24 മണിക്കൂര്‍ ശക്തമായ മഴ... 75 കിമി വേഗതയില്‍ കാറ്റ് വീശും!! ജാഗ്രതാ നിര്‍ദേശം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഓഖ ചുഴലിക്കാറ്റ് ഭീതിയില്‍ തെക്കന്‍ കേരളം, അതീവ ജാഗ്രതാ നിര്‍ദേശം | Oneindia Malayalam

  തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയ്ക്കു സാധ്യത. തെക്കന്‍ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തി പ്രാപിക്കുക. ലക്ഷദ്വീപിനു മേല്‍ അടുത്ത 48 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാവും.

  വരുന്ന 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കാറ്റിന്റെ വേഗം 90 കിലോമീറ്റര്‍ വരെയാവാനുള്ള സാധ്യതയുണ്ട്.

  തലസ്ഥാനം പ്രളയഭീതിയില്‍, രണ്ടിടത്ത് ഉരുള്‍ പൊട്ടി!! 4 മരണം

  ശക്തമായ മഴയെത്തുടര്‍ന്ന കനത്ത നാശനഷ്ടമാണ് തെക്കന്‍ ജില്ലകളിലുണ്ടായത്. കന്യാകുമാരിയില്‍ നാലു പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. കൊല്ലത്ത് ഓട്ടോക്ക് മുകളിലേക്ക് നരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. ദുരന്തസാഹചര്യം മുന്നില്‍ കണ്ടു കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

  വിനോദ സഞ്ചാരത്തിനു പോവരുത്

  വിനോദ സഞ്ചാരത്തിനു പോവരുത്

  വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളത്തിലെ കടല്‍ തീരത്തും മലയോര മേഖലയിലും വിനോദ സഞ്ചാരത്തിനു പോവരുതെന്നാണ് നിര്‍ദേശം. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലയിലൂടെ വൈകീട്ട് ആറിനും പകല്‍ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.
  മഴ മൂലം വൈദ്യുതി തടസ്സമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി എന്നിവര ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം.

  ജലം സംഭരിച്ചു വയ്ക്കുക

  ജലം സംഭരിച്ചു വയ്ക്കുക

  വീട്ടിലെ ആവശ്യത്തിനുള്ള വെള്ളം സംഭരിക്കുന്നവര്‍ ഇന്നു പകല്‍ സമയത്തു തന്നെ ആവശ്യത്തിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിച്ചു വയ്ക്കണം.
  മരങ്ങള്‍ക്കു കീഴില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടുള്ളതല്ല. മലയോര മേഖലയിലെ റോഡുകളില്‍ പ്രത്യേകിച്ച് നീരുറവകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല.

  ശബരിമല തീര്‍ഥാടകര്‍ക്കും നിര്‍ദേശം

  ശബരിമല തീര്‍ഥാടകര്‍ക്കും നിര്‍ദേശം

  വൈകുന്നേരം ആറു മണിക്കും പകല്‍ ഏഴിനുമിടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കണം.
  തീര്‍ഥാടനത്തിനായി കാനനപാത ഉപയോഗിക്കാന്‍ പാടില്ല. ശക്തമായ മഴയുള്ള അവസരങ്ങൡ സന്നിധാനത്തും തിരികെ മടങ്ങാനും തിരക്ക് കൂട്ടകുത്.
  അയ്യപ്പ ഭക്തര്‍ മരങ്ങള്‍ക്കു താഴെയും നീരുറവകള്‍ക്കു മുന്നിലും വിശ്രമിക്കാന്‍ പാടില്ല. പുഴയിലും നീരുറവകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

  മലയോര മേഖലയിലുള്ളവര്‍ ശ്രദ്ധിക്കാന്‍

  മലയോര മേഖലയിലുള്ളവര്‍ ശ്രദ്ധിക്കാന്‍

  വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിനോദ സഞ്ചാരികള്‍ മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. അടുക്കള, ജനറേറ്റര്‍ എന്നിവക്കാവശ്യമായ ഇന്ധനം കരുതിവയ്ക്കണം.
  ആരോഗ്യ പ്രശ്‌നങ്ങളുള്ള വിനോദ സഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തര ആവശ്യത്തിനുള്ള മരുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലയിലെ മലയോര മേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകല്‍ സമയത്തും സാധാരണയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Heavy rain will continue in kerala for next 24 hours

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്