മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് മഴുഉപയോഗിച്ചു വെട്ടിക്കൊന്നത് സംശയംരോഗം കാരണമെന്ന് പോലീസ്.

കുഴിമണ്ണ പുളിയക്കോട് പുറ്റമണ്ണയില്‍ യുവതിയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തവളക്കുഴിയന്‍ പുലാട്ട് വീട്ടില്‍ ഗുലാംഅലിയെ(51)യാണ് മഞ്ചേരി സി.ഐ എന്‍.ബി. ഷൈജുവാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. ഗുലാംഅലി ഭാര്യ ഖദീജയെ (45)വീടിനടുത്തുള്ള പറമ്പില്‍വച്ച് മഴുകൊണ്ട് തലയ്ക്ക് വെട്ടിക്കൊല്ലുകയായിരുന്നു.

gulamali

ഏഴു മക്കളുള്ള ദമ്പതികള്‍ക്കിടയില്‍ കാലങ്ങളായി തുടരുന്ന വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങളെ തുര്‍ന്ന് ആറു മാസം മുമ്പു വരെ പ്രതി തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആറു മാസം മുമ്പാണ് നാട്ടുകാര്‍ ഇടപെട്ട് പ്രതിയെ വീട്ടിലെത്തച്ചത്. സംഭവ ദിവസം വീണ്ടും പ്രതി ഖദീജയെ അക്രമിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വീടുവിട്ടോടുകയായിരുന്നു. എന്നാല്‍ ഖദീജയെ പിന്തുടര്‍ന്നെത്തിയാണ് പ്രതി മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഭാര്യയുടെ സ്വഭാവശുദ്ധിയെ ചൊല്ലിയായിരുന്നു നിരന്തരമുള്ള തര്‍ക്കവും മര്‍ദ്ദനവും.

രണ്ടിലക്ക് വേണ്ടി സുപ്രീം കോടതിയിൽ, കമ്മീഷന്റെ നടപടിക്കു പിന്നിൽ കേന്ദ്രം, തെളിവ് നിരത്തി ടിടിവി

വെട്ടേറ്റ് തലയോട്ടി പിളര്‍ന്ന ഖദീജയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സംഭവശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുലാംഅലിയെ അരീക്കോട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് സി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസും സയന്റിഫിക് സംഘവും കൊലപാതകം നടന്ന സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ഫോട്ടോ അടിക്കുറിപ്പ്)

അറസ്റ്റിലായ പ്രതി പുലാട്ട് വീട്ടില്‍ ഗുലാംഅലിയെ(51).

English summary
Husband killed wife while quarrelling

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്