കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരില്‍ 95 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഒരു ഡോസ് മാത്രം സ്വീകരിച്ച 546 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയെന്നും കേരള കൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനെടുത്ത് മരിച്ചവരില്‍ ഏറെ പേരും 60 വയസിന് മുകളിലുള്ളവരും മറ്റ് രോഗങ്ങളുള്ളവരാണെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ, കൊവിഡ് ബാധിച്ച് മരിച്ചത് 4099 പേരാണ്. കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 20000 മുകളില്‍ ആള്‍ക്കാരാണ്. ഇവരില്‍ 15000ഓളം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. പതിനെട്ടിന് താഴെ പ്രായമുള്ളവരാണ് ഏറ്റവും കുറവ്. വാക്‌സിനെടുത്താലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കൂടാതെ കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും പ്രതീക്ഷിക്കാത്ത തോതില്‍ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30000 മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസം അവസാനത്തോടെ കൊവിഡ് മൂന്നാം തരംഗം റിപ്പോര്‍ട്ട് എത്തിയേക്കാന്‍ സാധ്യതയുണ്ട്.
ഇതിനിടെ, ഇന്ന് കേരളത്തില്‍ 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്നുള്ളത്, 4032. തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ രോഗബാധ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നുണ്ട്. ഇന്ന് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ് ഭരണനേട്ടമെന്ന് കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വന്‍ പരാജയമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം താഴെയ്ക്ക് പോകുമ്പോള്‍ കേരളത്തില്‍ മാത്രം തുടര്‍ച്ചയായി മുകളിലോട്ട് ഉയരുകയാണ്. രാജ്യത്ത് ആകെ 3.44 ലക്ഷം രോഗബാധിതരില്‍ 1.82 ലക്ഷം രോഗികളും കേരളത്തില്‍ നിന്നാണ്.റ്റിപിര്‍ 19 ശതമാനത്തിന് മുകളിലാണ്. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗദ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യം കൊവിഡിനെ പൊരുതി തോല്‍പ്പിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സര്‍ക്കാരെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസിന്റെ 68% വും കേരളത്തിലാണ്. ഇന്നലെ ഇരുന്നൂറ് മരണങ്ങളും 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റിയും റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാവുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications