കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിഹര വര്‍മ്മ കൊലപാതകം;5പേര്‍ കുറ്റക്കാര്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഹരിഹര വര്‍മ്മ കൊലക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിയ്ക്കും. കേസില്‍ ആറാം പ്രതിയും ഹരിഹരവര്‍മ്മയുടെ സുഹൃത്തുമായ അഡ്വക്കേറ്റ് ഹരിദാസിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു

2012 ലാണ് രത്‌ന വ്യാപാരിയായ ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. ഹരിദാസ് ഉള്‍പ്പടേ കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം, ജിതേഷ് (33), കുറ്റിയാടി കോവുമ്മല്‍ ഹൗസില്‍ അജീഷ് (27), തലശ്ശേരി കൊതേരി സൂര്യ ഭവനില്‍ രഖില്‍ (24), ചാലക്കുടി കുട്ടിക്കട കൈനിക്കര സ്വദേശി രാഗേഷ് (21), കൂര്‍ഗ് സിദ്ധാപൂരില്‍ നെല്ലിതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫ് (20) എന്നിവരാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതികളില്‍ മൂന്ന് പേര്‍ ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗ് കൊളെജ് വിദ്യാര്‍ഥികളാണ്. പ്രതികളുടെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും

ഹരിഹരവര്‍മ്മ കൊലക്കേസ്

ഹരിഹരവര്‍മ്മ കൊലക്കേസ്

2012 ഡിസംബറിലായിരുന്നു ഹരിഹര വര്‍മ്മ കൊല്ലപ്പെട്ടത്. രത്‌നങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികളാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു കേസ്. അഡ്വക്കേറ്റ് ഹരിദാസ് പ്രതികളെ സഹായിച്ചു എന്നായിരുന്നു ആരോപണം. കേസില്‍ അഞ്ച് പ്രതികളെയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഹരിദാസിനെതിരായി തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല

പ്രതികള്‍ കോടതിയില്‍

പ്രതികള്‍ കോടതിയില്‍

പ്രതികളെ തിരുവനന്തപുരം അതിവേഗ കോടതിയിലേക്ക് കൊണ്ട് വരുന്നു

പ്രതികള്‍

പ്രതികള്‍

ആറ് പ്രതികളാണ് കേസില്‍ ഉള്ളത്. ഇതില്‍ മൂന്ന് പേരും എഞ്ചിനീയറിംഗ് കൊളെജ് വിദ്യാര്‍ഥികളാണ്. രത്‌നം വാങ്ങാനെന്ന വ്യാജേന എത്തി ക്‌ളോറോഫോം മണപ്പിപ്പ് ബോധം കെടുത്തി രത്‌നങ്ങളുമായി സംഘം കടക്കുകയായിരുന്നു. ക്‌ളോറോഫോമിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നാണ് പറയുന്നത്.

ശിക്ഷ

ശിക്ഷ

പ്രതികള്‍ക്ക് മെയ് 13 ചൊവ്വാഴ്ച ശിക്ഷ വിധിയ്ക്കും

ഹരിദാസ് നിരപാരധിയോ?

ഹരിദാസ് നിരപാരധിയോ?

അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടില്‍ വച്ചാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ ഹരിദാസിനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

English summary
Harihara Varma Murder Case; Five Convicted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X