• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹനാന്‍ ആശുപത്രിയില്‍.... പ്രശ്‌നമല്ലെന്ന മട്ടില്‍ യുവാവിന്റെ ലെെവ്... പ്രതിഷേധം കത്തുന്നു

cmsvideo
  ഈ നെറികേട് കാണിച്ച രാജേഷ് അകത്തായെക്കും

  കൊച്ചി: നിത്യചെലവിനും പഠനത്തിനുമായി ഹനാന്‍ എന്ന പെണ്‍കുട്ടി മീന്‍ വീറ്റ സംഭവം ഒരേപോലെ ജനപ്രീതി നേടുകയും വിവാദമാവുകയും ചെയ്തിരുന്നു. ഹനാന്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് മീന്‍ വിറ്റതെന്നും അത് നാടകമാണെന്നും വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ നാടകമായിരുന്നില്ലെന്നും ഇത് സത്യം തന്നെയായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു. എന്നാല്‍ ഇപ്പോഴും ഹനാനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചാരണം നടക്കുന്നുണ്ട്.

  ഈ സംഭവങ്ങള്‍ക്കിടെയാണ് ഹനാന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴും മലയാളി തങ്ങളുടെ സ്വതസിദ്ധമായ സ്വഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ് നടത്തിയിരിക്കുകയാണ് യുവാവ്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തില്‍ തിരികൊളിത്തിയിരിക്കുകയാണ്. സാധാരണ അപകടത്തില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന മലയാളിയുടെ വികൃത സ്വഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

  മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി

  മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി

  കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ ഐസിയുവിലാണ് മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി നടന്നിരിക്കുന്നത്. പരിക്കേറ്റ ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല്‍ സ്വദേശിയാണ്. ഇയാള്‍ ഹനാന്റെ അനുമതിയില്ലാതെ സെല്‍ഫി എടുക്കുകയും ചെയ്തു. ഹനാന് കാര്യമായ പരിക്കുക്കള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടാണ് ഇയാള്‍ ഇത്തരമൊരു കാര്യം ചെയ്തിരിക്കുന്നത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെച്ചാണ് ലൈവ് ചെയ്തിരിക്കുന്നത്.

  ഡോക്ടറുടെ എതിര്‍പ്പ് അവഗണിച്ചു

  ഡോക്ടറുടെ എതിര്‍പ്പ് അവഗണിച്ചു

  ഡോക്ടറുടെ എതിര്‍പ്പും ലൈവ് ചെയ്ത യുവാവ് കണക്കിലെടുത്തതേയില്ല. അതേസമയം സോഷ്യല്‍ മീഡിയ വഴി സംഭവം വന്‍ വിവാദമായതോടെ യുവാവിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലെ ഡോക്ടര്‍ വിലക്കിയിട്ടും ഇയാള്‍ ലൈവ് തുടരുകയായിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തില്‍ പോലീസ് ചര്‍ച്ച നടത്തുന്നുണ്ട്.

  ഗുരുതരമായ പരിക്ക്

  ഗുരുതരമായ പരിക്ക്

  കൊടുങ്ങല്ലൂര്‍ കോതമ്പറമ്പില്‍ വെച്ചാണ് ഹനാന് വാഹനാപകടത്തില്‍ പരിക്കേറ്റത്. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ ഹനാനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. അതേസമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ സ്റ്റേഷ് ഷോ കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം.

  വേദന കൊണ്ട് പിടയുമ്പോള്‍

  വേദന കൊണ്ട് പിടയുമ്പോള്‍

  ഹനാന്‍ വേദന കൊണ്ട് പിടയുമ്പോഴായിരുന്നു യുവാവിന്റെ ഫേസ്ബുക്ക് ലൈവ്. അദ്ദേഹമെടുത്ത ദൃശ്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ആശുപത്രി കിടക്കയില്‍ വേദന കടിച്ചമര്‍ത്താന്‍ പാടുപെടുന്ന ഹനാനോട് ഇയാള്‍ കുറച്ച് കാര്യങ്ങളും ചോദിക്കുന്നുണ്ട്. സംസാരിക്കാന്‍ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും യുവാവ് ആവശ്യപ്പെടുന്നുണ്ട്. സ്മാര്‍ട്ട് പിക്‌സ് മീഡിയയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇയാള്‍ ലൈവ് നല്‍കിയത്.

  എക്‌സക്ലൂസീവ് ദൃശ്യങ്ങള്‍

  എക്‌സക്ലൂസീവ് ദൃശ്യങ്ങള്‍

  ഹനാന്റെ അപകടവാര്‍ത്ത കേരളം മുഴുവന്‍ അറിഞ്ഞ കാര്യമായിരുന്നു. ഇതിന്റെ എക്‌സിക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുത്ത് ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ ലൈവില്‍ ഉന്നയിക്കുന്നുണ്ട്. തനിക്ക് ഒരു കാല്‍ അനക്കാനാവുന്നില്ലെന്ന കാര്യം ഹനാന്‍ ഇയാളോട് കരഞ്ഞുപറയുന്നുണ്ട്. അതേസമയം പ്രാഥമിക ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ ലൈവ്. നിസ്സാര പരിക്കാണ് ഹനാന് ഉള്ളതെന്നും ഇയാള്‍ പറയുന്നു. ഇതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

  പോലീസ് പരാതി നല്‍കാന്‍....

  പോലീസ് പരാതി നല്‍കാന്‍....

  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹനാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന പ്രചാരണത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ പോകുന്നതിനിടെയാണ് ഹനാന് അപകടമുണ്ടായത്. ഹനാന്റെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ആണ് മോദിക്കെതിരെ പോസ്റ്റിട്ടത്. ഇക്കാര്യം ഹനാന്റെ സുഹൃത്തുക്കള്‍ പറയുകയും ചെയ്തിരുന്നു. ഹനാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്തായ മാധ്യമപ്രവര്‍ത്തക വിജിലന്‍സ് ഡിവൈഎസ്പിയുടെ ഹൈടെക് സെല്ലിന്റെ ചുമതലക്കാരനായ ഇഎസ് ബിജുവിനെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഹനാന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ നേരിട്ട് വരാന്‍ പറഞ്ഞതോടെ കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇതിനിടയില്‍ റേഡിയോ സ്‌റ്റേഷനലിലെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

  അപകടം ഇങ്ങനെ

  അപകടം ഇങ്ങനെ

  രാവിലെ 6.30നാണ് അപകടമുണ്ടാകുന്നത്. ഹനാനും ഡ്രൈവറും മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. റോഡ് മുറിച്ചുകടക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതിനിടെ അപകടമൊഴിവാക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണായും തകര്‍ന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  വാഹനാപകടത്തിൽ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്ക്.. അടിയന്തര ശസ്ത്രക്രിയ നടത്തും

  കേരളം എലിപ്പനി ഭീതിയില്‍... ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്‍... മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

  English summary
  hanan accident facebook live in hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X