പിണറായിയെ വിട്ടുകളഞ്ഞതാണ്, അടിച്ചാല്‍ അവസാന കനല്‍തരിയും ചാരമാകുമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അടിച്ചാല്‍ തിരിച്ചടിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു. പിണറായിയെ മുമ്പ് വിട്ടുകളഞ്ഞതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദിവസങ്ങളായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വെല്ലുവിളികള്‍ തുടരുന്നതിനിടെയാണ് കെപിസിസി പ്രസിഡന്റ് മറുപടിയുമായി എത്തിയത്.
അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയന്‍, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടാന്‍ അന്നും ഞങ്ങള്‍ക്ക് വലിയ പ്രയാസമില്ലായിരുന്നു.താങ്കളിലെ രക്തദാഹിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണെന്നും സുധാകരന്‍ എഫ്ബി പോസ്റ്റില്‍ പറയുന്നു.

പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.കേരളത്തില്‍ മാത്രം ഉള്ളൊരു ഈര്‍ക്കിലി പാര്‍ട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കള്‍ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങള്‍ കേട്ടു.
ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് കാണിക്കാന്‍ ഒരുപാടധികം ഞങ്ങളെ നിര്‍ബന്ധിക്കരുത്. അവസാനത്തെ കനല്‍ തരിയും ചാരമായിപ്പോകും. പിണറായി വിജയന്റെ ജല്പനങ്ങള്‍ക്കുള്ള മറുപടി ഡിസംബര്‍ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തരാമെന്നും സുധാകരന്‍ കുറിച്ചു.
അതേസമയം തലസ്ഥാന നഗരിയില്‍ ഇന്നും സംഘര്‍ഷമുണ്ടായി. കെഎസ്‌യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. മാര്‍ച്ചിനിടെ നവകേരള സദസ്സിന്റെ പ്രചാരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.
പ്രവര്‍ത്തകര്‍ പോലീസിന് നേരെ മുളകുപൊടി പ്രയോഗിച്ചു. മാര്‍ച്ചിനിടെ നവകേരള സദസ്സിന്റെ പ്രചാരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു.അതേസമയം നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്.
പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചതെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. കെപിസിസി ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.












Click it and Unblock the Notifications