വിമാനത്തിലും, ബസ്സിലും തൊട്ടാല്‍പ്പൊള്ളുന്ന നിരക്ക്; ക്രിസ്മസ് അവധിക്ക് നാട്ടിലെത്തുന്നത് കടുപ്പം
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ അവധിക്കാലത്ത് നാട്ടിലെത്താനുള്ള വഴികള്‍ കടുപ്പമാകും. നിരക്ക് വര്‍ധനയാണ് പ്രധാന പ്രശ്‌നം. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വന്‍ കൊള്ളയാണ് വിമാനക്കമ്പനികളും ബസ്സുടമകളും നടത്തുന്നത്. ഇപ്പോള്‍ ഈടാക്കുന്നതിന്റെ ഇരട്ടിയില്‍ അധികം തുകയാണ് ചാര്‍ജായി വിമാനക്കമ്പനികളും സ്വകാര്യ ബസ്സുടമകളും ഈടാക്കുന്നത്.
അതേസമയം അവധിക്കാലത്ത് യാത്രയുടെ ആവശ്യം എന്തായാലും ഉണ്ടാവും. അത് ഒഴിവാക്കാനാവില്ലെന്ന് കണ്ട്, അത് മുതലെടുക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പലരും നാട്ടിലേക്ക് വരാനും, അവധിക്കാല യാത്രകളുമൊക്കെ പ്ലാന്‍ ചെയ്യുന്നുണ്ടാവും. അതിനെല്ലാം ഇത്തവണ ബുദ്ധിമുട്ടും.

കഴിഞ്ഞ ഓണക്കാലത്തും ഇത്തരം കൊള്ളയുണ്ടായിരുന്നു. പതിവായി മാറിയിരിക്കുകയാണ് ഈ സംഭവം. നേരത്തെ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്നവര്‍ വിമാനത്തിലെ ടിക്കറ്റ് നിരക്ക് പല മടങ്ങായി വര്‍ധിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ പതിനഞ്ച് മുതല്‍ തന്നെ ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുകയാണ്.
അതുകൊണ്ട് നേരത്തെ യാത്ര പ്ലാന്‍ ചെയ്തവര്‍ക്കും ആശ്വാസമൊന്നുമുണ്ടാവില്ല. ഇക്കോണമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണ്. ക്രിസ്മസിന്റെ തലേന്നത്തെ ഇതേ ടിക്കറ്റിന്റെ നിരക്ക് ആറിരട്ടിയില്‍ അധികമാണ് വര്‍ധിച്ചിരിക്കുന്നത്.
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
അതേസമയം ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നത് മുതലെടുത്താണ് വിമാനക്കമ്പനികള്‍ ഈ കൊള്ള നടത്തുന്നത്. ഡിസംബര്‍ 24ലെ വിമാന നിരക്കുകള്‍ കേട്ടാല്‍ തന്നെ ഞെട്ടിപ്പോകും. ബെംഗളൂരു-തിരുവനന്തപുരം യാത്രയ്ക്ക് 17000 രൂപ മുതല്‍ 20000 വരെയാണ് ഈടാക്കുന്നത്.
ദില്ലി-തിരുവനന്തപുരമാണെങ്കില്‍ അത് 25000 മുതല്‍ 33000 രൂപ വരെയാകും. മുംബൈ-തിരുവനന്തപുരം റൂട്ടിലും വളരെ ഉയര്‍ന്ന നിരക്കാണ്. 25000 മുതല്‍ 39000 രൂപ വരെയാണ് ചാര്‍ജായി വാങ്ങുന്നത്. ഈ അവധിക്കാല സീസണില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യണമെങ്കില്‍ ഉറപ്പായും നിങ്ങളുടെ കൈ പൊള്ളും.
ഇനി വിമാന യാത്ര വേണ്ടെന്ന് വെച്ചാലും പ്രശ്‌നമാണ്. അങ്ങനെയിപ്പോള്‍ യാത്ര വേണ്ടെന്ന് നമുക്ക് തീരുമാനിക്കാം. പക്ഷേ മുന്നിലുള്ള മാര്‍ഗം അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് യാത്രയാണ്. അവിടെയും പ്രശ്‌നമാണ്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി സ്വകാര്യ ബസ്സുകളെല്ലാം വന്‍ തുകയാണ് ഈടാക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് ബസ് ചാര്‍ജായി വരാറുള്ളത്. എന്നാല്‍ ക്രിസ്മസും, ന്യൂഇയറും അടുത്തതോടെ 3000 മുതല്‍ 4000 വരെയായി മാറിയിരിക്കുകയാണ്. ക്രിസ്മസ് എത്തിയാല്‍ ഇത് ഇനിയും വര്‍ധിക്കും. അതേസമയം പല സംസ്ഥാനങ്ങളിലായി പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കുടുങ്ങുന്നത്. ഇവര്‍ക്ക് ഇത്രയും വലിയ ചാര്‍ജ് നല്‍കാതെ നാട്ടിലെത്താനാവില്ല.












Click it and Unblock the Notifications