കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.എസ്.ആര്‍.ടി.സി ബസുകളിലെ പരസ്യം നിയമവിരുദ്ധമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല എന്ന് ഹൈക്കോടതി. റോഡിലെ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ വാഹനം എന്നോ പൊതുവാഹനം എന്നോ വ്യത്യാസമില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.

കെ എസ് ആര്‍ ടി സി, കെ യു ആര്‍ ടി സി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധണ്. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതില്‍ ഉടമകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

1

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യങ്ങളുടെ പേരില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നതിന് എതിരെയായിരുന്നു വിമര്‍ശനം. ഇതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായി. വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ഏകീകൃത കളര്‍ കോഡ് അടക്കം നിയമങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് ബസുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന തുടരുന്നുണ്ട്.

'രക്തസാക്ഷിയാകാന്‍ അണികള്‍... നേതാക്കളോ സുഹൃത്തുക്കളും, ഇതൊക്കെ മോശമാണ്; വിമര്‍ശിച്ച് അനൂപ് മേനോന്‍'രക്തസാക്ഷിയാകാന്‍ അണികള്‍... നേതാക്കളോ സുഹൃത്തുക്കളും, ഇതൊക്കെ മോശമാണ്; വിമര്‍ശിച്ച് അനൂപ് മേനോന്‍

2

അതിനിടെ ഏകീകൃത കളര്‍ കോഡ് പാലിക്കണം എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസുടമകളോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചു.

നോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതിനോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതി

3

ഇത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുത് എന്നും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. ഇക്കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പ് വരുത്തണം എന്നും ഹൈക്കോടതി വ്യക്തമാക്കി.

'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി

4

വിനോദ യാത്ര സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദേശിച്ചിട്ടുണ്ട്. വടക്കഞ്ചേരി സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

English summary
High Court says advertisement on KSRTC buses is illegal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X