
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്
മലപ്പുറം: കോണ്‍ഗ്രസിന് ഉള്ളില്‍ ശശി തരൂര്‍ എം പിയെ ചൊല്ലി ഉണ്ടായ വിഭാഗീയതയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലീം ലീഗ്. കോണ്‍ഗ്രസിന് ഉള്ളില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ യു ഡി എഫിനെ ആകെ ബാധിക്കുന്നുണ്ട് എന്നും മുന്നണിയുടെ കെട്ടുറപ്പിന് ഇത് ദോഷം ചെയ്യും എന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എഅഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിന് അകത്തെ വിഭാഗീയതയും പ്രധാന വിഷയമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയത്തില്‍ പ്രശ്‌നപരിഹാരം ഉടന്‍ വേണം എന്ന് കോണ്‍ഗ്രസിനോട് മുസ്ലീം ലീഗ് ആവശ്യപ്പെടും എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാളെ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് മുസ്‌ലിം ലീഗ് എം എല്‍ എമാരുടെ നിര്‍ണായക യോഗം മലപ്പുറത്ത് ചേര്‍ന്നത്. അതേസമയം നിയമസഭയില്‍ ഉന്നയിക്കേണ്ട ചില കാര്യങ്ങളില്‍ മുസ്ലിം ലീഗിന് പാര്‍ട്ടിയുടേതായ അഭിപ്രായമുണ്ട് എന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ അഭിപ്രായം തിങ്കളാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തില്‍ അവതരിപ്പിക്കും എന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി

സമീപകാലത്ത് ഇതാദ്യമായാണ് എം എല്‍ എമാരുടെ പ്രത്യേക യോഗം മുസ്ലീം ലീഗ് വിളിച്ചു ചേര്‍ക്കുന്നത്. അതേസമയം യു ഡി എഫില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കി വിഷയങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി എം എ സലാം പറഞ്ഞു. നിര്‍ണായക ഘട്ടങ്ങളില്‍ ഇത്തരം യോഗങ്ങള്‍ ചേരാറുണ്ട് എന്ന് നേരത്തെ പി എം എ സലാം വിശദീകരിച്ചിരുന്നു.

ഗവര്‍ണര്‍ വിഷയത്തില്‍ മുസ്ലീം ലീഗിന് വ്യക്തമായ നിലപാടുണ്ട് എന്നും യോഗത്തിലെ തീരുമാനം യു ഡി എഫിനെ അറിയിക്കും എന്നും പി എം എ സലാമും വ്യക്തമാക്കി. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ എതിര്‍ക്കും എന്ന കോണ്‍ഗ്രസ് നിലപാടില്‍ മുസ്ലീം ലീഗ് അതൃപ്തി പരസ്യമാക്കിയിരുന്നു.
ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം മുസ്ലീം് ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും എന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ. മുരളീധരന്‍ പറഞ്ഞിരുന്നു.