കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടിക്കെട്ടേണ്ട, ഞങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍'; ആര്‍.എസ്.എസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ ആര്‍ എസ് എസിനെയും നിരോധിക്കണം എന്ന ആവശ്യത്തില്‍ പ്രതികരണവുമായി ആര്‍ എസ് എസ്. പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിച്ച് ആര്‍ എസ് എസിനെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണ് എന്നാണ് ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറയുന്നത്.

രാജ്യത്തെ വിഭജിക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ശ്രമിക്കുകയാണ്. ആര്‍ എസ് എസിനെ നിരോധിക്കണം എന്ന മുറവിളിയില്‍ നിന്നും ഇതാണ് മനസിലാകുന്നത്. ആര്‍ എസ് എസിനെ കുറ്റം പറഞ്ഞ് കൊണ്ട് ചെയ്ത പാപങ്ങള്‍ കഴുക്കി കളയാം എന്ന് കോണ്‍ഗ്രസ് കരുതേണ്ട. ആര്‍ എസ് എസിനെ നിരോധിക്കാന്‍ ശ്രമിച്ച എല്ലാ തവണയും കോണ്‍ഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട് എന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു.

1

ആര്‍ എസ് എസ് ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ആര്‍ എസ് എസിനെ നിരോധിക്കണമെന്നും പി എഫ് ഐയുമായി ബന്ധിപ്പിക്കണമെന്നുമുള്ള ആവശ്യം തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇത് രാജ്യത്തിന്റെ അഭിമാനത്തിന് എതിരാണെന്നും ഇന്ദ്രേഷ് കുമാര്‍ എ എന്‍ ഐയോട് പറഞ്ഞു.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

2

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് ആരോപിച്ച് 1948 ല്‍ കോണ്‍ഗ്രസ് ആര്‍ എസ് എസിനെ നിരോധിച്ചിരുന്നു. എങ്കിലും ഒന്നും തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവസാനം അവര്‍ക്ക് നിരോധനം നീക്കേണ്ടി വന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ആര്‍ എസ് എസിനെ നിരോധിക്കുകയും ചെയ്തിരുന്നു.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

3

എന്നാല്‍ അവര്‍ക്ക് നിരോധനം നീക്കേണ്ടിവന്നു, അതോടെ അവരുടെ ഏകാധിപത്യവും അവസാനിച്ചു. ജനാധിപത്യത്തിന്റെ സംരക്ഷകരായി ആര്‍ എസ് എസ് ഉയര്‍ന്നു. രാമക്ഷേത്ര ജന്മഭൂമിയിലെ അനധികൃത നിര്‍മാണം തകര്‍ത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ആര്‍ എസ് എസിനെ വീണ്ടും നിരോധിച്ചത്. പക്ഷേ അവര്‍ക്ക് തോല്‍വി നേരിടേണ്ടി വന്നു,'' അദ്ദേഹം പറഞ്ഞു.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

4

ഹിന്ദുവിനും ഹിന്ദുത്വത്തിനും വര്‍ഗീയമാകാന്‍ കഴിയില്ല. ഹിന്ദുവും ഹിന്ദുത്വവും സാര്‍വത്രികമായി ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ലോകം മുഴുവന്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി എഫ് ഐയുടെ നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

5

പി എഫ് ഐ അക്രമം നടത്തുന്ന ദേശവിരുദ്ധ സംഘടനയാണ്. നിരോധിക്കേണ്ടത് അനിവാര്യമായിരുന്നു. ഏറെ നാളത്തെ ആവശ്യമാണ് കേന്ദ്രം പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ നിന്ന് തീവ്രവാദം തുടച്ച് നീക്കപ്പെടുമെന്ന പാഠം സര്‍ക്കാര്‍ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി ആഭ്യന്തര മന്ത്രാലയമാണ് പി എഫ് ഐയ നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തെ പി എഫ് ഐ നേതാക്കളെയും ഓഫീസുകളേയും കേന്ദ്രീകരിച്ച് എന്‍ ഐ എ റെയ്ഡ് നടത്തിവരികയായിരുന്നു.

English summary
here is what RSS says about popular fronts ban and linking rss with pfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X