ഇടവേള ബാബുവിന്റെ ആ പറച്ചില്‍ തിരിച്ചടിയായോ, മൊഴിയെടുത്തു: അമ്മയില്‍ ജിഎസ്ടി വകുപ്പ് പരിശോധന
കൊച്ചി: താര സംഘടനയായ അമ്മയുടെ ഇടപാടുകളില്‍ പരിശോധനയുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. അമ്മയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വലിയ ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ജി എസ് ടി വകുപ്പ് നടപടി. ഇതുമായി ബന്ധപ്പെട്ട് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവില്‍ നിന്നും ജി എസ് ടി വകുപ്പ് വിവരങ്ങള്‍ തേടി.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം
മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും സംഘടനയുടെ വരവ് ചെലവ് കണക്കുകള്‍ മാത്രമാണ് ജി എസ് ടി സംഘം ചോദിച്ചതെന്നാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന് പിന്നാലെ മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു അന്വേഷണം എന്നത് അന്വേഷിക്കാന്‍ വന്നവരാണ് വ്യക്തമാക്കേണ്ടത്. വരവ് - ചിലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത്. മുമ്പ് നടത്തിയ ചില പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട കാര്യവും സ്വാഭാവികമായും അതിലുണ്ടാവും. അമ്മയുടെ സെക്രട്ടറിയെന്ന നിലയില്‍ തന്നെയാണ് മൊഴി നല്‍കിയതെന്നും ഇടവേള ബാബു നടത്തിയത്.
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

അമ്മ ഒരു ക്ലബ് ആണെന്ന തരത്തില്‍ ഇടവേള ബാബു നേരത്തെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. വിവാദം എന്നതിന് അപ്പുറത്ത് ക്ലബ്ബ് രജിസ്ട്രേഷനാണെങ്കില്‍ അതിന് ചില നിബന്ധനകളുണ്ട്. അംഗങ്ങള്‍ അംഗത്വം എടുക്കുമ്പോള്‍ ഓരോ മെമ്പർമാരും 18 ശതമാനം ജി എസ് ടി അടയ്ക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നാണ് സൂചന.

അമ്മയുടെ എല്ലാ തരത്തിലുള്ള സാമ്പത്തിക വശങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. താരസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടികളുമായി ബന്ധപ്പെട്ടും ജി എസ് ടി അടക്കാനുണ്ട്. ഈ തുകയൊന്നും അടക്കാത്ത സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ കോഴിക്കോട് ജി എസ് ഡെപ്യൂട്ടി കമ്മീഷ്ണറുടെ മുമ്പിലേക്ക് വിളിച്ച് വരുത്തിയത്.

വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പടെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടവേള ബാബുവിന് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ശ്വേത മേനോന്‍ ഉള്‍പ്പടേയുള്ള അമ്മയുടെ മറ്റ് ഭാരവാഹികള്‍ക്കും ഹാജരാവാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്ലബ് എന്ന നിലയില്‍ അടക്കേണ്ട തുക ഇതുവരെ അമ്മ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

അതേസമയം, അമ്മയുടെ അംഗത്വ ഫീസ് വർധിപ്പിക്കാന്‍ അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിരുന്നു. ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ജി എസ് ടി ഉള്‍പ്പടെ അംഗങ്ങളില്‍ നിന്ന് ഈടാക്കിയെങ്കിലും ഇത് സർക്കാറിലേക്ക് എത്തിയില്ലെന്നാണ് സൂചന.












Click it and Unblock the Notifications