'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് തന്ത ചുമക്കണം?' ജോയ് മാത്യുവിന്റെ ചോദ്യം അശോകനോടാണോ?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ചുമക്കണം?' | Oneindia Malayalam

  കോഴിക്കോട്: സമകാലിക സംഭവങ്ങളില്‍ തന്റെ നിലപാട് എപ്പോഴും വ്യക്തമാക്കുന്ന ആളാണ് സിനിമ താരവും സംവിധായകനും ആയ ജോയ് മാത്യു. പലപ്പോഴും ജോയ് മാത്യുവിന്റെ പരസ്യ നിലപാടുകള്‍ വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

  ഹാദിയയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഷെഫിന്‍ ജഹാന്‍; പരിചയവും പ്രണയവും മതംമാറ്റത്തിന് ശേഷമെന്ന്....

  ഇപ്പോഴിതാ ഹാദിയ കേസിലും ജോയ് മാത്യു നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഹാദിയയുടേയും ഷെഫിന്‍ ജഹാന്റേയോ അശോകന്റേയോ പേര് പറയാതെ, വിവാദം പോലും പരാമര്‍ശിക്കാതെയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  ഐസിസില്‍ ചേര്‍ത്താല്‍ എത്ര കിട്ടും? ഷെഫിന്‍ ജഹാന്റെ ചോദ്യമെന്ന് അശോകന്‍... തെളിവുകള്‍ വേറേയും?

  സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നതാണ് ഇന്ന് തന്റെ ഉറക്കം കെടുത്തുന്ന ചിന്ത എന്നാണ് ജോയ് മാത്യു പറയുന്നത്. എന്തായാണ് വായനക്കാരുടെ ചിന്ത എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

  അച്ഛനോ കാമുകനോ?

  അച്ഛനോ കാമുകനോ?

  അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലും) പ്രശ്‌നം തന്നെ എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഇതില്‍ എവിടേയും ഹാദിയ വിഷയം പരാമര്‍ശിക്കുന്നും ഇല്ല.

  സ്വന്തം തന്തയെ

  സ്വന്തം തന്തയെ

  സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുനക്കണം എന്നതാണ് ഇന്ന് തന്റെ ഉറക്കം കെടുത്തുന്ന ചിന്ത, നിങ്ങളുടേയോ എന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഹാദിയയുടെ പേര് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആ വിഷയം തന്നെ എന്ന് വ്യക്തം. ഇതിന് മറുപടിയുമായി ഒരുപാട് പേര്‍ കമന്റ് ബോക്‌സില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

  കാമുകനല്ല, ഭര്‍ത്താവ്

  കാമുകനല്ല, ഭര്‍ത്താവ്

  ഹാദിയയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും ജോയ് മാത്യു ഉദ്ദേശിച്ചത് അത് തന്നെ ആണ് എന്ന നിഗമനത്തിലാണ് മിക്കവരും. എന്നാല്‍ ഈ വിഷയത്തില്‍ കാമുകന്‍ അല്ല പ്രശ്‌നം ഭര്‍ത്താവാണ് എന്ന് ഓര്‍മിപ്പിക്കുന്നുണ്ട് ചിലര്‍. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട് എന്ന വസ്തുത പരാമര്‍ശിക്കപ്പെടുന്നും ഇല്ല.

  പിന്തുണയ്ക്കുന്നവര്‍

  പിന്തുണയ്ക്കുന്നവര്‍

  എന്തായാലും ഈ വിഷയത്തില്‍ ജോയ് മാത്യുവിന് സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഭൂരിപക്ഷം പേരും അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് രംഗത്ത് വന്നിട്ടുള്ളത്. എന്നാല്‍ കൃത്യമായ ചോദ്യങ്ങളും ചിലര്‍ ചോദിക്കുന്നുണ്ട്.

  പ്രായപൂര്‍ത്തിയായ യുവതി

  പ്രായപൂര്‍ത്തിയായ യുവതി

  ഹാദിയ ഒരു പ്രായപൂര്‍ത്തിയായ സ്ത്രീയാണ്. തന്റെ ജീവിതം നിര്‍ണയിക്കാനുള്ള ഭരണഘടനാപരമായ അവകാശം അവര്‍ക്കുണ്ട്. പിതാവ് പറയുന്നത് പോലെ ജീവിക്കണം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് എന്ന ചോദ്യ വും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

  പോസ്റ്റ്

  പോസ്റ്റ്

  ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. നാലായിരിത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. മുന്നൂറില്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തിട്ടും ഉണ്ട്.

  English summary
  Hadiya Cae: Joy Mathew's Facebook post is new discussion on social media

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്