'യുപിയിലൊന്നും ഇങ്ങനെ നടക്കില്ല'; ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്നറിയാമെന്ന് ഗവര്‍ണര്‍
ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി സിക്കും സംസ്ഥാന സര്‍ക്കാരിനും എതിരായ ആരോപണത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബിനെതിരെ ഇതുവരെ നടപടിയെടുത്തില്ല എന്ന് ഗവര്‍ണര്‍ ആരോപിച്ചു. തനിക്കെതിരായ ആക്രമണത്തിന് ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനം എന്നും അദ്ദേഹം പറഞ്ഞു.
ഇര്‍ഫാന്‍ ഹബീബിന്റെ പ്രതിഷേധം കേരള സര്‍ക്കാര്‍ നടപടി എടുക്കില്ല എന്ന ധൈര്യത്തില്‍ ആയിരുന്നു എന്നും വേദിയില്‍ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയില്‍ സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലാണ് എങ്കില്‍ ഇത് നടക്കില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍.

ആക്രമണത്തിന് കൂട്ട് നിന്നതിനുള്ള പ്രതിഫലം ആണ് കണ്ണൂര്‍ വി സിയുടെ പുനര്‍ നിയമനം എന്നും അദ്ദേഹം ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ആക്രമണ ശ്രമത്തെക്കുറിച്ച് വി സിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു എന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ രണ്ട് തവണ കത്ത് അയച്ചിട്ടും വി സി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു.
തന്റെ കത്തിന് സുരക്ഷ വിദഗ്ധനല്ല എന്നായിരുന്നു വി സിയുടെ മറുപടി. ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാം എന്ന മുന്നറിയിപ്പും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കി. സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ല എന്ന സൂചന ഗവര്‍ണര്‍ ഇന്നും ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ് എന്നും നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യം എന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ ഹബീബിനെ തെരുവ് ഗുണ്ട എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വിശേഷിപ്പിച്ചിരുന്നു. ഇര്‍ഫാന്‍ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ് എന്നും ഇര്‍ഫാന്‍ ഹബീബിന്റെ പ്രവര്‍ത്തിയെ പ്രതിഷേധം എന്ന് വിളിക്കാനാകില്ല എന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. 2019 ല്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധമാണ് വിവാദത്തിനാസ്പദമായ സംഭവം.
ഈ പോസ് കൊള്ളാമോ..? പൂനം ബജ്‌വയുടെ അഡാര്‍ ചിത്രങ്ങള്‍












Click it and Unblock the Notifications