'ഒരു കോടി പോലും കണ്ടിട്ടില്ല. എന്നിട്ട് വേണ്ടേ 30 കോടി കൊടുക്കാന്‍', വിജേഷ് പിളളയെ അറിയില്ലെന്ന് എംവി ഗോവിന്ദൻ
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ തീർത്ത് കളയുമെന്ന് ഗോവിന്ദൻ മാഷ് പറഞ്ഞതായി വിജേഷ് പിളള പറഞ്ഞു എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തളളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിജേഷ് പിളള എന്നയാളെ തനിക്ക് അറിയില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പിളളമാരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനൊരാളെ ഇതുവരെ കണ്ടിട്ടില്ല. സ്വപ്‌നയുടെ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുളളത് തയ്യാറാക്കണം. ആദ്യത്തെ മിനുറ്റില്‍ തന്നെ പൊട്ടിപ്പോകുന്നത് തയ്യാറാക്കിയിട്ട് എന്ത് കാര്യമെന്ന് എംവി ഗോവിന്ദന്‍ പരിഹസിച്ചു.
''കേസ് കൊടുക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നാണ് സുധാകരന്‍ ചോദിച്ചത്. ആയിരം പ്രാവശ്യം ധൈര്യമുണ്ട്. കേസും കൊടുക്കും. നിയമപരമായ എല്ലാ രീതിയിലും കൈകാര്യം ചെയ്യും. ഇവരുടെ ശീട്ട് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും തനിക്കും വേണ്ട. തങ്ങളെ ഭീഷണിപ്പെടുത്തി ഒന്നും നടക്കില്ല. എല്ലാം തുറന്ന് പറയട്ടെ ആരായാലും. എന്തൊക്കെയാണോ തെളിവുളളത് അതൊക്കെ കൊടുക്കട്ടേ'' എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പറയുന്ന പേരില്‍ പോലും വ്യക്തത ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ''വിജയ് പിളളയെന്ന് പറഞ്ഞത് ചില മാധ്യമങ്ങള്‍ തിരുത്തിക്കൊടുത്ത് വിജേഷ് പിളളയെന്നാക്കി. കെ സുരേന്ദ്രന്‍ പറഞ്ഞത് വിജയന്‍ പിളള എന്നാണ്. തിരക്കഥ തയ്യാറാക്കുമ്പോള്‍ അതിന് പറ്റിയ ആളുകളെ കൊണ്ട് തയ്യാറാക്കിപ്പിക്കണം. ജനങ്ങള്‍ ഇതെല്ലാം അംഗീകരിക്കുമെന്നാണോ കരുതുന്നത് എന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. ജാഥയുടെ വിജയം മനസ്സിലാക്കി സൃഷ്ടിച്ച പ്രശ്‌നമാണിത്. ജാഥ 18ാം തിയ്യതി വരെ മുന്നോട്ട് പോകും. അതിനെ തടയാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. അതിനിനി അമിത് ഷാ വന്നാലും നടക്കില്ല''.
hair care-മുടി വളരാൻ മുട്ടയുടെ മഞ്ഞക്കരുവാണോ വെള്ളയാണോ നല്ലത്? ഇതാ ഉത്തരം
''ഇതൊക്കെ കേട്ട് ചൂളിപ്പോകും എന്നാണ് കരുതിയതെങ്കില്‍ ഇല്ല. നിങ്ങള്‍ കാണുന്ന ചിത്രമൊന്നും അല്ല കേരളത്തിലേത്. നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാന്‍ പോകുന്നില്ല. താന്‍ ഒരു കോടി പോലും കണ്ടിട്ടില്ല. എന്നിട്ട് വേണ്ടേ 30 കോടി കൊടുക്കാന്‍. ജാഥ വിജയിക്കുന്നത് കണ്ട് സഹിക്കുന്നില്ല. അതുകൊണ്ടാണ് ആരോപണങ്ങള്‍ വരുന്നത്'' എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications