കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈലൈറ്റ് ഫാഷന്‍ വീക്ക് നാളെ തുടങ്ങുന്നു; അണിനിരക്കുന്നത് പ്രമുഖ മോഡലുകളും ഡിസൈനര്‍മാരും

Google Oneindia Malayalam News

കോഴിക്കോട്: പ്രമുഖ മോഡലുകളെയും ബ്രാന്‍ഡുകളെയും അണിനിരത്തിയുള്ള ഹൈലൈറ്റ് ഫാഷന്‍ വീക്കിന് ഹൈലൈറ്റ് മാളില്‍ നാളെ തുടക്കമാവും. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ വീക്ക് മലബാറില്‍ ഇത്തരത്തില്‍ ആദ്യത്തെതാണ്. വൈകിട്ട് 3 മുതല്‍ രാത്രി 11 വരെ പ്രശസ്തരായ വിവിധ മോഡലുകള്‍ റാംപില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അണിനിരക്കും.


ദേശീയ തലത്തിലുള്ള 20 ഡിസൈനര്‍മാരുടെ കലക്ഷനുകളുമായി 40ഓളം മോഡലുകളാണ് റാംപില്‍ നിറയുക. 10 പ്രമുഖ ബ്രാന്‍ഡുകള്‍ പിന്തുണ നല്‍കും. സഞ്ജന ജോണ്‍ (ന്യൂയോര്‍ക്ക്), അസ്‌ലം ഖാന്‍ (മുംബൈ), സുമിത് ദാസ് ഗുപ്ത (മുംബൈ), മോഹന്‍ ഗൗഡ (ബാംഗ്ലൂര്‍), കമല്‍ മാണിക്കാത്ത് (ബംഗ്ലൂര്‍), ഫെമിത (എറണാകുളം), അനീസ് (ദുബൈ) തുടങ്ങിയ 20ഓളം പ്രമുഖ ഡിസൈനര്‍മാരാണ് രൂപകല്‍പ്പന ചെയ്യുക. ജാക്കി, വീണ, ഹവ, സാനിയ ഹസീബ് തുടങ്ങിയ പ്രശസ്ത മോഡലുകള്‍ ഇവ സാക്ഷാത്കരിക്കും. പ്രമുഖ നടിയും മോഡലുമായ രാഗിണി ദ്വിവേദിയാണ് ബ്രാന്‍ഡ് അംബാസഡര്‍. ബോളിവുഡ് താരം മീനാക്ഷി ദീക്ഷിത്, ദക്ഷിണേന്ത്യന്‍ താരങ്ങളായ നമിത, ഭാമ, നികിത തുടങ്ങിയവരും ആവേശമുയര്‍ത്തി റാംപില്‍ ചുവടുവയ്ക്കും. ഫഹിം രാജയാണ് കൊറിയൊഗ്രഫര്‍.

highlight

പ്രമുഖ ബ്രാന്‍ഡുകളായ റോയല്‍ ഡ്രൈവ്, മഹീന്ദ്ര, എയര്‍ അറേബ്യ, സുസുക്കി എന്നിവയാണ് സ്‌പോണ്‍സര്‍മാര്‍. വാര്‍ത്താസമ്മേളനത്തില്‍ ഹൈലൈറ്റ് മാൾ മാനെജ്മെന്റ് ഹെഡ് കേണൽ ശ്രീകുമാർ എസ്എം** , ഹൈലൈറ്റ് ഗ്രൂപ്പ് മാനെജ്മെന്റ് പ്രതിനിധി മുഹമ്മദ് ഫവാസ്, ഡിസൈനര്‍ സഞ്ജന്‍ ജോണ്‍, അസ്‌ലം ഖാന്‍, കേരള ഫാഷന്‍ വീക്ക് സ്ഥാപകന്‍ അഭില്‍ദേവ്, ശില്‍പ്പ അഭില്‍ദേവ്, ഷിബു ശിവ, ഫഹീം രാജ എന്നിവര്‍ പങ്കെടുത്തു.

English summary
highlight fashion week will start on may 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X