കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘടനയുടെ പേര് 'അച്ഛന്‍' എന്നല്ലല്ലോ 'അമ്മ' അല്ലേ, അതോടെ ഞങ്ങള്‍ സ്ത്രീപക്ഷത്തല്ലേ'? മണിയന്‍പിള്ള രാജു

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ തള്ളി നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു.പോപ്പര്‍ സ്റ്റോപ്പ് മലയാളം എന്ന യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്‌പേസ് ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല അമ്മ എന്നാണെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

അതില്‍ നിന്ന് തന്നെ തങ്ങള്‍ സ്ത്രീകളുടെ ഭാഗത്താണെന്ന് വ്യക്തമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. അഭിമുഖത്തിന്റെ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പൂര്‍ണഭാഗം ഉടന്‍ പുറത്തുവിടുമെന്ന് ചാനല്‍ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയടക്കം പുറത്ത് വന്നിട്ടുള്ള സാഹചര്യത്തില്‍ എന്താണ് പ്രതികരണം എന്നായിരുന്നു അവതാരകന്‍ മണിയന്‍പിള്ള രാജുവിനോട് ചോദിച്ചത്. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

ദിലീപിനെ പൂട്ടാന്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സായ്ശങ്കര്‍ മാപ്പുസാക്ഷിയാകും, കോടതി നോട്ടീസ് നല്‍കിദിലീപിനെ പൂട്ടാന്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സായ്ശങ്കര്‍ മാപ്പുസാക്ഷിയാകും, കോടതി നോട്ടീസ് നല്‍കി

1

ഇതിനൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും ഇപ്പോള്‍ പബ്ലിക്കായി പറയേണ്ട കാര്യമില്ല. സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്പേസ് ലഭിക്കുന്നില്ല, എന്ന പരാതികള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ''അത് ചുമ്മാതെയാണ്. നമ്മുടെ സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല അമ്മ എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. അവിടം തൊട്ട് തന്നെ നമ്മള്‍ പെണ്ണുങ്ങളുടെ ഭാഗത്താണ്.

2

അമ്മയിലെ 500 അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണ്. 150 പേര് മാസം 5000 രൂപ വെച്ച് കൈനീട്ടം വാങ്ങിക്കുന്നതില്‍ 85 ശതമാനവും പെണ്ണുങ്ങളാണ്. പിന്നെ എന്തോന്നാണ്, നമ്മുടെ സിനിമകളില്‍ സ്റ്റണ്ട് നടക്കുന്നതിലാണോ. ആണുങ്ങളുടെ ആണെന്ന് പറയുന്നത്. ഒന്നുമല്ല, ഇന്നിപ്പോള്‍ നമ്മുടെ സൊസൈറ്റി എടുത്തു കഴിഞ്ഞാല്‍ ഡോക്ടേഴ്‌സായാലും എഞ്ചിനിയേഴ്‌സായാലും ഓട്ടോ ഡ്രൈവര്‍ തൊട്ട്, ട്രക്ക് ഡ്രൈവര്‍ തൊട്ട് എല്ലാ മേഖലകളിലും സ്ത്രീകളുണ്ട്.

3

പക്ഷെ അതിന് മനസുള്ള ബോള്‍ഡ് പെണ്ണുങ്ങള്‍ വേണം. അല്ലാതെ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്നിട്ട് കാര്യമില്ല. എല്ലാവരും നല്ല കുട്ടികളാണ്. പഴയ കാലം എന്നൊക്കെ പറഞ്ഞാല്‍ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല. ഇപ്പോള്‍ ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടങ്ങള്‍ വേണ്ടെന്ന് വെക്കുകയാണ് ആര്‍ട്ടിസ്റ്റുകള്‍.

4

അവരുടെ അടുത്ത് മോശമായി പെരുമാറിയാല്‍, മോശമായിട്ടുള്ള ടച്ച് അതൊക്കെ കുഴപ്പമാണ്. അതെല്ലാം ഔട്ട് ഓഫ് ദി വേ ആണ്. എന്റെ അഭിപ്രായത്തില്‍ നടക്കുന്നില്ല എന്നല്ല. എന്നാലും പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 98 ശതമാനവും പെര്‍ഫക്ട് ആണ്. ഇവിടെ മാത്രമല്ല വെളിയിലുമൊക്കെ അങ്ങനെയാണ്. എന്നാല്‍ നിങ്ങള്‍ പേപ്പര്‍ നോക്കി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് വെളിയിലല്ലേ. വെളിയില്‍ വെട്ടിക്കൊല്ലുന്നു, ആളെ കൊല്ലുന്നു.

5

കുത്തിക്കൊല്ലുന്നു. പെണ്ണിന്റെ പുറത്തൂടെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലുന്നു. ഇതെല്ലാം നമ്മള്‍ വായിക്കുന്നുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രി ഒരു കുഴപ്പവുമില്ല. നന്നായിട്ട് നില്‍ക്കുന്നു, എന്നാണ് മണിയന്‍പിള്ള രാജു അഭിമുഖത്തില്‍ പറയുന്നത്. നേരത്തെ വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാരെ അധിക്ഷേപിച്ചും മണിയന്‍ പിള്ള രാജു രംഗത്തെത്തിയിരുന്നു.

6

വിജയ് ബാബു എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്ത് പോകാമെന്ന് അറിയിച്ചെന്നും പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്നുമാണ് മണിയന്‍ പിള്ള രാജു പറഞ്ഞിരുന്നത്. ഐസിസിയില്‍ നിന്ന് രാജിവെച്ച മാല പാര്‍വ്വതി അമ്മയില്‍ സജീവമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം തങ്ങള്‍ക്കുണ്ടെന്നും പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ഐ സി സി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും അംഗത്വത്തില്‍ നിന്നും നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചിരുന്നു.

Recommended Video

cmsvideo
സ്ത്രീവിരുദ്ധമായ അമ്മയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹരീഷ് പേരടി | Oneindia Malayalam

ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍

English summary
here's what Actor Maniyanpilla Raju says about AMMA Association's women representation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X