Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന്റെ ഭാഗം ക്ലിയര്‍!! വീഴ്ചയില്ല!!മഹിജയെ ആക്രമിച്ചിട്ടുമില്ല!! പിണറായീടെ പോലീസ് ഇങ്ങനെയേ പറയൂ..

സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഐജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹിജയെയും സഹോദരന് ശ്രീജിത്തിനെയും പോലീസ് മര്‍ദിച്ചെന്ന ആരോപണവും ഐജി തള്ളിയിട്ടുണ്ട്.

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ഐജിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചപറ്റിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. റേഞ്ച് ഐജി മനോജ് എബ്രഹാമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഐജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹിജയെയും സഹോദരന് ശ്രീജിത്തിനെയും പോലീസ് മര്‍ദിച്ചെന്ന ആരോപണവും ഐജി തള്ളിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറും. സംഭവത്തിലെ ആദ്യ റിപ്പോര്‍ട്ടും പോലീസിന് അനുകൂലമായിരുന്നു. ഇത് വിവാദമായതോടെയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കിയത്. പോലീസിനെ ന്യായീകരിക്കുന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നിന്നതോടെയാണ് പോലീസ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയത്.

 വീഴ്ച ഉണ്ടായില്ല

വീഴ്ച ഉണ്ടായില്ല

മഹിജയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടി ശരിയായിരുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വീണ്ടും നല്‍കിയിരിക്കുന്നത്. പോലീസിന്റെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഇതില്‍ പറയുന്നു. മഹിജയ്ക്കും കുടുംബത്തിനും ഒപ്പം എത്തിയവരെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ അത് വീഴ്ചയായി ചിത്രീകരിക്കപ്പെടുമെന്നും ഐജി വ്യക്തമാക്കുന്നു. റേഞ്ച് ഐജി മനോജ് എബ്രഹാമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

 ആദ്യ റിപ്പോര്‍ട്ട്

ആദ്യ റിപ്പോര്‍ട്ട്

മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ സംസ്ഥാനം മുഴുവന്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പോലീസ് നല്‍കിയിരിക്കുന്നത്. പോലീസിന്റെ ആദ്യ റിപ്പോര്‍ട്ടും പോലീസിനെ ന്യായീകരിക്കുന്ന തരത്തിലായിരുനനു. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതോടെയാണ് അറസ്‌ററിലായവരുടെ മൊഴിയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ആദ്യ റിപ്പോര്‍ട്ടില്‍ പോലീസിന് കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് പറയുന്നുണ്ട്.

 നിലപാടിലുറച്ച്

നിലപാടിലുറച്ച്

തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെ പിന്തുണയ്ക്കുന്ന നിലാപാടാണ് സ്വീകരിച്ചിരുന്നത്. പോലീസ് നടപടി ശരിയാണെന്ന തരത്തില്‍ പല സ്ഥലങ്ങളിലും നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയും പോലീസിന് അനുകൂലമായിട്ട് തന്നെയാണ് നിലപാട് സ്വീകരിച്ചത്. ഇതിനു പുറമെ പോലീസ് നടപടി ശരിവയ്ക്കുന്നതരത്തില്‍ ശനിയാഴ്ച ലക്ഷങ്ങള്‍ ചെലവാക്കി സര്‍ക്കാര്‍ പത്രപ്പരസ്യവും നല്‍കിയിരുന്നു. ഇതോടെയാണ് പോലീസ് നടപടിയെ പൂര്‍ണമായി പിന്തുണച്ച് ഐജി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

 തെളിവുകള്‍ ഇങ്ങനെ

തെളിവുകള്‍ ഇങ്ങനെ

സമരത്തിന് എത്തിയ പുറത്തു നിന്നുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന പോലീസിന്റെ വാദം ഐജി ശരിവയ്ക്കുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ശരിവച്ചിരിക്കുന്നത്. ഡിജിപിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ആരോപണം. എസ്യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, കെഎം ഷാജഹാന്‍, തോക്കു സ്വാമി എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 സംഭവിച്ചത് ഇത്

സംഭവിച്ചത് ഇത്

ഗൂഢാലോചനയെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. അറസ്റ്റിലായിരിക്കുന്നവരാണ് ഗൂഢാലോചന നടത്തിയത്. മഹിജയ്ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ് ഹോമില്‍ താമസ സൗകര്യം ഒരുക്കിയത് ഷാജര്‍ഖാനാണ്. ഇയാളും അതേ ടൂറിസ്റ്റ് ഹോമില്‍ തന്നെയാണ് താമസിച്ചത്. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് ജിഷ്ണു സംഭവത്തില്‍ പോലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗം ഉള്ള എസ് യുസിഐ മുഖപത്രം കണ്ടെത്തിയിട്ടുണ്ട്. ഷാജര്‍ഖാന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി സംസാരിച്ചതിനും തെളിവുണ്ട്. ഷാജഹാനും ഹിമവല്‍ഭദ്രാനന്ദയും ഗൂഢാലോചനയില്‍ നേരിട്ട പങ്കെടുത്തതിന്റെ തെളിവ് ലഭിച്ചിട്ടില്ല.

 മെഡിക്കല്‍ റിപ്പോര്‍ട്ട്

മെഡിക്കല്‍ റിപ്പോര്‍ട്ട്

അതേസമയം പോലീസ് മഹിജയെയും ശ്രീജിത്തിനെയും മര്‍ദിച്ചുവന്ന ആരോപണവും ഐജി തള്ളി. മഹിജയും ബന്ധുക്കളും സമരത്തിനായി നടന്നു വരുന്നതു മുതലുളള സംഭവങ്ങള്‍ പോലീസ് വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും ഇതിലൊന്നും പോലീസ് മഹിജയെയും ശ്രീജിത്തിനെയും മര്‍ദിക്കുന്ന ദൃശ്യങ്ങളോ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളോ ഇല്ലെന്നാണ് ഐജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് നടപടിക്കിടെ മഹിജയ്‌ക്കോ ശ്രീജിത്തിനോ പരുക്കേറ്റിട്ടില്ലെന്ന പേരൂര്‍ക്കടയിലെ ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റും റ്‌പ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മഹിജയുടെ വയറ്റില്‍ ചവിട്ടേറ്റതിന്റെ പാടുണ്ടെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+