6 പേര് പുറത്തുപോയാല്‍ പാര്‍ട്ടി പിളരുമോ? മെംബര്‍ഷിപ്പുമായി കാസിം പക്ഷം, ഐഎന്‍എല്ലില്‍ സമവായമില്ല
കൊച്ചി: പരസ്യമായി തെരുവില്‍ ഏറ്റുമുട്ടുകയും പരസ്പരം പുറത്താക്കുകയും ചെയ്തിരിക്കെ, മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുമായി ഐഎന്‍എല്‍ കാസിം ഇരിക്കൂര്‍ പക്ഷം. തിരുവനന്തപുരത്തും കോഴിക്കോടും സമവായ നീക്കങ്ങളും ചര്‍ച്ചകളും നടക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണിത്. എല്ലാ ജില്ലകളിലും വരണാധികാരികളെ നിശ്ചയിച്ചാണ് കാസിം ഇരിക്കൂര്‍ പക്ഷം മെംബര്‍ഷിപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്.
ഇതോടൊപ്പം പാര്‍ട്ടി ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കും. സപ്തംബര്‍ അവസാനത്തില്‍ പുതിയ സംസ്ഥാന സമിതി നിലവില്‍ വരും. ആറ് പേര് പുറത്തുപോയാല്‍ പാര്‍ട്ടി പിളരില്ലെന്ന് സംസ്ഥാന സെക്രട്ടറി എംഎം സുലൈന്മാന് വണ്‍ ഇന്ത്യയുമായി സംസാരിക്കവെ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

14 ജില്ലകളിലും വരണാധികാരികളെ തീരുമാനിച്ചുകഴിഞ്ഞു. താഴേ തട്ടില്‍ മെംബര്‍ഷിപ്പ് വിതരണം തുടങ്ങുകയും ചെയ്തു. ഇതോടൊപ്പം തന്നെ കമ്മിറ്റികളും നിലവില്‍ വരികയാണ്. വരണാധികാരികളുടെ പട്ടികയില്‍ എപി അബ്ദുല്‍ വഹാബ് പക്ഷം ഇല്ല എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വഹാബ് രംഗത്തുവന്നു. ഇത് സമവായ നീക്കങ്ങളെ തടസപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ മെംബര്‍ഷിപ്പ് ക്യാമ്പയിന് നടക്കുന്നത് പുതിയതല്ലെന്നും കോഴിക്കോടും ആലുവയിലുമായി ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയുടെ തീരുമാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്നും എംഎം സുലൈമാന്‍ വിശദീകരിക്കുന്നു. വഹാബ് പക്ഷത്തിനെതിരായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പുള്ള തീരുമാനമാണിതെന്നും തൃശൂര്‍ ജില്ലാ വരണാധികാരിയായി നിയോഗിക്കപ്പെട്ട അദ്ദേഹം സൂചിപ്പിച്ചു.

ആറ് പേര് ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്താണ് പുറത്തുപോയത്. അവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ നേതൃത്വത്തിന് ഇനി റോളില്ല. പുറത്തുപോയവര്‍ക്ക് ദേശീയ നേതൃത്വത്തെ സമീപിച്ച് ചര്‍ച്ച നടത്താം. ഐഎന്‍എല്‍ പിളര്‍ന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും എംഎം സുലൈമാന്‍ വ്യക്തമാക്കി. മെംബര്‍ഷിപ്പ് ക്യാമ്പയിന്റെ സമാപനത്തോടെ സംസ്ഥാന കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ഥാന സമിതി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 2ന് കോഴിക്കോട് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. പിന്നീടാണ് 25ന് കൊച്ചിയില്‍ വീണ്ടും സംസ്ഥാന സമിതിയും ശേഷം അന്നുതന്നെ സംസ്ഥാന പ്രവര്‍ത്തക സമിതിയും വിളിച്ചത്. കൊച്ചിയിലെ സംസ്ഥാന സമിതി യോഗത്തിലാണ് പ്രശ്നങ്ങളുണ്ടായത്. ശേഷം ആലുവയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.

കോഴിക്കോട്ടെ യോഗത്തിന്റെ തുടര്‍ തീരുമാനങ്ങള്‍ ആലുവയിലെ യോഗം എടുത്തു. ഇതില്‍ പ്രധാനപ്പെട്ടത് മെംബര്‍ഷിപ്പ് ക്യാമ്പയിനായിരുന്നു. ആ തീരുമാനം നടപ്പാക്കുകയാണിപ്പോള്‍. സംസ്ഥാന ഭാരവാഹികളെയാണ് ജില്ലാ വരണാധികാരികളായി നിയമിച്ചത്. അല്ലാതെ മറുഭാഗത്തെ ഒഴിവാക്കിയതല്ലെന്ന് സുലൈമാന്‍ പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹവുമായി അബ്ദുല്‍ വഹാബ് ചര്‍ച്ച നടത്തിയിരുന്നു. സമവായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ദേശീയ നേതൃത്വത്തെ കണ്ട് വഹാബ് പക്ഷത്തിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. കാസിം ഇരിക്കൂര്‍ പക്ഷം എന്നതൊന്നില്ല. ഐഎന്‍എല്‍ മാത്രമാണുള്ളതെന്നും സുലൈമാന്‍ പറഞ്ഞു.

ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ കാസിം ഇരിക്കൂര്‍ പക്ഷത്തിനാണ്. അബ്ദുല്‍ വഹാബിനെയും മറ്റു ഏഴ് പേരെയും നീക്കിയതായി ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട് പാളയത്തുള്ള സംസ്ഥാന സമിതി ഓഫീസില്‍ പ്രവേശിക്കുന്നതിന് വഹാബ് പക്ഷത്തിന് കോടതി വിലക്കുണ്ട്. കാന്തപുരം എപി സുന്നി വിഭാഗം ഐഎന്‍എല്ലിലെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട് ചര്‍ച്ച നടത്തുകയാണ്.

കാന്തപുരം വിഭാഗം ഇടപെട്ടു എന്നത് ശരിയാണ്. എന്നാല്‍ ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞവരുടെ കാര്യത്തില്‍ ഇനി സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാനില്ല. ദേശീയ പ്രസിഡന്റ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയെ തകര്‍ക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ചില കളികള്‍ നടത്തുന്നുണ്ടെന്നും എംഎം സുലൈമാന്‍ പറഞ്ഞു.
-
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'












Click it and Unblock the Notifications