കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് ഗസല്‍ മഴ പെയ്തു, ഹൃദയത്തിന്റെ അതിര്‍ വരമ്പുകള്‍ അലിഞ്ഞു...

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: സംഗീതത്തിന് ജാതിയും മതവുമില്ലാതെ ഗുലാം അലി പാടി, തലസ്ഥാനം ആ വിഖ്യാത ഗായകന്റെ പാട്ടിലലിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തു പിടിച്ചാണ് സദസ്സ് ആ ഗാനത്തെ വരവേറ്റത്. ആസ്വാദകരെ ഗാനത്തിന്റെ മറ്റൊരു ലോകത്തേക്ക് ക്ഷണിച്ചു കൊണ്ടാണ് മനം മറന്ന് ഗുലാം അലി പാടിയത്. ഏകദേശം ഒരു മണിക്കൂറോളം ആ ഗാനധാര അവിടെ ഒഴുകി, ജാതിയുടെയും മതത്തിന്റെ അതിര്‍ വരമ്പുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ആ ഗാനം ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി.

സ്വരലയയും ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലും ചേര്‍ന്ന് സംഘടിപ്പിച്ച സലാം ഗുലാം അലി എന്നു പേരിട്ട ഗസല്‍ സന്ധ്യ.. പണ്ഡിറ്റ് വിശ്വനാഥ് തുടക്കമിട്ടതിന് പിന്നാലെ വേദിയിലെത്തിയ ഗുലാം അലി പാടി.. കരൂം മേം യാദ് മഗര്‍....

വിഖ്യാത ഗായകന്‍

വിഖ്യാത ഗായകന്‍

പാകിസ്ഥാനി വിഖ്യാത ഗസല്‍ ഗായകനാണ് ഗുലാം അലി, നേരത്തെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചുവട് പിടിച്ച ഇവിടെ പാടേണ്ടെന്നും പറഞ്ഞ് മടക്കി അയച്ച ആ ഗായകന്‍ തന്നെയാണ് വെള്ളിയാഴ്ച തിരുവനന്തപുരം നിശാഗന്ധി തിയേറ്ററില്‍ പാടി ആസ്വാദകരുടെ മനം കവര്‍ന്നത്.

ആസ്വാദകരുടെ മനം കവര്‍ന്ന്

ആസ്വാദകരുടെ മനം കവര്‍ന്ന്

സദസ്സിലുള്ളവരുടെ മനം നിമിഷ നേരം കൊണ്ട് കവര്‍ന്ന സ്വരരാഗ സുധയായിരുന്നു. സംഗീതത്തിന്റെ പാലാഴി തന്നെയാണ് ഗുലാം അലി ഇവിടെ തീര്‍ത്തത്. ഹാര്‍മോണിയത്തിലൂടെ വിരല്‍ പായിച്ച് 76 കാരനായ വിഖ്യാതന്‍ പാടി തകര്‍ത്തു.

സദസ്സിനെ ഇളകി മറിച്ചു

സദസ്സിനെ ഇളകി മറിച്ചു

ശാസ്ത്രീയ സംഗീതവും ഗസലും ഇഴകി ചേരുന്നത് കണ്ട് സദസ്സ് തന്നെ വിസ്മയിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. മകന്‍ അമീര്‍ ഗുലാം അലിയുമായി തന്റെ മാസ്റ്റര്‍ പീസായ ചുപ് കെ ചുപ് കെ പാടിയപ്പോള്‍ സദസ്സ് ഇളകി മറിയുകയായിരുന്നു. 76 കാരനായ ഗുലാം അലിക്ക് പ്രായം ഒരു പ്രശ്‌നമേയല്ല എന്നു തോന്നിക്കുന്നതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വരം.

വിഖ്യാത ഗായകനെ സ്വാഗതം ചെയ്തത്

വിഖ്യാത ഗായകനെ സ്വാഗതം ചെയ്തത്

ഗുലാം അലിയെ സ്വാഗതം ചെയ്യാന്‍ കേരളത്തിലെ പ്രമുഖര്‍ വേദിയില്‍ എത്തിയിരുന്നു. ഭാരതം ഒന്നാണെന്ന സന്ദേശമാണ് ഈ സംഗീതത്തെ വരവേറ്റതെന്ന് കവി ഒ എന്‍ വി കുറുപ്പ് പറഞ്ഞു. ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തം തന്നെയാണിതെന്നും കവി പറഞ്ഞു. ജാതിമത പരിഗണനകളില്ലാതെ സംഗീതഞ്ജരെ വിളിച്ചു വരുത്തി ആദരിച്ച സ്വാതി തിരുന്നാളിന്റെ പാരമ്പര്യമാണ് നമ്മുടേതെന്നും ഒ എന്‍ വി വ്യക്തമാക്കി.

നിലവിളക്ക് കൊളുത്തിയത്

നിലവിളക്ക് കൊളുത്തിയത്

ഗുലാം അലിക്ക് ഒപ്പം ചേര്‍ന്ന് ഒ എന്‍ വി കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്‍, മന്ത്രി എപി അനില്‍ കുമാര്‍, എം എ ബേബി എം എല്‍ എ, സി കെ മേനോന്‍, കെ എം അനില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിലവിളക്ക കൊളുത്തിയത്.

നിശാഗന്ധിയില്‍ ഉയര്‍ന്ന ഗസല്‍ സന്ധ്യ

നിശാഗന്ധിയില്‍ ഉയര്‍ന്ന ഗസല്‍ സന്ധ്യ

വെള്ളിയാഴ്ച വൈകുന്നേരം നിശാഗന്ധിയില്‍ നിന്നും ഉയര്‍ന്ന് ഗസല്‍ സന്ധ്യ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹോദര്യത്തിന്റെയും സുഗന്ധമാണെന്ന് മന്ത്രി എപി അനില്‍ കുമാര്‍ പറഞ്ഞു.

കേരളത്തിന്റെ സമ്മാനം

കേരളത്തിന്റെ സമ്മാനം

തലസ്ഥാന നഗരിയില്‍ എത്തിയ വിശ്രുത ഗായകനെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടികുകയായിരുന്നു. പാട്ടുകള്‍ കൊണ്ട് പൂക്കല്‍ തീര്‍ത്ത ആ ഗായകന് വൈക്കം വിജയ ലക്ഷ്മിയും അപര്‍ണയും ഗാനങ്ങളിലൂടെ ആദരമര്‍പ്പിച്ചു. സംഗീതത്തെ കുറിച്ചുള്ള പാട്ടു ചിട്ടപ്പെടുത്തിയാണ് എം ജയചന്ദ്രന്‍ ഗുലാം അലിക്ക് പ്രണാമങ്ങള്‍ര്‍പ്പിച്ചത്. ഓടക്കുഴലും ഇടയ്ക്കയും തംബുരുവും ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ കേരളത്തിന്റെ സമ്മാനങ്ങളായി ഗുലാം അലിക്ക് സമര്‍പ്പിച്ചു.

ഈ സ്‌നേഹം മറക്കില്ല

ഈ സ്‌നേഹം മറക്കില്ല

ഈ സ്‌നേഹം ഒരിക്കലും മറക്കില്ലെന്ന് ആയിരങ്ങളെ വന്ദിച്ച് സദസ്സില്‍ വച്ച് ഗുലാം അലി പറഞ്ഞു. തലസ്ഥനാത്തിന് മറക്കാനാവാത്ത സംഗീതാനുഭവമാണ് ഗുലാം അലി സമ്മാനിച്ചത്.

English summary
GULAM ALI gasal program me successfully end in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X