Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ പ്രതിസന്ധിയില്‍; നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി... മുഖം രക്ഷിക്കാന്‍ ഇസി മുഹമ്മദിനെ പുറത്താക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് ഘടകക്ഷിയായ ഐഎന്‍എലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഏറ്റവും ഒടുവില്‍ പിഎസ് സി അംഗ പദിവിയ്ക്ക് 40 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണം ഉന്നയിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇസി മുഹമ്മദ് രംഗത്ത് വന്നിരുന്നു.

ഈ സാഹചര്യത്തില്‍ ഐഎന്‍എല്‍ നേതാക്കളെ നേരിട്ട് വിളിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനിടെ ആരോപണം ഉന്നയിച്ച ഇസി മുഹമ്മദിനെ ഐഎന്‍എലിന്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു. വിശദാംശങ്ങളും വിലയിരുത്തലുകളും...

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ആദ്യമായി

ആദ്യമായി

ഐഎന്‍എലിന് ആദ്യമായാണ് സംസ്ഥാന മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. അതിന് പിറകെ തന്നെ പല പ്രശ്‌നങ്ങളും പാര്‍ട്ടിയില്‍ ഉടലെടുക്കുകയും ചെയ്തു. ആ പ്രശ്‌നങ്ങള്‍ പരസ്യമായി പുറത്തെത്തിയതിന്റെ തെളിവായിരുന്നു ഇസി മുഹമ്മദിന്റെ കോഴ ആരോപണം.

സിപിഎമ്മിന് അതൃപ്തി

സിപിഎമ്മിന് അതൃപ്തി

മന്ത്രിസ്ഥാനം ലഭിച്ചതിന് പിറകെ ചില ഐഎന്‍എല്‍ നേതാക്കളും മന്ത്രി അഹമ്മദ് ദേവര്‍കോവിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. പരിപാടികള്‍ പാര്‍ട്ടിയേയോ ഐഎന്‍എല്‍ നേതൃത്വത്തേയോ അറിയിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

നേരിട്ട് കാണണം

നേരിട്ട് കാണണം

പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് പ്രൊഫ എപി അബ്ദുള്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവരോട് തന്നെ നേരിട്ട് കാണണം എന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇസി മുഹമ്മദ് പുറത്ത്

ഇസി മുഹമ്മദ് പുറത്ത്

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിന് പിറകെ ആണ് ഇസി മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിപ്പ് വന്നത്. മുഹമ്മദിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചിട്ടുണ്ട്. പിടിഎ റഹീമിന്റെ പാര്‍ട്ടിയില്‍ നിന്ന് ഐഎന്‍എലിലേക്ക് വന്ന വിഭാഗത്തിന്റെ നേതാവ് കൂടിയാണ് മുഹമ്മദ്.

വിവാദം വേറേയും

വിവാദം വേറേയും

മന്ത്രിസ്ഥാനം കിട്ടിയതിന് പിറകെ ഐഎന്‍എലിനെതിരെ വേറേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാത്തവരെ പോലും നിയമിച്ചിട്ടുണ്ട് എന്നാണ് ആക്ഷേപം.

അദാനി ഗ്രൂപ്പുമായി

അദാനി ഗ്രൂപ്പുമായി

തുറമുഖം, മ്യൂസിയം വകുപ്പുകളാണ് അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചിട്ടുള്ളത്. ഇതിനിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്‌ക്കൊരുങ്ങിയതും വിവാദമായി. മന്ത്രിയുടെ രപോലും അറിവില്ലാതെ ആയിരുന്നു ഈ സംഭവം എന്നാണ് പുറത്ത് വരുന്ന വിവരം. ഈ വിഷയത്തിലും മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു എന്നാണ് വിവരം.

വിഭാഗീയത രൂക്ഷം

വിഭാഗീയത രൂക്ഷം

ഐഎന്‍എലില്‍ വിഭാഗീയത അതീവ രൂക്ഷമായിരിക്കുകയാണിപ്പോള്‍. പഴയ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാക്കളാണ് നിലവിലെ ഐഎന്‍എല്‍ നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്നത്. ഇവര്‍ തിരികെ നാഷണല്‍ സെക്യുലറിലേക്ക് തിരികെ പോകാനിരിക്കുകയാണ് എന്നാണ് വാര്‍ത്ത. ഇസി മുഹമ്മദിനെ പുറത്താക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും.

മന്ത്രിയും മുസ്ലീം ലീഗും

മന്ത്രിയും മുസ്ലീം ലീഗും

എല്‍ഡിഎഫിന്റെ മന്ത്രിസഭയില്‍ അംഗമായ അഹമ്മദ് ദേവര്‍കോവിലിന് അടുപ്പം മുസ്ലീം ലീഗുകാരോടാണ് എന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. സിപിഎം തന്നെയാണ് ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ സൗഹൃദങ്ങളും വിവാദ വിഷമായി മാറിക്കഴിഞ്ഞു.

അതീവ ഗ്ലാമറസായി നടി ബവിത്ര; വൈറലായ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+