രണ്ട് ഹെല്‍മറ്റില്ലാതെ വണ്ടിയുമായി റോഡിലിറങ്ങിയാല്‍ പണിയുറപ്പ്!!! പരിശോധന തുടങ്ങി..

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഇരുചക്ര വാഹനക്കാര്‍ക്ക് തിരിച്ചടിയേകി പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. വാഹന പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് പോലിസ്. ഇതു സംബന്ധിച്ച ദക്ഷിണ മേഖല എഡിജിപി ബി സന്ധ്യയുടെ ഉത്തരവ് പോലിസ് സ്‌റ്റേഷനുകളില്‍ എത്തിക്കഴിഞ്ഞു. പരിശോധന ക്യാമറയില്‍ പകര്‍ത്താനും കൂടുതല്‍ പേര്‍ക്കു നോട്ടീസ് നല്‍കാനുമാണ് നീക്കം.

helmet1

പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ വാഹനമോടിക്കുന്നയാള്‍ ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്വം. ഹെല്‍മറ്റില്ലെങ്കില്‍ 100 രൂപ പിഴയായി ഈടാക്കും. മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനമോടിക്കുന്നവര്‍ക്കെ തിരേ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

helmet 2

ഫെബ്രുവരി 28 വരെ പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാത്തവരെ കുടുക്കുന്നതിനായുള്ള പരിശോധന നടത്തും. നിയമം ലംഘിച്ചവരുടെ കണക്ക് മാര്‍ച്ച് രണ്ടിന് മുമ്പ് പോലിസ് ആസ്ഥാനത്ത് എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍റ്റ് വേണമെന്ന് നിയമം വന്നിരുന്നെങ്കിലും അത് കര്‍ശനമായി ഇതുവരെ നടപ്പാക്കിയിരുന്നില്ല. അപകടങ്ങള്‍ കുറയ്ക്കുന്നതിന് ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പോലിസിനു നിര്‍ദേശം നല്‍കിയിരുന്നു.

English summary
Helmet mandatory for back seat passenger's in kerala. police started vehicle inspection.
Please Wait while comments are loading...