ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവെന്ന് വിശേഷിപ്പിച്ചിട്ടില്ല; തെറ്റായി പ്രചരിപ്പിച്ചുവെന്ന് സുരേഷ് ഗോപി
തൃശൂർ: ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇത് തെറ്റായ പ്രചാരണം ആണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കോൺഗ്രസുകാരുടെ മാതാവ് എന്നാണ് താൻ പറഞ്ഞത്. വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിക്കുള്ളിൽ നിന്നും അല്ലാതെയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ബിജെപി ടിക്കറ്റിൽ മത്സരിച്ചു ജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തിയതിൽ പലയിടത്ത് നിന്നും കടുത്ത എതിർപ്പ് നേരിട്ടിരുന്നു. ഇതോടെയാണ് സുരേഷ് ഗോപി നിലപാട് മാറ്റിയത്.

തന്റെ പ്രയോഗത്തിൽ തെറ്റ് പറ്റിയിട്ടില്ല. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും, കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയെന്നുമാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾക്ക് എതിരെയും സുരേഷ് ഗോപി പ്രതികരിച്ചു. 'ഇത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ താൻ വിലക്കിയിട്ടില്ല. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ല' സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ കരുണാകരനെ കുറിച്ചും, ഇന്ദിരാ ഗാന്ധിയെയും കുറിച്ചുള്ള സുരേഷ് ഗോപിയുടെ വാക്കുകൾ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു. കെ കരുണാകരന്റെ സ്‌മൃതി കുടീരത്തിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. എന്നാല്‍ ഇത് തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.
ഇന്നലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റേയും ഭാര്യ കല്യാണ കുട്ടിയുടേയും സ്‌മൃതികുടീരത്തില്‍ പുഷ്പാർച്ച നടത്തിയതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനോടൊപ്പം നിരവധി ബിജെപി നേതാക്കളും പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം, ബിജെപിക്ക് തൃശൂരിലെ സുമനസുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ തൃശൂരില്‍ മാത്രം ഒതുങ്ങും എന്ന് വിചാരിക്കരുതെന്നും കേരളത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ശ്രദ്ധയുണ്ടാകും. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല അമിതഭാരമാണ്. ആ ചുമതല കൃത്യമായി നിര്‍വഹിക്കും. ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ ജനത ബിജെപിക്ക് നല്‍കിയ തങ്കകിരീടമാണ് തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications