷ്ണയും പത്മജയും വേണ്ട, ഇളവ് നല്‍കരുത്, വാളെടുത്ത് ഗ്രൂപ്പുകള്‍, മറ്റ് വനിതകള്‍ ഇല്ലേ?
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക വരാനിരിക്കെ എതിര്‍പ്പുമായി ഗ്രൂപ്പുകള്‍. കെപിസിസി പട്ടികയടെ മാനദണ്ഡം ചിലര്‍ക്ക് മാത്രമായി മാറ്റരുതെന്നാണ് ഗ്രൂപ്പുകള്‍ എതിര്‍പ്പറിയിച്ചിരിക്കുന്നത്. ചില പേരുകള്‍ വെട്ടാന്‍ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമായും ബിന്ദു കൃഷ്ണയുടെയും പത്മജ വേണുഗോപാലിന്റെയും പേരുകള്‍ പരിഗണിക്കേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഈ രണ്ട് പേര്‍ക്കും ഇളവ് നല്‍കുന്നതിനോട് എതിര്‍പ്പറിയിച്ചിരിക്കുകയാണ് ഗ്രൂപ്പുകള്‍. ഇരുവരും നേരത്തെ തന്നെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പരസ്യമായി പ്രതികരിച്ചവരാണ്. അതോടെ ഗ്രൂപ്പുകളുമായി അകന്നുവെന്നാണ് വിവരം.

ഇരുവരെയും പിന്നെയും കൊണ്ടുവരുന്നത് നേതൃനിരയിലേക്ക് മറ്റ് വനിതകള്‍ ആരും കോണ്‍ഗ്രസില്‍ ഇല്ലെന്ന തോന്നലുണ്ടാക്കുമെന്നാണ് വാദം. ഗ്രൂപ്പുകളും വ്യക്തികളും സമര്‍പ്പിച്ച പട്ടികയിലെ പേരുകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതില്‍ നിന്ന് ജാതി-മത-പ്രാതിനിധ്യവും, യുവാക്കളുടെയും വനിതകളുടെ പ്രാതിനിധ്യവും പരിഗണിച്ച് 51 അംഗങ്ങളും ഭാരവാഹി പട്ടിക രൂപീകരിക്കാനാണ് ശ്രമം. അതേസമയം ഗ്രൂപ്പുകള്‍ ഇപ്പോഴും ഇടഞ്ഞ് നില്‍ക്കുകയാണ്. പട്ടിക നല്‍കിയെങ്കിലും അവസാന വട്ട ചര്‍ച്ച നടന്നില്ലെന്നാണ് ഗ്രൂപ്പുകളും പരാതി. കഴിഞ്ഞ ദിവസം രാത്രി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കമാന്‍ഡ് പ്രതിനിധകളുമായി ചര്‍ച്ച നടത്തിയിരുന്നു.
പരാതികള്‍ ഒഴിവാക്കാന്‍ അന്തിമ ഭാരവാഹിക പട്ടിക ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കാണിച്ച ശേഷം മാത്രമേ ഹൈക്കമാന്‍ഡിന് കൈമാറൂ എന്നാണ് വിവരം. നേരത്തെ തന്നെ ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരുന്നു. അതാണ് 51 അംഗ ഭാരവാഹി പട്ടിക കൊണ്ടുവരാന്‍ കാരണം. നേരത്തെ സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിലവിലെ 51 അംഗ പട്ടികയ്ക്ക് പുറമേ നിര്‍വാഹക സമിതിയിലും അംഗങ്ങളായി ഉള്‍പ്പെടുത്താമെന്ന തീരുമാനം നേതൃത്വം അംഗീകരിച്ചതാണ്. ഇതാണ് ബിന്ദു കൃഷ്ണയെ ഉള്‍പ്പെടുത്താന്‍ കാരണം. എന്നാല്‍ അതില്‍ മാത്രം മാറ്റംവരുത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
കോണ്‍ഗ്രസില്‍ എപ്പോള്‍ വനിതാ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നാലും ഇവരുടെ പേരുണ്ടാവുമെന്ന് ഗ്രൂപ്പുകള്‍ പറയുന്നു. വനിതാ നേതാക്കളായി ബിന്ദു കൃഷ്ണയും പത്മജ വേണുഗോപാലും മാത്രമേയുള്ളോ എന്ന ചോദ്യം ഉയരുമെന്നും, അതുകൊണ്ട് ഇവര്‍ വേണ്ടെന്നുമാണ് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. അതേസമയം പട്ടികയില്‍ എ-ഐ ഗ്രൂപ്പുകള്‍ നല്‍കുയി പേരുകളില്‍ ചിലരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് ശിവകുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, ജ്യോതികുമാര്‍ ചാമക്കാല, വിടി ബല്‍റാം അടക്കമുള്ളവരെ പരിഗണിക്കുന്നുണ്ട്. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കും.












Click it and Unblock the Notifications