ഓട്ടത്തിനിടെ കാർ കത്തിനശിച്ചു! പിന്നാലെ വന്ന സ്കാനിയ വളവിൽ കുടുങ്ങി! വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക്

  • Written By:
Subscribe to Oneindia Malayalam

കൽപ്പറ്റ: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ശനിയാഴ്ച പുലർച്ചെ ഏഴാം വളവിലുണ്ടായ അപകടമാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായത്.

ഷെഫിൻ ജഹാനും മൻസി ബുറാക്കും തമ്മിൽ അടുത്ത ബന്ധം? പോപ്പുലർ ഫ്രണ്ടിന്റെ 80 ലക്ഷം, അശോകൻ വീണ്ടും...

ചോറ് കഴിക്കുന്നതിനിടെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി! സിന്ധുവും ക്രസന്റും ഒളിവിൽ തുടരുന്നു

വയനാട് ചുരത്തിലെ ഏഴാം വളവിൽ ശനിയാഴ്ച പുലർച്ചെയാണ് കാർ കത്തിനശിച്ചത്. തുടർന്ന് രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും മുടങ്ങി. പിന്നീട് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാവിലെ ആറ് മണിയോടെ വീണ്ടും തടസപ്പെടുകയായിരുന്നു.

wayanad

ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് ഏഴാം വളവിൽ കുടുങ്ങിപ്പോയതാണ് വീണ്ടും ഗതാഗതം തടസപ്പെടാൻ കാരണമായത്. കയറ്റം കയറുന്നതിനിടെ പിൻചക്രം റോഡിലെ കുഴിയിൽ ചാടിയതോടെയാണ് സ്കാനിയ വളവിൽ കുടുങ്ങിയത്.

എസ്ഐ ലേഡീസ് ഹോസ്റ്റലിൽ വന്നത് നിക്കാഹ് ചെയ്ത യുവതിയെ കാണാൻ! ഇടവഴിയിൽ നിൽക്കുമ്പോൾ...

കത്തി നശിച്ച കാർ ഇതേ വളവിൽ കിടന്നതിനാൽ ബസ് ഒടിച്ചെടുക്കാൻ പറ്റിയില്ലെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞത്. ഗതാഗതം പൂർണ്ണമായും തടസപ്പെട്ടതോടെ അടിവാരം വരെയും വൈത്തിരി വരെയും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പിന്നീട് കോഴിക്കോട് നിന്ന് കെഎസ്ആർടിസി മെക്കാനിക്ക് ടീം എത്തി ബസ് മാറ്റിയെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്കിന് ശമനമായിട്ടില്ല.

English summary
huge traffic jam in wayanad ghat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്