കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ അച്ഛന്‍ അശോകന്‍ ബിജെപിയില്‍... എന്തുകൊണ്ട് ബിജെപിയിലേക്കെന്നതിന് മറുപടി ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തതില്‍ ലൗ ജിഹാദ് ആരോപിക്കപ്പെട്ട വിവാദ കേസിലെ ഹാദിയയുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വെച്ചാണ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ സംസ്ഥാന വക്താവായ ബി ഗോപാലകൃഷ്ണനാണ് അശോകന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

നേരത്തേ താന്‍ കമ്മ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയുമാണെന്നുമായിരുന്നു അശോകന്‍ വ്യക്തമാക്കിയത്. അതേസമയം ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്ന് വ്യക്തമാക്കി കൊണ്ടാണ് അശോകന്‍ ബിജെപിയിലേക്ക് പോയിരിക്കുന്നത്. എന്തുകൊണ്ട് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ വ്യക്തമാക്കി. വിവരങ്ങള്‍ ഇങ്ങനെ

 രാജ്യം ചര്‍ച്ച ചെയ്ത കേസ്

രാജ്യം ചര്‍ച്ച ചെയ്ത കേസ്

കേരളത്തിൽ മാത്രമല്ല രാജ്യത്ത് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച കേസാണ് ഹാദിയ കേസ്. സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് അഖില അശോകന്‍ എന്ന ഹാദിയ ഇസ്‌ലാം മതം സ്വീകരിക്കുന്നതും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതും.

 നിര്‍ബന്ധിത മതപരിവര്‍ത്തനം

നിര്‍ബന്ധിത മതപരിവര്‍ത്തനം

ഹാദിയയുടേത് നിർബന്ധിത മതംമാറ്റമാണെന്നും ലൗ ജിഹാദ് ആണെന്നുമാണ് ആരോപണം ഉയർന്നത്.ഇതോടെ മകളെ വിട്ട് കിട്ടണമെന്ന് വ്യക്തമാക്കി പിതാവ്
അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയും ഹൈക്കോടതി വിവാഹം റദ്ദാക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഹാദിയ കേസ് രാജ്യം ചര്‍ച്ച ചെയ്ത് തുടങ്ങിയത്.

 ലൗ ജിഹാദ്

ലൗ ജിഹാദ്

അതേസമയം പിന്നീട് നടന്ന നിയമപോരാട്ടത്തിന് ഒടുവില്‍ ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിടാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. എന്‍ഐഎ അന്വേഷണത്തില്‍ കേസില്‍ ലൗ ജിഹാദ് ഇല്ലെന്ന് തെളിയുകയും ചെയ്തു.

എതിര്‍പ്പുമായി സംഘപരിവാര്‍

എതിര്‍പ്പുമായി സംഘപരിവാര്‍

ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനുമെതിരെ ഏറ്റവും അധികം പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ ആയിരുന്നു. ഹാദിയ കേസില്‍ തീവ്രവാദ ബന്ധങ്ങളുണ്ടെന്നും ഇക്കൂട്ടര്‍ ആരോപിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ട്

ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളാണ് എന്നും സംഘപരിവാര്‍ ആരോപിച്ചിരുന്നു.അതേസമയം ഇടത് അനുഭാവിയായിരുന്ന അശോകന്‍ ഹാദിയ കേസ് പുരോഗമിക്കവെ സംഘപരിവാറിനോട് അടുക്കുകയാണെന്ന രീതിയില്‍ പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു.

 ബിജെപിയില്‍ അംഗത്വം

ബിജെപിയില്‍ അംഗത്വം

ഹാദിയ കേസില്‍ ലൗ ജിഹാദ് ഇല്ലെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായ പിന്നാലെയാണ് ഇപ്പോള്‍ അശോകന്‍ ബിജെപിയില്‍ അംഗത്വമെടുത്തിരിക്കുന്നത്. തന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല പാര്‍ട്ടി ഇപ്പോള്‍ ബിജെപിയാണെന്നായിരുന്നു ബിജെപി പ്രവേശനത്തിന് ശേഷമുള്ള അശോകന്‍റെ പ്രതികരണം.

 ഭാരതത്തിന്‍റെ നിലനില്‍പ്പ്

ഭാരതത്തിന്‍റെ നിലനില്‍പ്പ്

ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപിയെ പോലൊരു പാര്‍ട്ടി ആവശ്യമാണ്. ഒരുപക്ഷേ പട്ടാളക്കാരനായത് കൊണ്ടാകാം തനിക്ക് അങ്ങനെ തോന്നുന്നത്. അതേസമയം ചൈനയ്ക്ക് ജയ് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അംഗീകരിക്കാന്‍ ആവില്ലെന്നും അശോകന്‍ പറഞ്ഞു.

 ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല വിഷയത്തിലും അശോകന്‍ നിലപാട് അറിയിച്ചു. വിശ്വാസമില്ലാത്തവര്‍ അവരുടെ വഴിക്ക് പോകട്ടെ.അതേസമയം ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാന്‍ പഠിക്കണമെന്നും അശോകന്‍ വ്യക്തമാക്കി.

വിളിക്കാറുണ്ട്

വിളിക്കാറുണ്ട്


ഹാദിയ വിളിക്കാറുണ്ട്. എന്നും സംസാരിക്കാറുണ്ടെന്നും അശോകന്‍ വ്യക്തമാക്കി. അതേസമയം തന്‍റെ ബിജെപി പ്രവേശനത്തെ കുറിച്ച് വീട്ടില്‍ ആര്‍ക്കും തന്നെ പരാതിയില്ലെന്നും അശോകന്‍ പറഞ്ഞു.

 കുടുംബത്തില്‍ നിരവധി പേര്‍

കുടുംബത്തില്‍ നിരവധി പേര്‍

കുടുംബത്തില്‍ പലരും ബിജെപിയില്‍ അംഗത്വമെടുത്തിട്ടുണ്ട്. മകളോട് ചോദിച്ചിട്ടല്ല അംഗത്വമെടുത്തത്. അതിന്‍റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അശോകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

English summary
hadhiyas father asokan joined bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X