ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികൾ!ചാലിയം കടൽതീരത്ത് വീണ്ടും മനുഷ്യന്റെ കൈ കരയ്ക്കടിഞ്ഞു!എല്ലാം ദുരൂഹം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: ദുരൂഹതകൾ വർദ്ധിപ്പിച്ച് ചാലിയം കടൽ തീരത്ത് വീണ്ടും മനുഷ്യന്റെ കൈ കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം തീരത്തെ പുലിമുട്ടിൽ കല്ലുകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് മനുഷ്യ കരം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടും ചാലിയത്ത് മനുഷ്യ കരം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

ജനനേന്ദ്രിയം മുറിച്ച കേസ്; പെൺകുട്ടി നുണപരിശോധനയ്ക്ക് തയ്യാറാകുമോ?സ്വാമി രക്ഷപ്പെടുമോ? എല്ലാമറിയാം..

നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?

കൈതവളപ്പ് ഫാറൂഖ് പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തായി തോളിൽ നിന്ന് വെട്ടിമാറ്റിയ ശേഷം ചങ്ങല കൊണ്ട് വരിഞ്ഞ നിലയിലാണ് അന്ന് മനുഷ്യകരം കണ്ടെത്തിയത്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു കൈ കൂടി തീരത്തടിഞ്ഞിരിക്കുന്നത്.

hand

പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കൈതവളപ്പിന് സമീപത്ത് നിന്നും കണ്ടെത്തിയ കൈയുമായി ഇതിന് ബന്ധമുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുന്നത്. അധികം പഴക്കമില്ലാത്ത കൈ തോളിൽ നിന്നും വെട്ടിമാറ്റിയ നിലയിലാണുള്ളത്. ഇത് സ്ത്രീയുടെതാണോ പുരുഷന്റേതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തെ തുടർന്ന് ചാലിയത്തും പരിസര പ്രദേശങ്ങളിലും ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. രണ്ട് കൈകൾ കടലിൽ നിന്ന് ലഭിച്ചതോടെ, ആരെയോ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കടലിൽ ഉപേക്ഷിച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. അങ്ങനെയാണെങ്കിൽ വൈകാതെ മറ്റു ശരീരഭാഗങ്ങളും കരയ്ക്കടിയാനുള്ള സാദ്ധ്യതയുണ്ട്. സംഭവം കൊലപാതകമാണെന്ന് തന്നെയാണ് പോലീസിന്റെയും പ്രാഥമിക നിഗമനം.

English summary
human hand found in chaliyam beach.
Please Wait while comments are loading...