Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതയായ സ്ത്രീക്ക് എത്ര പവൻ സ്വർണം കയ്യിൽ വെക്കാം? ഉറവിടം തെളിയിച്ചില്ലെങ്കിൽ പിടിച്ചെടുക്കാം

വലിയ തോതിൽ വില വർദ്ധനവ് ഉണ്ടായിട്ടും സ്വർണ്ണത്തോടുള്ള താല്പര്യം ആളുകൾക്ക് അത്ര കുറഞ്ഞിട്ടൊന്നും ഇല്ല. 1 ലക്ഷത്തോട് അടുത്ത് എത്തിയ പവൻ വില ഇപ്പോൾ കുറച്ച് ഭേദമാണെന്നേ പറയാൻ പറ്റൂ. ഇന്ന് 90000 വീണ്ടും കടന്നിരിക്കുകയാണ് സ്വർണത്തിന്റെ വില.

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് സ്വർണം ഒരു വികാരമാണ്. അരപ്പവൻ സ്വർണമെങ്കിലും സ്വന്തമായി വേണമെന്ന് എത്ര പാവപ്പെട്ടവനും കരുതും. ഒരു വ്യക്തിക്ക് എത്ര സ്വർണ്ണം വാങ്ങാം അല്ലെങ്കിൽ കൈവശം വെക്കാം എന്നതിന് ഇന്ത്യയിൽ നിയമപരമായി പരിധികളൊന്നും ഇല്ല. പക്ഷേ ആദായ നികുതി വകുപ്പ് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് വ്യക്തികൾ കൈവശമുള്ള സ്വർണ്ണത്തിന്റെ രേഖകൾ സൂക്ഷിക്കുകയും ആവശ്യമെങ്കിൽ വെളിപ്പെടുത്തുകയും വേണം.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 1994ലാണ് ആദ്യമായി ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. കുടുംബാംഗങ്ങൾക്കായി ശുപാർശ ചെയ്ത പരിധികളും ഇതിൽ വ്യക്തമാക്കിയിരുന്നു. ഇവ മറികടക്കുന്നത് നിയമവിരുദ്ധമല്ല, പക്ഷേ വ്യക്തികൾക്ക് സ്വർണ്ണത്തിന്റെ ഉറവിടം തെളിയിക്കാൻ സാധിക്കണം. ഉറവിടം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്വർണ്ണമോ ആഭരണങ്ങളോ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.

gold

അവിവാഹിതരായ സ്ത്രീകൾ

അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം (31 പവൻ) സ്വർണ്ണമോ സ്വർണ്ണാഭരണങ്ങളോ കൈവശം വെക്കാം. ഇതിന് വാങ്ങിയതിന്റെയോ വരുമാനത്തിന്റെയോ ഒരു രേഖയും ഹാജരാക്കേണ്ടതില്ലെന്ന് സിബിഡിടി മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. ഈ പരിധിക്ക് മുകളിൽ സ്വർണ്ണം കൈവശമുണ്ടെങ്കിൽ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.

വിവാഹിതരായ സ്ത്രീകൾ

വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം (62 പവൻ) സ്വർണ്ണം വരെ കൈവശം വെക്കാം. ഇത് അവിവാഹിതരായ സ്ത്രീകളുടെ ഇരട്ടിയാണ്. ഈ പരിധിക്ക് മുകളിലുള്ള സ്വർണ്ണത്തിന് പരിശോധന ഒഴിവാക്കാൻ വാങ്ങിയതിന്റെ രേഖയോ വരുമാനത്തിന്റെ ഉറവിടമോ തെളിയിക്കേണ്ടതുണ്ട്.

പുരുഷന്മാർ

പുരുഷന്മാരുടെ കാര്യത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാണ്. പുരുഷന്മാർക്ക് 100 ഗ്രാം (12 പവൻ) വരെ മാത്രമാണ് സ്വർണ്ണം രേഖകളില്ലാതെ കൈവശം വെക്കാൻ അനുവാദമുളളത്. ഈ പരിധിക്ക് മുകളിൽ വരുന്ന സ്വർണ്ണത്തിന് കൃത്യമായ രസീതുകളോ വരുമാനത്തിന്റെ തെളിവുകളോ നൽകി ഉറവിടം വ്യക്തമാക്കണം.

ഒരു കുടുംബം

നാലംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന് മൊത്തം 950 ഗ്രാം (119 പവൻ) സ്വർണ്ണം കൈവശം വെക്കാം. ഇതിൽ ഭാര്യക്ക് 500 ഗ്രാം, മകൾക്ക് 250 ഗ്രാം, ഭർത്താവിനും മകനും 100 ഗ്രാം വീതവും ഉൾപ്പെടുന്നു. ഈ പരിധിക്ക് മുകളിലുള്ള സ്വർണ്ണത്തിന് ഉറവിടം തെളിയിക്കണം. അല്ലാത്തപക്ഷം ആദായ നികുതി വകുപ്പിന്റെ ഇടപെടൽ ഉണ്ടാകാം.

ഈ പരിധികൾ കർശനമായ, നിയമപരമായ നിയന്ത്രണങ്ങളല്ലെങ്കിലും സ്വർണ്ണം വാങ്ങുന്നതിലും സൂക്ഷിക്കുന്നതിലും സുതാര്യത ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+